ഒരു കമ്പനി അതിന്റെ വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നെ നല്കുന്ന പ്രതിയോഹരി ലാഭവീതമാണ് ഇടക്കാല ലാഭവിഹിതം. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് ലാഭവിഹിതം നല്‍കുന്നതിന് ഗുണവും ദോഷവും ഉണ്ട്. സമീപ ഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാറുണ്ട്. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാല്‍, നേരത്തെ ലാഭവിഹിതം നല്‍കുന്നത് വിനയാകുകയും ചെയ്യാം. ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഡിവിഡന്റും ഓഹരി വിഭജനവും പ്രഖ്യാപിച്ച അരിഹന്ത് കാപ്പിറ്റലിന്റെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
അരിഹന്ത് കാപിറ്റല്‍
മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് അരിഹന്ത് കാപ്പിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്. പ്രധാനമായും ഓഹരി, കടപ്പത്രം, കമ്മോഡിറ്റി തുടങ്ങിയവയിലെ ബ്രോക്കിങ് സേവനങ്ങളും ധനകാര്യ ആസൂത്രണത്തിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും നല്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം വന്‍കിട നിക്ഷേപകര്‍ക്കും പ്രവാസികള്‍ക്കും വേണ്ട നിക്ഷേപ നിര്‍ദേശങ്ങളും നല്കുന്നു. നിലവില്‍ രാജ്യത്തെ 200-ലധികം നഗരങ്ങളിലായി 2 ലക്ഷത്തോളം ഉപഭോക്താക്കളുണ്ട്.
ഡിവിഡന്റ്
വെള്ളിയാഴ്ച ചേര്‍ന്ന അരിഹന്ത് കാപ്പിറ്റലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം നല്കാന് തീരുമാനിച്ചത്. പ്രതിയോഹരി 0.75 രൂപ വീതമാണ് ലാഭവിഹിതം വിതരണം ചെയ്യുക. ഇതിനായുള്ള റെക്കോഡ് ഡേറ്റ് മാര്‍ച്ച് 15-നാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് 15-നോ അതിന് ശേഷമോ ലാഭവിഹിതം കൈമാറുമെന്നും കമ്പനി നേതൃത്വം അറിയിച്ചു. ഇതിനിടെ മാര്‍ച്ച് 26-ന് ഓണ്‍ലൈന്‍ മുഖേന അസാധാരണ വാര്‍ഷിക പൊതുയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഓഹരി വിഭജനം
ഇന്നു ചേര്‍ന്ന അരിഹന്ത് കാപ്പിറ്റലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഓഹരി വിഭജനം നടത്താനും തീരുമാനിച്ചു. 5:1 എന്ന അനുപാതത്തിലാവും ഓഹരി വിഭജനം നടത്തുക. അതായത്, നിലവില്‍ 5 രൂപ മുഖവിലയുള്ള ഓരോ ഓഹരിയും 1 രൂപ വീതമുള്ള 5 ഓഹരികളായി വിഭജിക്കും. റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ലിക്വിഡിറ്റി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഓഹരി വിഭജിക്കുന്നതെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
സാമ്പത്തികം
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അരിഹന്ത് കാപ്പിറ്റലിന്റെ വരുമാനം 4.3 ശതമാനവും പ്രവര്‍ത്തന ലാഭം 13.3 ശതമാനവും അറ്റാദായം 18.8 ശതമാനവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 48.23 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 68 ശതമാനം വര്‍ധനവാണ്. മൂന്നാം പാദത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 46 ശതമാനം വര്‍ധിച്ച് 13.11 കോടി രൂപയിലേക്കെത്തി. പ്രതിയോഹരി വരുമാനവും 4.30 രൂപയില്‍ നിന്നും 6.29-ലേക്ക് ഉയര്‍ന്നു.
ഓഹരി വിശദാശം
വെള്ളിയാഴ്ച രാവിലെ 380 രൂപ നിലവാരത്തിലാണ് അരിഹന്ത് കാപ്പിറ്റലിന്റെ (BSE: 511605, NSE: ARIHANTCAP) ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 150 ശതമാനത്തിലേറെ നേട്ടം ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിയുടെ കൂടിയ വില 383.40 രൂപയും കുറഞ്ഞ തുക 111.25 രൂപയുമാണ്. നിലവില്‍ 793 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
അരിഹന്ത് കാപ്പിറ്റലിന്റെ ഓഹരികളില്‍ 74.57 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 25.1 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 0.32 ശതമാനവും ഓഹരി പങ്കളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന അരിഹന്ത് കാപ്പിറ്റലിന്റെ ഡിവിഡന്റ് യീല്‍ഡ് 0.26 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 87.46 രൂപയാണ്. ധനകാര്യ മേഖലയിലെ ശരാശരി പിഇ റേഷ്യോ 49.75 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ അരിഹന്ത് കാപ്പിറ്റലിന്റേത് 15.82 മാത്രമാണെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
