ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും പണപ്പെരുപ്പ ഭീഷണിയും വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയുമൊക്കെ ആഭ്യന്തര വിപണിയെ ചാഞ്ചാട്ടത്തിന്റെ പാതയില്‍ പിടിച്ചുനിര്‍ത്തുകയാണ്. ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും 10 ശതമാനത്തോളം തിരിച്ചടി നേരിട്ടു. എന്നാല്‍ മിഡ് കാപ്/ സ്മോള്‍ കാപ് വിഭാഗങ്ങളിലേറ്റ ആഘാതം ഇതിലുമേറെയാണ്. ബിഎസ്ഇ സ്മോള്‍ കാപ് സൂചിക ഇതേകാലയളവില്‍ 14 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു.
സമീപകാല വിപണിയിലെ തിരുത്തലില്‍ മിക്ക സ്മോള്‍ കാപ് ഓഹരികള്‍ക്കും തിരിച്ചടിയേറ്റു. ഇത്തരത്തില്‍ സ്മോള്‍ കാപ് വിഭാഗം നഷ്ടത്തിലേക്ക് വഴിമാറിയിട്ടും പ്രമുഖ മലയാളി നിക്ഷേപകനായ പൊറിഞ്ചു വെളിയത്ത് തന്റെ പോര്‍ട്ട്ഫോളിയോയിലെ ഒരു ഓഹരിയെ വിടാതെ മുറുകെ പിടിച്ചിട്ടുണ്ട്. 2022-ലെ ആദ്യ ആറ് മാസക്കാലയളവില്‍ 35 ശതമാനം ഇടിവ് നേരിട്ട കായ ലിമിറ്റഡിന്റെ (BSE: 539276, NSE: KAYA) ഓഹരിയാണ് അദ്ദേഹം ജൂണ്‍ പാദത്തിലും മാറ്റം വരുത്താതെ നിലനിര്‍ത്തിയിരിക്കുന്നത്.
'ഇക്യൂ ഇന്ത്യ ഫണ്ട്സ്' മുഖേനയാണ് പൊറിഞ്ചു വെളിയത്ത് ഈ ഓഹരിയില്‍ നിക്ഷേപം നടത്തിയത്. ഏപ്രില്‍- ജൂണ്‍ മാസക്കാലയളവിലെ ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ രേഖയിലാണ് കായ ലിമിറ്റഡില്‍ പൊറിഞ്ചുവിന്റെ വിഹിതം മാറ്റമില്ലാതെ തുടരുന്നതായി വെളിച്ചത്തു കൊണ്ടുവന്നത്.
ഇതുപ്രകാരം കായ ലിമിറ്റഡിന്റെ 2 ലക്ഷം ഓഹരികള്‍ അഥവാ 1.53 ശതമാനം ഓഹരി വിഹിതമാണ് പൊറിഞ്ചു വെളിയത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നത്. അതായത് നേരിട്ട തിരിച്ചടിക്കിടയിലും മള്‍ട്ടിബാഗര്‍ ചക്രവര്‍ത്തിയുടെ ഈ ഓഹരിയിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ചുരുക്കം.
ഡിസംബറില്‍ കായ ലിമിറ്റഡിന്റെ 1.75 ലക്ഷം ഓഹരികളായിരുന്നു പൊറിഞ്ചുവിന്റെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ മാര്‍ച്ച് പാദത്തില്‍ അദ്ദേഹം 25,000 ഓഹരികള്‍ കൂടി അധികമായി വാങ്ങിച്ച് കൈവശമാക്കിയ ഓഹരികളുടെ എണ്ണം 2 ലക്ഷത്തിലേക്ക് ഉയര്‍ത്തി. അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ കായ ഓഹരികള്‍ 305 നിലവാരത്തില്‍ നിന്നും 275 രൂപയിലേക്ക് ഇറങ്ങി. 10 ശതമാനം തിരുത്തല്‍.
എന്നാല്‍ ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ കായ ഓഹരികള്‍ 35 ശതമാനത്തോളം തിരിച്ചടി നേരിട്ടു. ജനുവരി ആദ്യം 430 രൂപ നിലവാരത്തിലായിരുന്നു ഓഹരികള്‍ നിന്നിരുന്നത്.
കായ ലിമിറ്റഡ്
വിവിധ ത്വക്ക്, കേശ സംരംക്ഷണ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും ത്വക്ക്/ സൗന്ദര്യ പരിചരണ ക്ലിനിക്കുകളുടെ ശൃംഖലയും നടത്തുന്ന സ്മോള്‍ കാപ് കമ്പനിയാണ് കായ ലിമിറ്റഡ്. മുംബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മുഖസൗന്ദര്യത്തിനും കേശ സംരക്ഷണത്തിനുമുള്ള ചികിത്സയിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
അതേസമയം 2 ശതമാനത്തോളം ഇടിഞ്ഞ് 275.60 രൂപയിലാണ് ഓഹരി ഇന്ന് ക്ലോസ് ചെയ്തത്. 52 ആഴ്ച കാലയളവില്‍ കായ ഓഹരിയുടെ ഉയര്‍ന്ന വില 575.20 രൂപയും താഴ്ന്ന വില 243 രൂപയുമാണ്. അതേസമയം 5, 10, 20- ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളിലും 50, 100, 200- ഡിഎംഎ നിലവാരങ്ങള്‍ക്ക് താഴെയുമാണ് ഓഹരി തുടരുന്നത്.
ഓഹരി വിശദാംശം
കായ ലിമിറ്റഡിന്റെ ആകെ ഓഹരികളില്‍ 59.93 ശതമാനം പ്രമോട്ടര്‍മാരുടെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 37.67 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.53 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 0.87 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 39.35 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 6 ശതമാനം ഇടിവാണ്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റനഷ്ടം 8.53 കോടിയിലേക്ക് വര്‍ധിച്ചു. അതേസമയം, കായ ലിമിറ്റഡിന്റെ നിലവിലെ വിപണി മൂല്യം 360 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 68.98 രൂപ നിരക്കിലാണുള്ളത്.
നിക്ഷേപ തന്ത്രം:
പരമാവധി പോര്ട്ട്ഫോളിയൊ മൂല്യം നേടുന്നതിനായി അധികം അറിയപ്പെടാത്തതും എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ളതുമായ കമ്പനികളുടെ ഓഹരി വാങ്ങുക എന്നതാണ് പൊറിഞ്ചുവിന്റെ നിക്ഷേപ രീതിശാസ്ത്രം. ചെറിയ കമ്പനി ആയതുകൊണ്ട് പരിഗണിക്കുന്നതില്‍ നിന്നും ഒഴിവാക്കാറില്ല. മികച്ച ബാലന്‍സ് ഷീറ്റും സുതാര്യമായ മാനേജ്മെന്റും വ്യക്തമായ ബിസിനസ് കാഴ്ച്പ്പാടുമുള്ള കമ്പനിയാണെങ്കില്‍ നിക്ഷേപത്തിനായി തെരഞ്ഞടുക്കും.
തുടര്‍ന്ന് അവ ഉയര്‍ന്ന മൂല്യത്തിലേക്ക് എത്തുന്നതു വരെയും കഷമയോടെ കാത്തിരിക്കുകയുമാണ് അദ്ദേഹം പിന്തുടരുന്ന തന്ത്രം. ഇതിലൂടെ അനേകമിരട്ടി ലാഭം കൊണ്ടുവരുന്ന 'മള്‍ട്ടിബാഗറു'കളില്‍ പൊറിഞ്ചു നിരവധി തവണം നിക്ഷേപം നടത്തി വിജയം വരിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
