ഐടി ഓഹരികളിലെ നേട്ടത്തെ തുടർന്ന് ഇന്ത്യൻ ഓഹരികൾ തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരി തിരിച്ചു വാങ്ങൽ പദ്ധതികളെ തുടർന്ന് വിപ്രോയുടെ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്നു. സിപ്ല രണ്ടാം സ്ഥാനത്തെത്തി. അഞ്ച് ശതമാനം നേട്ടമാണ് സിപ്ല കൈവരിച്ചത്. ടിസിഎസ്, അൾട്രാടെക് സിമൻറ്, ഇൻഫോസിസ് എന്നിവയും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചു. എഫ്‌എംസിജിയും മീഡിയ സൂചികകളും ഒഴികെ എല്ലാ മേഖല സൂചികകളും ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

ഐടി സൂചിക ഇന്നത്തെ ഏറ്റവും മികച്ച സൂചികയായി മാറി. മൂന്ന് ശതമാനത്തിലധികം നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഐടി 16 വർഷത്തെ ഉയർന്ന നിലയിലേക്ക് എത്തി. സെൻസെക്സ് 304 പോയിന്റ് ഉയർന്ന് 40,183 ലും നിഫ്റ്റി 96 പോയിൻറ് ഉയർന്ന് 11,835 ലുമാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് സൂചിക 227 പോയിൻറ് ഉയർന്ന് 23,191 ലും മിഡ്കാപ്പ് സൂചിക 18 പോയിന്റ് ഉയർന്ന് 17,146 ലും എത്തി. വിപ്രോ ഓഹരി വില ഇന്ന് 20 വർഷത്തെ ഉയർന്ന നിലയിൽ എത്തി.
ജസ്റ്റ് ഡയൽ, മൈൻട്രീ, കാഡില ഹെൽത്ത് കെയർ, ബയോകോൺ, പിടിസി, അപ്പോളോ ഹോസ്പിറ്റൽ എന്നിവയാണ് മിഡ്‌ക്യാപ് സൂചികയിലെ മികച്ച നേട്ടക്കാർ.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
