നിക്ഷേപത്തിന് ഓഹരികളെ തെരഞ്ഞെടുക്കുന്നതിന് പലവിധ മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. ടെക്‌നിക്കല്‍ സൂചകങ്ങള്‍ നല്‍കുന്ന ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലും ഓഹരിയില്‍ അന്തര്‍ലീനമായ ട്രെന്‍ഡിനെ അടിസ്ഥാനമാക്കിയും ട്രേഡിങ്ങിനായി ഓഹരിയെ തെരഞ്ഞെടുക്കാം. ഇത്തരത്തില്‍ കുതിപ്പിന്റെ പാതയിലുള്ള ഒരു സ്‌മോള്‍കാപ് മള്‍ട്ടിബാഗര്‍ ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
ജിന്‍ഡാല്‍ ഡ്രില്ലിങ്
ഡി.പി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ജിന്‍ഡാല്‍ ഡ്രില്ലിങ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (BSE: 511034, NSE: JINDRILL). രാജ്യത്തെ രണ്ടാമത്തെ വലിയ സമുദ്ര പര്യവേക്ഷണ കമ്പനിയാണ്. 30 വര്‍ഷത്തിലേറെയായി ഓയില്‍ & ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാനം മുംബൈയിലാണ്. ഐഎസ്ഒ 9001:2000 അംഗീകാരം നേടിയിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലെ ഖനനം, തിരശ്ചീന തുരക്കല്‍, എംഡബ്ല്യൂഡി സര്‍വീസസ്, ചെളി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. നിലവിലെ വിപണി മൂലധനം 634 കോടി രൂപയാണ്.
അനുകൂല ഘടകം
ഇക്കഴിഞ്ഞ നവംബറില്‍ സമുദ്ര പര്യവേക്ഷണത്തിനുള്ള പുതിയ ജാക്ക്-അപ് റിഗ് ഏറ്റെടുത്തിരുന്നു. 'ജിന്‍ഡാല്‍ സുപ്രീം' എന്ന് പേരിട്ടിരിക്കുന്ന യാനം വീനസ് ഡ്രില്ലിങ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് വാങ്ങിയത്. 125 കോടിയാണ് ഇതിന് ചെലവിട്ടത്. ഇതോടെ വാടക ലാഭിക്കാനാകും. കൂടാതെ പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ വര്‍ധിപ്പിക്കാനും ചെലവിനൊത്ത ഉത്പാദനം നടത്താനും കമ്പനിക്ക് സാധിക്കും. അതുപോലെ ക്രൂഡ് ഓയിലിനും പ്രകൃതി വാതകത്തിനും ആവശ്യകതയും വിലയും വര്‍ധിച്ചതോടെ ഉടനടി പുതുക്കാന്‍ പോകുന്ന കരാറുകളില്‍ നിന്നും കൂടുതല്‍ വരുമാനം ഉറപ്പാക്കാനാകും.
പുതിയ റിഗ് കൂടിയെത്തിയതോടെ ഇന്ത്യക്ക് പുറത്തേക്കും പര്യവേക്ഷണവും ബിസിനസും വ്യാപിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തോടെ റിഗ് വാടക ഇനത്തില്‍ 20-25 ശതമാനത്തോളം അധിക വരുമാനം നേടാനായേക്കുമെന്നും കമ്പനി കണക്കുക്കൂട്ടുന്നു. ഒഎന്‍ജിസിയുമായി അവസാനിക്കാറായ കറാര്‍ ഇതിനോടകം പുതുക്കാനായത് കമ്പനിയുടെ വരുമാന ലഭ്യത ഉറപ്പു വരുത്താനും സഹായിച്ചു. എണ്ണ, വാതക കമ്പനികളാണ് ജിന്‍ഡാല്‍ ഡ്രില്ലിങ്ങിന്റെ മുഖ്യ ഉപഭോക്താക്കള്‍. പ്രതിയോഹരി ബുക്ക് വാല്യൂ 387 രൂപയാണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
2018-ന് ശേഷം ജിന്‍ഡാല്‍ ഡ്രില്ലിങ്ങിന്റെ വരുമാനത്തില്‍ ക്രമാനുഗത വളര്‍ച്ചയുണ്ട്. എന്നാല്‍ അറ്റാദയത്തിന്റെ വളര്‍ച്ച സ്ഥായിയല്ല. അതേസമയം, ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 115.79 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 2 ശതമാനം ഉയര്‍ച്ചയാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 34.43 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 309 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. പ്രതിയോഹരി വരുമാനവും 5.68 രൂപയില്‍ നിന്നും 11.88-ലേക്ക് മെച്ചപ്പെട്ടു. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.23 ശതമാനമാണ്.
ലക്ഷ്യവില 283
വ്യാഴാഴ്ച 219 രൂപയിലാണ് ജിന്‍ഡാല്‍ ഡ്രില്ലിങ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 283 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 6 മാസത്തിനകം 30 ശതമാനത്തോളം ലാഭം നേടാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അതേസമയം, 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 236.50 രൂപയും കുറഞ്ഞ വില 84.65 രൂപയുമാണ്. 2022-ല്‍ ഇതുവരെയായി 55 ശതമാനത്തോളം ഓഹരി മുന്നേറിയിട്ടുണ്ട്. അതുപോലെ ഒരു വര്‍ഷ കാലയളവ് കണക്കാക്കിയാല്‍ 130 ശതമാനം നേട്ടവും ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയെന്നതും ശ്രദ്ധേയം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications