ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് പോലെയുള്ള അവസരങ്ങള്‍ വഴി അധിക നേട്ടത്തിനുള്ള അവസരങ്ങളുമുണ്ട്. ഇത്തരത്തില്‍ ഉടന്‍ ബോണസ് ഷെയര്‍ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
കൊമേഷ്യല്‍ സിന് ബാഗ്സ്
പാക്കേജിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് കൊമേഷ്യല്‍ സിന് ബാഗ്സ് ലിമിറ്റഡ്. 50 വര്‍ഷത്തിലധികം വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള ചൗധരി ഗ്രൂപ്പിന്റെ ഭാഗമാണ്. എഫ്ഐബിസി, ടാര്‍പോളിന്‍, ചാക്ക്, ബിഒപിപി ബാഗുകള്‍ എന്നിവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കമ്പനിയുടെ നിര്‍മാണശാല. ഇവിടെ പ്രതിവര്‍ഷം 40-50 ലക്ഷം വലിയ ബാഗുകള്‍ ഉത്പാദിപ്പിക്കാനുള്ള നിര്‍മാണ ശേഷിയുണ്ട്.
ഓഹരി വിശദാംശം
നിലവില്‍ കൊമേഷ്യല്‍ സിന് ബാഗ്സിന്റെ വിപണി മൂല്യം 433 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 82.7 രൂപ നിരക്കിലും പിഇ അനുപാതം 24 മടങ്ങ് നിലവാരത്തിലുമാണുള്ളത്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കൊമേഷ്യല്‍ സിന് ബാഗ്സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.65 ശതമാനമാണ്. അതേസമയം കൊമേഷ്യല്‍ സിന് ബാഗ്സ് കമ്പനിയുടെ ഓഹരികളില്‍ 59 ശതമാനം പ്രമോട്ടറിന്റെ കൈവശവും ബാക്കിയുള്ള 41% റീട്ടെയില്‍ നിിക്ഷേപകരുടെ പക്കലുമാണുള്ളത്.
കഴിഞ്ഞ ദിവസം 313 രൂപയിലായിരുന്നു കൊമേഷ്യല്‍ സിന് ബാഗ്സ് ഓഹരിയുടെ ക്ലോസിങ്. ഒരു മാസത്തിനിടെ 21 ശതമാനവും ഒരു വര്‍ഷത്തിനിടെ 66 ശതമാനവും കഴിഞ്ഞ 3 വര്‍ഷത്തിനിടെ 545 ശതമാനം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 353 രൂപയും താഴ്ന്ന വില 203 രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊമേഷ്യല്‍ സിന് ബാഗ്സ് നേടിയ വരുമാനം 321 കോടിയും അറ്റാദായം 18 കോടിയുമാണ്.
ബോണസ് ഓഹരി
കഴിഞ്ഞ ദിവസം ചേര്‍ന്ന കൊമേഷ്യല്‍ സിന് ബാഗ്സിന്റെ (BSE : 539986) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഷെയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 2:1 അനുപാതത്തിലാവും ബോണസ് ഇഷ്യൂ ചെയ്യുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി 2 ഓഹരി വീതം ലഭിക്കുമെന്ന് സാരം. ഇതിനായി അര്‍ഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി നവംബര്‍ 19 ആയും നിശ്ചയിച്ചു.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
ശ്രദ്ധിക്കുക
ബോണസ് ഷെയര്‍ കിട്ടുമെന്ന് കരുതി ആ ഓഹരി വാങ്ങുന്നതിന് മുമ്പെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യകള്‍ ഇല്ലാത്തതിനൊപ്പം ആവര്‍ത്തന നിക്ഷേപം ആവശ്യമില്ലാത്ത തരം ബിസിനസ് മേഖലയിലുള്ളതും കമ്പനി നേടുന്ന ലാഭം കൃത്യമായി നിക്ഷേപകര്‍ക്ക് പങ്കുവെയ്ക്കുന്നതുമായ ഓഹരികള്‍ എല്ലാക്കാലത്തും നിക്ഷേപത്തിനുള്ള സുരക്ഷിത സങ്കേതങ്ങളാണ്.
അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന ചരിത്രം പരിശോധിക്കുന്നതും ഉചിതമായിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications