സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണിയുടെ ഗതി നിര്‍ണയിക്കുമോ? അമേരിക്കന്‍ വിപണിയില്‍ കാര്യങ്ങള്‍ കുഴങ്ങിമറിയുമ്പോള് രാജ്യത്തെ നിക്ഷേപകര്‍ ആശങ്കയിലാണ്.
2008 -ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബാങ്കിങ് മേഖല കാണുന്ന ഏറ്റവും വലിയ പ്രതിസന്ധി; ബിസിനസ് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ധനസഹായം നല്കുന്ന സിലിക്കണ്‍ വാലി ബാങ്കിന്റെ പതനം ആഗോള വിപണികളില്‍ മുഴുവന്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.

വെള്ളിയാഴ്ച്ച കാലിഫോര്‍ണിയ ബാങ്കിങ് റെഗുലേറ്റേഴ്സ് സിലിക്കണ്‍ വാലി ബാങ്ക് പൂട്ടിയ പശ്ചാത്തലത്തില്‍ ഡൗ ജോണ്‍സ്, എസ് ആന്‍ഡ് പി 500, നാസ്ദാഖ് സൂചികകള്‍ 2 ശതമാനം വരെ കൂപ്പുകുത്തി.
വാരാന്ത്യം പ്രതീക്ഷാവഹമായ ചിത്രമല്ല ദലാല്‍ സ്ട്രീറ്റും നല്‍കിയത്. നിഫ്റ്റി ബാങ്ക് സൂചികയില്‍ നിന്ന് 771 പോയിന്റ് ചോര്‍ന്നു. പ്രമുഖ ബാങ്കിങ് ഓഹരികള്‍ വന്‍വില്‍പ്പനയ്ക്ക് സാക്ഷിയായി. നിഫ്റ്റി ബാങ്ക് സൂചിക 1.87 ശതമാനമിടിഞ്ഞ് 40,485 പോയിന്റ് നിലവാരത്തിലേക്കാണ് ചുരുങ്ങിയത്. ബാങ്കിങ് ഓഹരികളുടെ കൂട്ടത്തകര്‍ച്ച സെന്‍സെക്സ്, നിഫ്റ്റി സൂചികകളെയും പിന്നോട്ടുവലിച്ചു.
പുതിയ വാരം വിപണി എങ്ങോട്ട് ചലിക്കും? പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്നുണ്ട്.
അടിസ്ഥാനപരമായി വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ ശക്തമാണ്. സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയുടെ ആഘാതം രാജ്യത്തെ ബാങ്കുകള്‍ സാരമായി ഏറ്റുവാങ്ങില്ല. വെള്ളിയാഴ്ച്ച കണ്ടത് സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയെ തുടര്‍ന്നുള്ള 'വികാരപ്രക്ഷോഭം' മാത്രം.
സമീപപാദങ്ങളിലെ സാമ്പത്തിക കണക്കുകളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് ബാങ്കിങ് മേഖലയില്‍ നടക്കുന്ന ഓരോ തിരുത്തലുകളും ഓഹരികള്‍ സമാഹരിക്കാനുള്ള സുവര്‍ണാവസരമായി വേണം നിക്ഷേപകര്‍ കാണാന്‍. കാരണം ട്രെന്‍ഡ് റിവേഴ്സല്‍ നടക്കുമ്പോള്‍ ഇതേ ബാങ്കിങ് ഓഹരികള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും.

ഇതേസമയം, ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം. ഉയര്‍ന്ന വായ്പാ നിരക്ക് അടിസ്ഥാനപ്പെടുത്തിയാണ് ബാങ്കുകള്‍ സമീപകാലത്ത് മികച്ച മാര്‍ജിനുകള്‍ കണ്ടെത്തിയത്. പലിശ നിരക്ക് വര്‍ധനവ് ഹ്രസ്വകാലയളവില്‍ മാത്രമേ ബാങ്കുകള്‍ക്ക് ഗുണം ചെയ്യുകയുള്ളൂ.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ പലിശ നിരക്ക് വര്‍ധനവ് തുടരുന്ന സാഹചര്യം തിരിച്ചടവുകളെ സാരമായി ബാധിക്കും. നിലവില്‍ അമേരിക്കന്‍ ബാങ്കുകള്‍ നേരിടുന്നതും സമാന പ്രതിസന്ധിയാണ്.
നോട്ടം മുഴുവന്‍ ബാങ്കിങ് ഓഹരികളില്‍
സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിപണി വിദഗ്ധര്‍ മേല്‍പ്പറഞ്ഞ അഭിപ്രായം പങ്കുവെയ്ക്കുന്നുണ്ട്.
'അടിസ്ഥാനപരമായി നോക്കുമ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് സിലിക്കണ്‍ വാലി ബാങ്കുമായി നേരിട്ട് ബന്ധമില്ല. രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയിലേക്ക് കടന്നുചെല്ലാനും എസ്വിബിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് വെള്ളിയാഴ്ച്ചത്തെ മാര്‍ക്കറ്റ് വീഴ്ച്ച വൈകാരികം മാത്രമാണ്', പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിന്റെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്കര്‍ പറയുന്നു.
'ഇന്ത്യന്‍ ബാങ്കുകളുടെ സാമ്പത്തിക ശേഷി ഇപ്പോഴും ശക്തമാണ്. റീടെയില്‍, കോര്‍പ്പറേറ്റ് രംഗത്ത് ഡിമാന്‍ഡ് ദൃഢമായി തുടരുന്നു. യുഎസ് ഡോളര്‍ ദുര്‍ബലമാവുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച പറഞ്ഞ് ഇന്ത്യ വിട്ട കോര്‍പ്പറേറ്റുകള്‍ വീണ്ടും രാജ്യത്തേക്ക് തിരിച്ചുവരും', ഐഐഎഫ്എല്‍ സെക്യുരിറ്റീസിന്റെ വൈസ് പ്രസിഡന്റ് അനുജ് ഗുപ്ത സൂചിപ്പിക്കുന്നു.
ബാങ്കിങ് രംഗത്ത് തിരുത്തലുണ്ടായാല്‍ ഏതൊക്കെ ഓഹരികള്‍ വാങ്ങാമെന്ന നിര്‍ദേശവും ഇദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ തകര്‍ച്ചയുണ്ടായാലും അതിവേഗം തിരിച്ചുവരുമെന്ന് അനുജ് ഗുപ്ത അറിയിക്കുന്നു.
സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ച
ബാലന്‍സ് ഷീറ്റിലെ നഷ്ടം നികത്താന്‍ ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങിയതായിരുന്നു സിലിക്കണ്‍ വാലി ബാങ്കിന്റെ നടത്തിപ്പുകാരായ എസ്വിബി ഫൈനാന്‍ഷ്യല്‍സ്. എന്നാല്‍ തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ആഗോള വ്യാപാര രംഗത്ത് എസ്വിബി ഓഹരികളുടെ മൂല്യം കൂപ്പുകുത്തി.
കോവിഡിന് മുന്‍പ് തഴച്ചുവളര്‍ന്ന ബാങ്കിന്റെ നിക്ഷേപം യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടെ അറംപറ്റുകയാണുണ്ടായത്.
യുഎസ് ബോണ്ടുകളിലായിരുന്നു സിലിക്കണ്‍ വാലി ബാങ്കിന്റെ നല്ലൊരു ശതമാനം നിക്ഷേപങ്ങള്‍. എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ ഫെഡ് റിസര്‍വ് വായ്പാ നിരക്ക് കൂട്ടിയതോടെ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതിനിടെ സ്റ്റാര്‍ട്ട് അപ്പുകളിലേക്കുള്ള ഫണ്ടിങ് കുറഞ്ഞതും ബാങ്കിന് തിരിച്ചടിയായി.
നിലവില്‍ 2 ബില്യണ്‍ ഡോളര്‍ നഷ്ടം സിലിക്കണ്‍ വാലി ബാങ്ക് അഭിമുഖീകരിക്കുന്നുണ്ട്. ബാങ്ക് പൂട്ടിയ സാഹചര്യത്തില്‍ 175 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഏറ്റെടുത്തിട്ടുണ്ട്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications