പൊതുവില്‍ 5,000 കോടി രൂപയില്‍ താഴെ വിപണി മൂല്യമുള്ള ഓഹരികളെയാണ് സ്മോള്‍ കാപ് വിഭാഗത്തില്‍ കണക്കാക്കുന്നത്. താരതമ്യേന ചെറിയ കമ്പനികളായിരിക്കുമെങ്കിലും ശക്തമായ വളര്‍ച്ചാ സാധ്യതയുള്ള ഗണത്തിലാണ് ഇവയെ പരിഗണിക്കുന്നത്. എന്നാല്‍ വലിയൊരു കാലയളവില്‍ കമ്പനിയുടെ വിജയ സാധ്യത സംബന്ധിച്ച അനിശ്ചിതത്വമാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. അതിനാല്‍ സ്മോള്‍ കാപ് കമ്പനികളുടെ ഓഹരികളില്‍ ചാഞ്ചാട്ടം കൂടുതലായി പ്രകടമാകാറുണ്ട്.
അതുപോലെ സാമ്പത്തിക മാന്ദ്യത്തിന്റെ വേളയില്‍ സ്മോള്‍ കാപ് ഓഹരികള്‍ ഏറെ പിന്നോക്കം വലിയാറുണ്ടെങ്കിലും സമ്പദ്ഘടന മികച്ച പ്രകടനം പുറത്തെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരെ കവച്ചുവയ്ക്കുന്ന മുന്നേറ്റം പുറത്തെടുക്കും എന്നതും സവിശേഷതയാണ്. അതേസമയം ജൂണിലെ താഴ്ചയില്‍ നിന്നും അതിവേഗത്തിലാണ് എന്‍എസ്ഇയുടെ സ്മോള്‍ കാപ് വിഭാഗം സൂചികയായ നിഫ്റ്റി സ്മോള്‍ കാപ്-100 സൂചിക കരകയറിയത്. വിദേശ, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ സ്മോള്‍ കാപ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് ഈ സൂചികയെ ബ്രേക്കൗട്ടിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസം 9,622-ലായിരുന്നു നിഫ്റ്റി സ്മോള്‍ കാപ് സൂചികയുടെ ക്ലോസിങ്. ഇതിനിടെ സൂചികയില്‍ 9,500 നിലവാരത്തില്‍ നിന്നുള്ള ബ്രേക്കൗട്ട് സംഭവിച്ചിരുന്നു. നിലവില്‍ ചെറിയ തോതിലുള്ള പ്രതിരോധം 9,650 നിലവാരത്തില്‍ നിന്നും നേരിടാം. അതേസമയം ചോയിസ് ബ്രോക്കിങ്ങിന്റെ ഡയറക്ടര്‍ സുമിത ബഗഡിയയുടെ അഭിപ്രായ പ്രകാരം 9,650 നിലവാരം ഭേദിച്ച് സ്മോള്‍ കാപ് സൂചികയ്ക്ക് തുടരാന്‍ സാധിച്ചാല്‍ 10,000 മുതല്‍ 10,500 നിലവാരത്തിലേക്ക് മുന്നേറാന്‍ ഇടക്കാലയളവില്‍ സാധിക്കും.
വിദേശ, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ മാസം സ്മോള്‍ കാപ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് സ്മോള്‍ കാപ് സൂചികയെ ബ്രേക്കൗട്ടിലേക്ക് നയിച്ചതെന്ന് ആക്സിസ് സെക്യൂരിറ്റീസിന്റെ പോര്‍ട്ട്ഫോളിയോ മാനേജര്‍ നിഷിത് മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ പ്രധാന സൂചികയായ നിഫ്റ്റി50-യെ മറികടക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചു. ഇനിയും കുറച്ചു നാള് കൂടി സ്മോള്‍ കാപ് സൂചികയിലെ കുതിപ്പ് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏതൊക്കെ വിഭാഗങ്ങള്‍
വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നിര്‍ദേശിച്ചതും ഇടക്കാലം മുതല്‍ ദീര്‍ഘകാലയളവിലേക്ക് താരതമ്യേന ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ളതുമായ സ്മോള്‍ കാപ് ഓഹരി വിഭാഗങ്ങളെയാണ് ചുവടെ ചേര്‍ക്കുന്നത്.
- ചോയിസ് ബ്രോക്കിങ്- ബാങ്കിംഗ്, ഐടി, കണ്‍സ്യൂമര്‍ ഗുഡ്സ്.
- ആക്സിസ് സെക്യൂരിറ്റീസ്- കാപിറ്റല്‍ ഗുഡ്സ്, റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബീല്‍, ബാങ്കിംഗ് & ധനകാര്യം (സ്മോള്‍ കാപ് ബാങ്കുകള്‍).
- എച്ച്ഡിഎഫ്സി എഎംസി- ബാങ്കിംഗ്, ഫാര്‍മ, കണ്‍സ്യൂമര്‍ ഗുഡ്സ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
