നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് കീഴിലുള്ള 50 വൻകിട ഇന്ത്യൻ കമ്പനികളുടെ കൂട്ടമാണ് നിഫ്റ്റി 50. ലോകത്തിലെ തന്നെ ഏറ്റവും സജീവമായ ഓഹരി വിപണികളിലൊന്നാണ് നിഫ്റ്റി 50. സാമ്പത്തിക മൂല്യത്തിൽ രാജ്യത്തെ മുൻ നിര കമ്പനികൾ കൂട്ടമായി ട്രേഡിങ്ങിൽ പങ്കെടുക്കുന്നതിനാൽ വളരെ പ്രാധാന്യത്തോടെയാണ് നിഫ്റ്റി 50യുടെ വളർച്ചയും താഴ്ച്ചയും നിക്ഷേപകർ നോക്കിക്കാണുന്നത്. 2020 മാർച്ചിന് ശേഷമുള്ള നിഫ്റ്റി 50യുടെ ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ മാസമുണ്ടായത്. വ്യാപാര സൂചികകളിൽ ഇടിവു രേഖപ്പെടുത്തി. ഒക്ടോബർ മാസത്തിൽ വ്യാപാരം നടന്ന ഭൂരിഭാഗം ദിവസങ്ങളിലും നിഫ്റ്റിയുടെ വളർച്ചാ ഗ്രാഫ് താഴേക്ക് കൂപ്പുകുത്തി. ഒക്ടോബർ പിന്നിട്ടിട്ടും നവംബർ മാസത്തെ ആദ്യ ദിവസങ്ങളിൽ കാര്യമായ മുന്നേറ്റം നടത്താൻ നിഫ്റ്റി 50 ക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ ഈ സാഹചര്യവും നിക്ഷേപകർ ഒരു സുവർണ്ണാവസരമാക്കി മാറ്റണമെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
സുമീത് ബാഗദിയയുടെ അഭിപ്രായം
1992ൽ രൂപം കൊണ്ട ചോയ്സ് ബ്രോക്കിങ്ങിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ സുമീത് ബാഗദിയയുടെ വിപണി വിലയിരുത്തലുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. നിഫ്റ്റി ഓഹരി സൂചികകൾ 24000ൽ താഴെയായതിനാൽ ഓഹരികൾ കാര്യമായ വിൽപ്പന സമ്മർദം നേരിടുന്നുണ്ട്. എങ്കിൽ പോലും കാര്യമായ ഒരിടിവിനു സാധ്യതയില്ലെന്നാണ് സുമീത് ബാഗദിയയുടെ വിലയിരുത്തൽ. സ്ഥിരതയുള്ള, മികച്ച വളർച്ചാ നിരക്കുള്ള കമ്പനികളുടെ ലാഭ സാധ്യത ഏറെയുള്ള ഓഹരികൾ സ്വന്തമാക്കാൻ അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സുമീത് ബാഗദിയയുടെ നിർദേശ പ്രകാരം വരും ദിവസങ്ങളിൽ വാങ്ങിയാൽ ലാഭ സാധ്യതയുള്ള ഓഹരികൾ പരിശോധിക്കാം.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC)
പൊതുമേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയാ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് ഉത്പാദക കമ്പനിയാണ് ഒ എൻ ജി സി. ഇന്ത്യയിലെ അസംസ്കൃത എണ്ണ ഉത്പാദനത്തിൻ്റെ 81 ശതമാനവും പ്രകൃതിവാതക ഉത്പാദനത്തിൻ്റെ 81 ശതമാനവും ഒ എൻ ജി സിയുടെ സംഭാവനയാണ്. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ 335 ആം സ്ഥാനവും ഒ എൻ ജി സി നേടി. ഉത്തരാഖണ്ഡിൻ്റെ തലസ്ഥാനമായ ഡെഹ്റാഡൂണിലാണ് ഒ എൻ ജി സിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. 2007 മെയ് വരെ മാർക്കറ്റ് ക്യാപ്പിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായിരുന്നു ഒ എൻ ജി സി. നിലവിൽ ഈ കമ്പനിയുടെ ഓഹരി വില 271.75 രൂപയാണ്, സ്റ്റോപ്പ് ലോസ്സ് 261 രൂപയായി ക്രമീകരിച്ചു ഈ ഓഹരികൾ വാങ്ങിയാൽ മികച്ച ലാഭം നേടാം.

മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ്
വാഹന നിർമ്മാണം, കാർഷിക ഉപകരണങ്ങളുടെ നിർമ്മാണം, ലോജിസ്റ്റിക്സ്, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങൾ എന്നീ മേഖലകളിലെ അധികാരന്മാരായ മഹിന്ദ്ര ഗ്രൂപ്പിൻ്റെ ഒരു അനുബന്ധ സ്ഥാപനമാണ് മഹീന്ദ്ര & മഹീന്ദ്ര സ്പോർട്സ് യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ കമ്പനിയാണിത്. 1945ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം മുംബൈയാണ്. നിലവിൽ കമ്പനിയുടെ ഓഹരി വില 2817 രൂപയാണ് വരും ദിവസങ്ങളിൽ വലിയ ലാഭ സാധ്യതകൾ കണക്കാക്കപ്പെടുന്നു. സ്റ്റോപ്പ് ലോസ്സ് 2715 രൂപയായി നിശ്ചയിച്ചു ഈ ഓഹരികൾ വാങ്ങാവുന്നതാണ്.
ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ
രാജ്യത്തെ മുൻനിര വസ്ത്ര ഉത്പാദക - വ്യാപാര കമ്പനിയാണ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ. 1997 ൽ രൂപീകൃതമായ കമ്പനിയുടെ ആസ്ഥാനം മുംബൈയാണ്. ആദിത്യ ബിർലാ ഗ്രൂപ്പിൻ്റെ ഒരു അനുബന്ധ കമ്പനിയാണിത്. ഉയർന്ന മാർക്കറ്റ് ക്യാപ്പുള്ള കമ്പനിയാണ് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, അതിനാൽ ഓഹരി വിപണികളിലും മികച്ച പ്രകടനം നടത്താറുണ്ട്. 314 രൂപയാണ് നിലവിൽ ഈ കമ്പനിയുടെ ഓഹരി വില. 300 രൂപ സ്റ്റോപ്പ് ലോസ്സായി നിശ്ചയിച്ചു ഈ ഓഹരികൾ വാങ്ങിയാൽ വരും ദിവസങ്ങളിൽ കൂടുതൽ പണം ലഭിക്കാൻ സാധ്യതയുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
