A Oneindia Venture

5,000 രൂപയുടെ പ്രതിമാസ എസ്ഐപി; അഞ്ച് വർഷം കൊണ്ട് നേടിയത് 5.26 ലക്ഷം; മ്യൂച്വൽ ഫണ്ടിതാ

വിപണിയിലെ ഓരോ ഇടിവും മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കുള്ള അവസരമാണ്. സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുന്നവർക്ക് കുറഞ്ഞ നെറ്റ് അസറ്റ് വാല്യുവിൽ കൂടുതൽ യൂണിറ്റുകൾ സ്വന്തമാക്കാൻ ഓരോ ഇടിവിലും സാധിക്കുന്നുണ്ട്.

ദീർ​ഘകാലത്തേക്ക് എസ്ഐപി വഴി നിക്ഷേപിക്കുന്നവർക്ക് കോസ്റ്റ് ആവറേജിം​ഗിന്റെ ​ഗുണം നേടാൻ ഇതുവഴി സാധിക്കും. കുറഞ്ഞ റിസ്കിൽ വിപണിയിൽ നിക്ഷേപിക്കാൻ സാധിക്കുന്നൊരു മാർ​ഗമായതിനാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പോർട്ട്ഫോളിയോയിൽ ഉണ്ടായിരിക്കേണ്ട ഒന്നാണ്.

5 വർഷത്തിനിടെ നിക്ഷേപകർക്ക് 22.6 ശതമാനം വാർഷിക ആദായം നൽകിയൊരു സ്മോൾ കാപ് ഫണ്ടിനെ പരിചയപ്പെടാം.

ആക്സിസ് സ്മോൾ കാപ് ഫണ്ട്

ആക്സിസ് സ്മോൾ കാപ് ഫണ്ട്

വാല്യു റിസര്‍ച്ച് 5സ്റ്റാര്‍ റേറ്റിംഗ് നല്‍കിയൊരു മ്യൂച്വല്‍ ഫണ്ടാണ് ആക്സിസ് സ്മോൾ കാപ് ഫണ്ട്. 2023 മാര്‍ച്ച് 20നുള്ള നെറ്റ് അസറ്റ് വാല്യു 68.76 രൂപയാണ്.

11,463 കോടി രൂപയുടെ ആസതിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. 365 ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ 1 ശതമാനം എക്‌സിറ്റ് ലോഡ് ബാധകമാകും.

500 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം. എസ്‌ഐപി തുടങ്ങാന്‍ 100 രൂപ മതിയാകും.

ഡയറക്ട് പ്ലാനില്‍ 0.54 ശതമാനമാണ് ചെലവ് അനുപാതം. റെഗുലര്‍ പ്ലാനില്‍ 1.95 ശതമാനമാണിത്. 

പ്രകടനം

പ്രകടനം

സ്‌മോൾ കാപ് വിഭാ​ഗത്തിലെ ഫണ്ടുകൾക്ക് സമാനമമായി ആക്‌സിസ് സ്‌മോൾ ക്യാപ് ഫണ്ടും കഴിഞ്ഞ 3 വർഷമായി മികച്ച നേട്ടം നൽകിയിട്ടുണ്ട്. കോവിഡ് താഴ്ചയിൽ നിന്ന് സെൻസെക്സ് ഉയർന്നപ്പോൾ ഫണ്ടുകൾക്കും നേട്ടം ലഭിച്ചു.

5 വർഷത്തിനിടെ എസ്ഐപി നിക്ഷേപകർക്ക് ആക്‌സിസ് സ്‌മോൾ കാപ് ഫണ്ട് ഡയറക്ട് പ്ലാൻ 22.72 ശതമാനം റിട്ടേൺ നൽകി. പ്രതിമാസം 5,000 രൂപയുടെ എസ്ഐപി വഴി 5 വർഷം നിക്ഷേപിച്ചവർക്ക് 5,26,856 രൂപയാണ് ഇന്നത്തെ മൂല്യം.

3 ലക്ഷത്തിന്റെ നിക്ഷേപമാണ് 5 വർഷംകൊണ്ട് 5.26 ലക്ഷം രൂപയായി മാറിയത്.

മൂന്ന് വർഷത്തിനിടെ 22.71ശതമാനമായിരുന്നു ഫണ്ടിന്റെ റിട്ടേൺ. പ്രതിമാസം 5,000 രൂപ വീതം എസ്ഐപി ചെയ്യുന്നൊരാൾക്ക് 1.80 ലക്ഷത്തിന്റെ നിക്ഷേപം വഴി 2,50,464 രൂപ നേടാനായി.

ഫണ്ട് പോർട്ട്ഫോളിയോ

ഫണ്ട് പോർട്ട്ഫോളിയോ

83 ഓഹരികളാണ് ആക്സിസ് സ്മോൾ കാപ് ഫണ്ടിന് നിക്ഷേപമുള്ളത്. ഇതിൽ 60.41ശതമാനം സ്മോൾ കാപ് ഓഹരികളും 5.22 ശതമാനം മിഡ് കാപ് ഓഹരികളും ഉൾപ്പെടുന്നു.

മുൻനിര ഹോൾഡിംഗുകളിൽ നാരായണ ഹ്രുദുലയ, ഗാലക്‌സി സർഫക്ടന്റ്‌സ്, ഫൈൻ ഓർഗാനിക്‌സ്, സിസിഎൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. 

നികുതി

നികുതി

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനുള്ള നികുതി നിക്ഷേപകർ അറിയേണ്ടതുണ്ട്. ഇക്വിറ്റി നിക്ഷേപമായതിനാൽ ഒരു വർഷത്തിന് മുൻപ് പിൻവലിക്കുമ്പോൾ മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള റിട്ടേണുകൾക്ക് 15 ശതമാനം നികുതി ചുമത്തും. 1 വർഷത്തിനുശേഷം ഒരു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള റിട്ടേണുകൾക്ക് 10 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടതുണ്ട്. 

ഉയർന്ന റിസ്ക് ഉയർന്ന റിട്ടേൺ

ഉയർന്ന റിസ്ക് ഉയർന്ന റിട്ടേൺ

മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ ഏറ്റവും അപകടസാധ്യതയുള്ളത് സ്മോൾ ക്യാപ് ഫണ്ടുകൾ. ലാർജ്‌ക്യാപ് ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വരുമാനം നൽകുമെങ്കിലും അസ്ഥിരമായ ഫണ്ടുകളാണിവ.

റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തവരാണെങ്കിൽ ലാർജ് കാപ് ഫണ്ടുകൾ ഉപയോ​ഗിക്കാം. ഒറ്റത്തവണ നിക്ഷേപം ഒഴിവാക്കി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി നിക്ഷേപിക്കുന്നതാണ് ഉചിതം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X