ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുന്നതിലൂടെ മികച്ച ലാഭമാണ് എല്ലാവരും ലക്ഷ്യമിടുന്നത്. ഓഹരി വിലയിലുണ്ടാകുന്ന വർദ്ധനവിലൂടെ മാത്രമല്ല വിപണിയിൽ നിന്നും ലാഭമുണ്ടാക്കാൻ സാധിക്കുക. അതിന് മറ്റ് മാർഗങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കമ്പനികൾ ഓഹരി പങ്കാളികൾക്ക് നൽകുന്ന ലാഭവിഹിതം. ലാഭവിഹിതത്തെ ഓഹരി വിപണിയില്‍ നിന്നു ലഭിക്കുന്ന ബോണസ് ആയാണ് പലരും കാണുന്നത്. അടുത്ത ആഴ്ച 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള അന്തിമ ലാഭവിഹിതം പ്രഖ്യാപിക്കുന്ന പെന്നി ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ബോർഡ് യോഗം അടുത്ത ആഴ്ച
1981 ൽ സ്ഥാപിതമായ സോഡിയാക് വെഞ്ച്വേഴ്സ് ലിമിറ്റഡ് റിയൽ എസ്റ്റേറ്റ് മേഖലയിലാണ് പ്രവർത്തിക്കുന്നത്. 2025 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള അന്തിമ ലാഭവിഹിതം പരിഗണിക്കുന്നതിനായി ജൂലൈ 25 വെള്ളിയാഴ്ച ബോർഡ് യോഗം ചേരും. ലാഭവിഹിതം നൽകാൻ ബോർഡ് ശുപാർശ ചെയ്താൽ ഏകദേശം ഒരു വർഷത്തിനുശേഷം കമ്പനിയുടെ ആദ്യത്തെ ലാഭവിഹിത പ്രഖ്യാപനമായിരിക്കും ഇത്.

അവകാശ ഓഹരി
കമ്പനിയുടെ 28.41 കോടി മൂല്യമുള്ള അവകാശ ഓഹരി വിൽപ്പനയുടെ റെക്കോർഡ് തീയതി ഇന്നലെ അവസാനിച്ചിരുന്നു. യോഗ്യതയുള്ള ഓഹരി ഉടമകൾ കൈവശം വച്ചിരിക്കുന്ന ഓരോ അഞ്ച് ഇക്വിറ്റി ഓഹരികൾക്കും ആറ് അവകാശ ഓഹരികളുടെ അനുപാതത്തിൽ 4,51,08,000 ഇഷ്യൂ ചെയ്യുമെന്ന് കമ്പനി അറിയിച്ചു. അവകാശ ഓഹരി വിൽപ്പന ആരംഭിക്കുന്ന തീയതി ജൂലൈ 31 ആയി നിശ്ചയിച്ചിട്ടുണ്ട്. ഇഷ്യു ഓഗസ്റ്റ് 14 ന് അവസാനിക്കും.
നിക്ഷേപകനെ സംബന്ധിച്ച് താഴ്ന്ന നിരക്കിൽ ക്വാളിറ്റിയുള്ള അധിക ഓഹരികൾ ലഭിക്കും എന്നതാണ് അവകാശ ഓഹരിയുടെ ഏറ്റവും പ്രധാന നേട്ടം. അവകാശ ഓഹരികൾ സ്വീകരിക്കുന്നതിലൂടെ നിലവിലെ ഓഹരി ഉടമകൾക്ക് കമ്പനിയിലുള്ള അവരുടെ നിയന്ത്രണം മാറ്റമില്ലാതെ നിലനിർത്താനും സാധിക്കും.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 9.31 രൂപ എന്ന നിലയിലാണ് വെള്ളിയാഴ്ച സോഡിയാക് വെഞ്ച്വേഴ്സ് ലിമിറ്റഡ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 24 ശതമാനം നഷ്ടം ഓഹരി നേരിട്ടു. എന്നാൽ ഒരുമാസത്തെ പ്രകടനം വിലയിരുത്തുമ്പോൾ 20 ശതമാനം വളർച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം. 17.65 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 9 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില. പ്രമോട്ടർ 64.62 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നു.
സാങ്കേതിക കാര്യങ്ങൾ
നിലവിലെ ഓഹരി വില: 9.31 രൂപ
52 വീക്ക് ഹൈ' ലോ: 17.65 രൂപ/ 9 രൂപ
സ്‌റ്റോക്ക് പിഇ: 76.2
ബുക്ക്‌വാല്യൂ: 1.76 രൂപ
മുഖവില: 1 രൂപ
കടം കുറച്ചു
1981 ഫെബ്രുവരി 19 ന് സ്ഥാപിതമായ സോഡിയാക് വെഞ്ചേഴ്‌സ് ലിമിറ്റഡ് റിയൽ എസ്റ്റേറ്റ് വികസനത്തിലെ മുൻനിര കമ്പനികളിൽ ഒന്നാണ്. അപ്പാർട്ട്മെന്‍റ്-ടൈപ്പ് കോംപ്ലക്സുകൾ, വില്ലകൾ, കൊമേഴ്‌സ്യൽ കോംപ്ലക്സുകൾ, പ്ലോട്ടിംഗ് സ്കീം എന്നിവ ഉൾപ്പെടുന്ന റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, പ്ലോട്ടിംഗ് റെസിഡൻഷ്യൽ വിഭാഗത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വികസനമാണ് കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. കമ്പനിയുടെ കടം കുറയ്ക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ നേട്ടമായി എടുത്ത് കാണിക്കുന്നത്. അതേസമയം കഴിഞ്ഞ 3 വർഷമായി കമ്പനിയുടെ ഓഹരിയിൽ നിന്നുള്ള വരുമാനം 9.86 ശതമാനം കുറവാണ് എന്നത് തിരിച്ചടിയാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
