ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന നിക്ഷേപകർ രണ്ട് തരത്തിലായിരിക്കും. ഒന്ന് ഹൃസ്വകാലത്തിനുള്ളിൽ മികച്ച നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവർ. രണ്ടാമത്തെ നിക്ഷേപകർ ദീർഘകാല നിക്ഷേപത്തിലൂടെ മികച്ച ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വരുന്നവർ. ഇതിൽ ആദ്യം പറഞ്ഞ നിക്ഷേപകരുടെ അപകട സാധ്യതകൾ താരതമ്യേന ഉയർന്നതായിരിക്കും. എന്നാൽ ദീർഘകാല നിക്ഷേപം നടത്തുന്നവർക്ക് കുറഞ്ഞ അപകട സാധ്യതകളിലൂടെ മുന്നോട്ട് പോയി മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും.
കഴിഞ്ഞ 10 വർഷത്തിനിടെ 10,000 രൂപയുടെ നിക്ഷേപം 11 ലക്ഷമായി ഉയർത്തിയ ഒരു സ്മോൾക്യാപ് ഓഹരിയെക്കുറിച്ച് പറയാനാണ് ഇത്രയും വിവരിച്ചത്. ഏതാണ് ആ ഓഹരി എന്നാണോ മറ്റൊന്നുല്ല, റഫ്രിജറൻ്റ് ഗ്യാസ് നിർമ്മാതാക്കളായ റെഫക്‌സ് ഇൻഡസ്ട്രീസ്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 9.13 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 152.40 രൂപ എന്നതാണ് റെഫക്‌സ് ഇൻഡസ്ട്രീസ് ഓഹരിയുടെ വില. കഴിഞ്ഞ ആഞ്ച് ദിവസത്തിനിടെ 7.48 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. അതേ സമയം ഒരു മാസത്തിനിടെ 2 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടു. എന്നാൽ 2024-ൽ ഇതുവരെയുള്ള മുന്നേറ്റമെടുക്കുമ്പോൾ 20.64 ശതമാനമാണ് വളർച്ച.
ആറ് മാസത്തിനിടെ 27.31 ശതമാനം വളർച്ചയും ഓഹരി നേടി. 49.05 ശതമാനമാണ് ഒരു വർഷം കൊണ്ട് നേടിയ മുന്നേറ്റം. റെഫക്‌സ് ഇൻഡസ്ട്രീസ് ഓഹരികൾ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 11000% ആദായത്തോടെ മികച്ച റാലിക്ക് സാക്ഷ്യം വഹിച്ചു. ഇതിനർത്ഥം, ഒരു നിക്ഷേപകൻ 10 വർഷം മുമ്പ് 10,000 രൂപ ഓഹരിയിൽ നിക്ഷേപിക്കുകയും അതിൽ തുടരുകയും ചെയ്തിരുന്നെങ്കിൽ, നിക്ഷേപം 11 ലക്ഷമായി ഉയരുമായിരുന്നു.

ഷെയർഹോൾഡിംഗ്
55.3 ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കൈയ്യിലാണ്. അതേസമയം പൊതു ഓഹരി ഉടമകൾക്ക് കമ്പനിയിൽ 44.7% നിക്ഷേപം ഉണ്ട്. പൊതു ഓഹരി ഉടമകളിൽ, വിദേശ നിക്ഷേപകർക്കും മ്യൂച്വൽ ഫണ്ടുകൾക്കും കാര്യമായ ഓഹരിയില്ല.
സാങ്കേതിക വീക്ഷണം
മോമെൻ്റം ഇൻഡിക്കേറ്റർ ആർഎസ്ഐ പോസിറ്റീവ് ആണ്. ഇത് സൂചിപ്പിക്കുന്നത് മുന്നോട്ടുള്ള കുതിപ്പ് തുടരാൻ സാധ്യതയുണ്ടെന്നാണ്. ഉയർന്ന ഭാഗത്ത്, സ്റ്റോക്കിന് 159 രൂപയിൽ പ്രതിരോധമുണ്ട്. ഈ ലെവൽ കടന്നാൽ വില 170 രൂപയിലെത്തുമെന്നാണ് അരിഹന്ത് ക്യാപിറ്റലിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് മിലീൻ വാസുദേവ് വിലയിരുത്തുന്നത്.

റെഫക്‌സ് ഇൻഡസ്ട്രീസ്
എയർ കണ്ടീഷനിംഗ് വാതകങ്ങളുടെ നിർമ്മാതാവായാണ് കമ്പനി ആരംഭിച്ചത്. പിന്നീട് ഇന്ത്യയിലെ റഫ്രിജറൻ്റ് വാതകങ്ങളുടെ, പ്രത്യേകിച്ച്, ക്ലോറോ-ഫ്ലൂറോ-കാർബണുകൾക്ക് (സിഎഫ്‌സി) പകരക്കാരായ പരിസ്ഥിതിക്ക് സ്വീകാര്യമായ വാതകങ്ങളുടെ ഒരു സ്പെഷ്യലിസ്റ്റ് നിർമ്മാതാവും റീ-ഫില്ലറും ആയി മാറി. 1600 കോടി രൂപയാണ് റെഫക്‌സ് ഇൻഡസ്ട്രീസിന്‍റെ വിപണി മൂലധനം.
വരുമാനത്തിൽ കുറവ്
2024 മാർച്ചിൽ അവസാനിച്ച കമ്പനിയുടെ വരുമാവം 337 കോടിയാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേ പാദത്തിൽ വരുമാനം 630 കോടിയായിരുന്നു. നികുതിക്ക് ശേഷമുള്ള ലാഭം 35.7 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications