ചില ഓഹരികൾ കുറഞ്ഞ കാലത്തിനുള്ളിൽ മികച്ച ലാഭം നിക്ഷേപകർക്ക് നൽകും. സ്‌മോൾ-ക്യാപ് ഓഹരികളാണ് ഇത്തരത്തിൽ ചെറിയ സമയത്തിനുള്ളിൽ മികച്ച ലാഭം നൽകുന്ന ഓഹരികളിൽ ഏറിയ പങ്കും. എന്നാൽ സ്‌മോൾ-ക്യാപ് ഓഹരികളിലെ നിക്ഷേപത്തിന് അപകട സാധ്യത വലുതാണ്. കൃത്യമായ നിരീക്ഷണവും ധാരണയും ഉണ്ടെങ്കിൽ മാത്രമേ സ്‌മോൾ-ക്യാപ് ഓഹരികളെ കണ്ടെത്താനും നിക്ഷേപത്തിലൂടെ ലാഭമുണ്ടാക്കാനും സാധിക്കുകയുള്ളു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 488 ശതമാനം വരുമാനം നൽകിയ ഒരു ഓഹരിയെ നമുക്ക് പരിചയപ്പെടാം.
ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ലിമിറ്റഡ്
ഒരുകാലത്ത് ഇന്ത്യന്‍ യാത്രാ വാഹനങ്ങളിലെ സൂപ്പര്‍ താരമായിരുന്ന അംബാസിഡര്‍ കാറുകളുടെ നിര്‍മാതാക്കളാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്. രാജ്യത്തെ പ്രമുഖ സംരംഭകരായ സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭഗമായി 1948-ല്‍ കൊല്‍ക്കത്തയിലാണ് ആരംഭം. ഇന്ത്യയിലെ ആദ്യത്തെ സംയോജിത കാര്‍ നിര്‍മാണ ശാലയും കമ്പനിയുടെ കീഴിലാണ് സ്ഥാപിതമായത്. അംബാസിഡറിനെ കൂടാതെ ഗ്രാന്‍ഡ്, അവിഗോ ബ്രാന്‍ഡുകളിലും യാത്രാ കാര്‍ ഇറക്കിയിരുന്നു.

ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 4.98 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 40.09 രൂപയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ലിമിറ്റഡിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 34 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിക്ഷേപകരിൽ നിന്ന് കനത്ത വാങ്ങലിന് ഓഹരി സാക്ഷ്യം വഹിച്ചു. ഒരു മാസത്തിനിടെ 106 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 141.51 ശതമാനം ലാഭമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി നേടിയത്. ഒരു വർഷത്തിനിടെ 161 ശതമാനം നേട്ടമുണ്ടാക്കാനും ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏകദേശം 488 ശതമാനവും മൾട്ടിബാഗർ റിട്ടേൺ ഓഹരി നൽകി. വെള്ളിയാഴ്ച രേഖപ്പെടുത്തിയ 40.09 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 12.92 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
സാങ്കേതികമായി, ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന് ഒന്നിലധികം വർഷത്തെ ബ്രേക്ക്ഔട്ട് അനുഭവപ്പെട്ടു, ശക്തമായ വോളിയവും ട്രേഡിംഗ് പ്രവർത്തനവും പിന്തുണയ്‌ക്കുന്നു, ഇത് വിശാലമായ വിപണി പങ്കാളിത്തത്തെ സൂചിപ്പിക്കുന്നു എന്നാണ് ബ്രോക്കിംഗ് ഹൗസായ ഏഞ്ചൽ വൺ വ്യക്തമാക്കുന്നത്. ഓഹരിയുടെ ട്രെൻഡ് സൂചിപ്പിക്കുന്ന ശരാശരി ദിശാസൂചിക പ്രതിദിന ചാർട്ടിൽ 47.82 ഉം പ്രതിവാര ചാർട്ടിൽ 34.82 ഉം ആണ്.
ഷെയർ ഹോംൾഡിംഗ്
പ്രൊമോട്ടർമാർക്ക് 32.33 ശതമാനവും എഫ്ഐഐകൾക്കും ഡിഐഐകൾക്കും യഥാക്രമം 0.04 ശതമാനവും 2.65 ശതമാനവും കൈവശമുണ്ട്. ബാക്കി 64.98 ശതമാനം പൊതു നിക്ഷേപകരുടേതാണ്.
കമ്പനി ഇതുവരെ അതിൻ്റെ ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ടിട്ടില്ല , അത് ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചുവപ്പിൽ അവസാനിച്ച് വിപണി
വെള്ളിയാഴ്ച നഷ്ടത്തിലാണ് ഓഹരി വിപണി അവസാനിച്ചത്. സെക്ടറുകളിലുടനീളമുള്ള ലാഭമെടുപ്പാണ് വിപണിയെ താഴേക്ക് വലിച്ചത്. ഹെവിവെയ്റ്റ് ഓഹരികളിലെ കുത്തനെയുള്ള ഇടിവും സൂചികകളെ തളർത്തി. സെൻസെക്‌സ് 732.96 പോയിൻ്റ് അഥവാ 0.98 ശതമാനം താഴ്ന്ന് 73,878.15 ലും നിഫ്റ്റി 172.35 പോയിൻ്റ് അഥവാ 0.76 ശതമാനം താഴ്ന്ന് 22,475.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1,053 ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ 2,197 ഓഹരികൾ ഇടിഞ്ഞു, 79 ഓഹരികൾക്ക് മാറ്റമില്ലതെ തുടർന്നു
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications