കണ്ണഞ്ചിപ്പിക്കും നേട്ടം! ഈ വര്‍ഷം 700% വരെ ലാഭം നല്‍കിയ 20 സൂപ്പര്‍ മള്‍ട്ടിബാഗര്‍ ഓഹരികളിതാ

പ്രതികൂല ആഗോള സൂചകങ്ങളുടേയും വിലക്കയറ്റ ഭീഷണിയാലും ആഭ്യന്തര വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. ഇതിനു പുറമെയാണ് വിദേശ നിക്ഷേപകരുടെ ശമനിമില്ലാതെയുള്ള വില്‍പ്പന. 2021 ഒക്ടോബറില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കോഡില്‍ നിന്നും നിഫ്റ്റിയും സെന്‍സെക്‌സും ഇതുവരെ 14 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. 7 മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്കാണ് പ്രധാന സൂചികകള്‍ ഇറങ്ങിയിരിക്കുന്നത്. സമാനമായി മിഡ് കാപ്, സ്‌മോള്‍ കാപ് വിഭാഗങ്ങളിലെ 80 ശതമാനം ഓഹരികളും 20 ശതമാനത്തിലേറെ തിരുത്തല്‍ നേരിടുകയാണ്. എന്നാല്‍ ചുറ്റുമുള്ള നഷ്ടക്കഥകളൊന്നും ബാധിക്കാത്ത ഒരു വിഭാഗം ഓഹരികളും ഇവിടെ തന്നെയുണ്ട്.

ഏസ് ഇക്വിറ്റി

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഏസ് ഇക്വിറ്റി പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം 20 പെന്നി സ്റ്റോക്കുകളാണ് ഈ വര്‍ഷം നേട്ടത്തിന്റെ നെറുകയിലേക്ക് കുതിച്ചത്. 2022-ല്‍ ഇതുവരെ 725 ശതമാനം വരെ ആദായമാണ് ഈ ഓഹരികള്‍ നല്‍കിയത്. ഇതിന് പുറമെ 30 ഓഹരികളാവട്ടെ 70-100 ശതമാനത്തിനും ഇടയിലുള്ള നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ പ്രധാന സൂചികകളായ ബിഎസ്ഇ സെന്‍സെക്‌സും എന്‍എസ്ഇ നിഫ്റ്റിയും 10 ശതമാനത്തോളമാണ് നഷ്ടം നേരിട്ടത്.

ടൈന്‍ അഗ്രോ

ഏസ് ഇക്വിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന കമ്പനിയായ ടൈന്‍ അഗ്രോ (BSE: 531205), ഈ വര്‍ഷം ഇതുവരെ 725 ശതമാനം നേട്ടമാണ് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 31-ന് 6.8 രൂപയിലായിരുന്ന ടൈന്‍ അഗ്രോ, മാര്‍ച്ച് 7-ന് 31.8 രൂപയിലേക്കാണ് പറന്നുയര്‍ന്നത്. സമാനമായി ലേബലുകള്‍ പ്രിന്റ് ചെയ്യുന്ന കമ്പനിയായ കൈസര്‍ കോര്‍പ്പറേഷന്‍ (BSE: 531780), ഈ വര്‍ഷം 722 ശതമാനം നേട്ടമാണ് സമ്മാനിച്ചത്. ഡിസംബര്‍ 31-ന് 2.79 രൂപയിലായിരുന്ന ഓഹരി ഇന്നലെ 22.95-ലേക്കാണ് കുതിച്ചെത്തിയത്.

മറ്റ് ഓഹരികള്‍

മറ്റ് ഓഹരികള്‍

ഈ വര്‍ഷം ഉയര്‍ന്ന നേട്ടം നല്‍കിയ പട്ടികയിലുള്ള മറ്റ് മള്‍ട്ടിബാഗര്‍ പെന്നി സ്‌റ്റോക്കുകള്‍ ചുവടെ ചേര്‍ക്കുന്നു. ബ്രായ്ക്കറ്റില്‍ ജനുവരി മുതല്‍ മാര്‍ച്ച് 7-ന് അടിസ്ഥാനപ്പെടുത്തിയ ആദായം ശതമാനത്തിലും കൊടുത്തിരിക്കുന്നു. ബിഎല്‍എസ് 646%, ഖൂബ്‌സൂരത് 586%, കിരണ്‍ സിന്റക്‌സ് 366%, ഹേമാങ് റിസോഴ്‌സസസ് 273%, എംപിഎസ് ഇന്‍ഫോടെനിക്‌സ് 272%, എലഗന്റ് ഫ്‌ലോറികള്‍ച്ചര്‍ 271%, സ്വിസ് മിലിട്ടറി കണ്‍സ്യൂമര്‍ ഗുഡ്‌സ് 159%, കോര്‍പ്പറേറ്റ് കൊറിയര്‍ 156%, ത്രിവേണി ഗ്ലാസ് 133%, ട്രാന്‍വേ ടെക്‌നോളജീസ് 127%, ഇന്നൊവേറ്റീവ് ഐഡിയല്‍സ് 122%, നിക്കി ഗ്ലോബല്‍ ഫിനാന്‍സ് 121%, ബയോജെന്‍ ഫാര്‍മകെം 119%, ഐഎല്‍ & എഫ്എസ് എന്‍ജിനീയറിംഗ് 113%, റീജന്‍സി ട്രസ്റ്റ് 112% എന്നീ ഓഹരികളാണ് നേട്ടത്തില്‍ മുന്‍പന്തിയിലുള്ളത്.

1,000 കോടിയില്‍ താഴെ

2021-ല്‍ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 1,000 കോടിയില്‍ താഴെയുള്ളതും ഓഹരി വില 10 രൂപയില്‍ താഴെയുള്ളതില്‍ നിന്നുമാണ് ഈ പട്ടിക തയ്യാറാക്കിയത്. മേല്‍ സൂചിപ്പിച്ചവയില്‍ ചില കമ്പനികള്‍ വലിയ കടബാധ്യതയുള്ളതും പ്രമോട്ടര്‍ ഹോള്‍ഡിംഗ്‌സ് കുറവുള്ളതുമാണ്. അതുപോലെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവയും ലാഭവിഹിതം നല്‍കുന്നതില്‍ മോശം ഭൂതകാലവുമുള്ള കമ്പനികളും ഇതിലുണ്ട്. മിക്ക ഓഹരികളിലും ഈ കണ്ണഞ്ചിപ്പിക്കുന്ന നേട്ടം, കമ്പനികളില്‍ അടിസ്ഥാനപരമായി വന്ന മാറ്റം കൊണ്ടല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നഷ്ടത്തിലേക്ക് തള്ളിവിട്ട

അതേസമയം, മേല്‍പ്പറഞ്ഞ മാനദണ്ഡ പ്രകാരം ഉള്‍പ്പെടുന്ന ഓഹരികളില്‍ നിക്ഷേപകരെ വമ്പന്‍ നഷ്ടത്തിലേക്ക് തള്ളിവിട്ടവയുമുണ്ട്. ഇത്തരത്തില്‍ 17 പെന്നി ഓഹരികളാണ് ഈ വര്‍ഷം ഇതുവരെ 45 ശതമാനത്തിലധികം ഇടിഞ്ഞത്. ഇതില്‍ 5 ഓഹരികളാകട്ടെ, ഡിസംബര്‍ 31-ന് രേഖപ്പെടുത്തിയ വിലയില്‍ നിന്നും 60-65 ശതമാനം വരെ താഴേക്ക് പതിച്ചിട്ടുണ്ട്. സുപീരിയര്‍ ഫിന്‍ലീസ് (-65%), ഇന്‍ഡോ സോളാര്‍ (-64%), ഉഷ മാര്‍ട്ടിന്‍ എഡ്യുക്കേഷന്‍ (-61%), ബല്ലാര്‍പുര്‍ ഇന്‍ഡസ്ട്രീസ് (-60%), സത്ര പ്രോപ്പര്‍ട്ടീസ് (-60%) വീതവും നഷ്ടം നേരിടുന്നുണ്ട്.

പെന്നി സ്റ്റോക്ക്

പെന്നി സ്റ്റോക്ക്

ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍ എന്നും അറിയപ്പെടാറുണ്ട്. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X