വിപണി പതിയെ തിരിച്ചുവരുന്നതിന്‍റെ സൂചനകൾ കാണിക്കുന്നുണ്ട്. പക്ഷെ അത് എത്ര നാൾ തുടരുമെന്ന കാര്യം ഇപ്പോഴും ഉറപ്പിച്ച് പറയാറായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം അനുസരിച്ചായിരിക്കും ഇനി സൂചികകളുടെ മുന്നേറ്റമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഒരു പക്ഷെ ഫലപ്രഖ്യാപന ദിവസം വരെ വിപണിയുടെ ചാഞ്ചാട്ടം തുടരാനും സാധ്യതയുണ്ട്. എന്തായാലും നിലവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഭാവിയിൽ നേട്ടം തുടരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്യുന്ന ഒരു ഓഹരിയാണ് ഡി-ലിങ്ക് (ഇന്ത്യ) ലിമിറ്റഡ്.
ഡി-ലിങ്ക് (ഇന്ത്യ) ലിമിറ്റഡ്
1,374 കോടി വിപണി മൂലധനമുള്ള ഒരു സ്‌മോൾ ക്യാപ് ഇൻഫർമേഷൻ ടെക്‌നോളജി കമ്പനിയാണ് ഡി-ലിങ്ക് (ഇന്ത്യ) ലിമിറ്റഡ്. 65 രാജ്യങ്ങളിൽ നെറ്റ്‌വർക്കിംഗ് സൊല്യൂഷനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയാണിത്. ഇന്ത്യയിൽ 17 ബ്രാഞ്ച് ഓഫീസുകളുണ്ട്.

ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 13.18 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 386 രൂപ എന്ന നിലയിലാണ് ഡി-ലിങ്ക് (ഇന്ത്യ) ലിമിറ്റഡ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.61 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 27.25 ശതമാനം ലാഭമാണ് ഒരു മാസത്തിനിടെ കമ്പനി നിക്ഷേപകർക്ക് നൽകിയത്. ആറ് മാസത്തിനിടെ 22.11 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
63.21 ശതമാനം മുന്നേറ്റമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരി നേടിയത്. 404.45 രൂപയാണ് 52 ആഴ്ചിയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 224 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
ബ്രോക്കറേജ് സ്ഥാപനമായ ചോയ്സ് ബ്രോക്കിംഗിലെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റായ ഡെവെൻ മേഹത പറയുന്നത് ഡി-ലിങ്ക് (ഇന്ത്യ) ഓഹരി അതിൻ്റെ സമീപകാല വിലനിലവാരത്തിൽ ശ്രദ്ധേയമായ കരുത്ത് പ്രകടിപ്പിച്ചു എന്നാണ്. ഓഹരിയുടെ ഏറ്റവും ഉയർന്ന വിലയും ശക്തമായ ബ്രേക്ക്ഔട്ടും ഇതിന് തെളിവാണ്. ഓഹരി ശക്തമായ ബുള്ളിഷ് വികാരം കാണിക്കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
ഡിലിങ്ക്ഇന്ത്യ എല്ലാ പ്രധാന ചലിക്കുന്ന ശരാശരിക്കും മുകളിലാണ് വ്യാപാരം നടത്തുന്നത്, സ്റ്റോക്കിലെ അടിസ്ഥാന ശക്തിയും പോസിറ്റീവ് മൊമെൻ്റും അടിവരയിടുന്നു. ഇത് ഓഹരിയുടെ ബുള്ളിഷ് വീക്ഷണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് ഓഹരി വാങ്ങാമെന്നാണ് ഡെവെൻ മേഹതയുടെ ശുപാർശ.

ലാഭവിഹിതം
ഒരു ഇക്വിറ്റി ഷെയറിന് 8 രൂപ ലാഭവിഹിതവും ഒരു ഇക്വിറ്റി ഷെയറിന് 5 രൂപ പ്രത്യേക ലാഭവിഹിതവും അടക്കം 13 രൂപ ലാഭവിഹിതം നൽകാനാണ് കമ്പനി ശുപാർശ ചെയ്തിരിക്കുന്നത്. 2024 ഓഗസ്റ്റ് 7 ബുധനാഴ്ച ചേരുന്ന വാർഷിക പൊതുയോഗത്തിൽ ലാഭവിഹിതം നൽകുന്നതിന് അംഗീകാരം നൽകും. അംഗീകാരം ലഭിച്ച് 30 ദിവസത്തിനുള്ളിൽ ലാഭവിഹിതം നിക്ഷേപകർക്ക് നൽകും എന്നാണ് ഡി-ലിങ്ക് (ഇന്ത്യ) റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കിയത്.
വരുമാനം
2024 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റവരുമാനം 338.23 കോടി രൂപയായിരുന്നു. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ 314.13 കോടി രൂപയായിരുന്നു. ചിലവ് മുൻവർഷത്തെ 285.90 കോടിയെ അപേക്ഷിച്ച് 304.48 കോടിയായി വർധിച്ചു. കമ്പനിയുടെ അറ്റാദായം 25.10 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications