കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ചിലപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. പണമായി നല്കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ഇത്തരത്തില്‍ ബോണസ് ഓഹരികളും ഡിവിഡന്റും പ്രഖ്യാപിച്ച ഒരു സ്മോള്‍ കാപ് കമ്പനിയെ കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.
എക്സ്പ്രോ ഇന്ത്യ
പ്രമുഖ സംരംഭകരായ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ പോളിമര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ്. 1998-ലാണ് പ്രത്യേക കമ്പനിയായി രൂപീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈവിധ്യവത്കരിക്കപ്പെട്ട ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന കമ്പനിയാണിത്. കോഎക്സ്ട്രൂഡഡ് പ്ലാസ്റ്റിക് നിര്‍മിക്കുന്നതില്‍ രാജ്യത്ത് മുന്‍നിരയിലാണ്. ഇതിനോടൊപ്പം ബൈആക്സിയലി ഓറിയന്റഡ് പോളിപ്രോപ്പലീന്‍ (BOPP) ഫിലിംസ്, റെഫ്രിജറേറ്റര്‍ ലൈനേര്‍സ്, തെര്മോഫോമ്ഡ് ലൈനേര്‍സ് തുടങ്ങിയവയും നിര്‍മിക്കുന്നു.
ബോണസ് ഓഹരി
കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സ്പ്രോ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കാനാണ് തീരുമാനിച്ചത്. അതായത് കൈവശമുളള രണ്ട് ഓഹരിക്ക് അധികമായി ഓരോ ഓഹരി വീതം അനുവദിക്കും. ചേരാനിരിക്കുന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി ബോണസ് ഓഹരി വിതരണം ചെയ്യുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി. ഇതിനോടൊപ്പം 2002 മാര്‍ച്ച് 31-ഓടെ കാലാവധി തീര്‍ന്ന കണ്‍വേര്‍ട്ടബിള്‍ വാറന്റ്സ് മാറ്റി ഓഹരിയാക്കിവര്ക്കും 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നല്‍കുമെന്നാണ് അറിയിപ്പ്.
ഡിവിഡന്റ്
ബോണസ് ഓഹരി നല്കുന്നതിനോടൊപ്പം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം വിതരണം ചെയ്യാനും എക്സ്പ്രോ ഇന്ത്യ (BSE: 590013, NSE-BE : XPROINDIA) തീരുമാനിച്ചു. ഓഹരിയൊന്നിന് 2.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കുമെന്നാണ് കമ്പനി നേതൃത്വം വ്യക്തമാക്കിയത്. ഈ തീരുമാനവും ചേരാനിരിക്കുന്ന ഓഹരിയുടമകളുടെ വാര്‍ഷിക പൊതുയോഗത്തിന്റെ അനുമതിക്ക് വിധേയമായി നടപ്പാക്കുമെന്നാണ് അറിയിപ്പ്. വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കമ്പനി ഓഹരിയുടമകള്‍ക്ക് ഡിവിഡന്റ് അനുവദിക്കുന്നത്.
ഓഹരി വിശദാംശം
എക്സ്പ്രോ ഇന്ത്യയുടെ ആകെ ഓഹരികളില്‍ 50.02 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ നിന്നും 15 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. അതേസമയം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 49.26 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 0.62 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ എക്സ്പ്രോ ഇന്ത്യയുടെ വിപണി മൂല്യം 1,199 കോടിയാണ്. ഓഹരിയുടെ ബുക്ക് വാല്യൂ 76.09 നിരക്കിലും പിഇ അനുപാതം 32.30 നിലവാരത്തിലുമാണ്.
കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,670 രൂപയും താഴ്ന്ന നിലവാരം 125 രൂപയുമാണ്. ഒരു വര്‍ഷത്തിനിടെ എക്സ്പ്രോ ഇന്ത്യ ഓഹരികള്‍ 632 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. വ്യാഴാഴ്ച രാവിലെ ഓഹരികള്‍ 1,100 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എക്സ്പ്രോ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 10.1 ശതമാനവും പ്രവര്‍ത്തന ലാഭം 34 ശതമാനവും അറ്റാദായം 168.7 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 142.80 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 3.18 ശതമാനം ഇടിവാണിത്. നാലാം പാദത്തിലെ അറ്റാദായം 17.46 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 81 ശതമാനം വര്‍ധനയാണ്.
ഇരട്ടനേട്ടം
ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികള്‍ അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം കിട്ടും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വിലയെത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളുമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications