ഇന്ത്യന്‍ വിപണിയില്‍ കൂട്ടത്തകര്‍ച്ച തുടരുകയാണ്. അമേരിക്കന്‍ വിപണിയിലെ വന്വിറ്റഴിക്കലിന്റെ അലയൊലികള്‍ സെന്‍സെക്സ്, നിഫ്റ്റി സൂചികകളില്‍ ശക്തമായി പ്രതിധ്വനിക്കുന്നു. വാരാന്ത്യം നിക്ഷേപകര്‍ ഒന്നടങ്കം വില്‍പ്പനക്കാരായതോടെ സെന്‍സെക്സ് 0.75 ശതമാനവും നിഫ്റ്റി 0.79 ശതമാനവും ഇടിവില്‍ വ്യാപാരം നിര്‍ത്തി. വിപണിയില്‍ എല്ലാ സെക്ടറുകളിലും നഷ്ടം ചോര്‍ന്നൊലിക്കുകയാണ്.
ഇതേസമയം, ഒരുപിടി വിരുതന്മാര് മാര്‍ക്കറ്റിലെ 'നിലവിളിയും ബഹളവും' ഗൗനിക്കാതെ തലക്കനത്തോടെ മുന്നേറുന്നുണ്ട്. ഇക്കൂട്ടത്തില്‍ പ്രധാനിയാണ് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് ലിമിറ്റഡ്. പേരുകേട്ടിട്ട് മനസിലാകാത്തവര്‍ക്കായി; ടെലികോം ഉപകരണങ്ങളും ഉത്പന്നങ്ങളും നിര്‍മിക്കുന്ന സ്മോള്‍കാപ്പ് കമ്പനിയാണിത്.

7,063 കോടി രൂപ വിപണി മൂല്യമുള്ള സ്റ്റെര്‍ലൈറ്റ് ടെക്നോളജീസിന്റെ ഓഹരികള്‍ കഴിഞ്ഞ മൂന്നുദിവസമായി ടോപ്പ് ഗിയറിലാണ്. വെള്ളിയാഴ്ച്ചത്തെ കൂട്ടവില്പ്പനയൊന്നും ഈ സ്റ്റോക്കിനെ ലവലേശം ബാധിച്ചില്ല. 5 ശതമാനത്തിലേറെ ഉയര്‍ന്നാണ് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് ഓഹരികള്‍ വാരാന്ത്യം പൂര്‍ത്തിയാക്കിയത്. രാവിലെ 177.35 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 190.40 രൂപ വരെയ്ക്കും കയറിയശേഷം 187.50 രൂപയില്‍ തിരശ്ശീലയിട്ടു.
ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ? ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. വാസ്തവത്തില്‍ ഒരുവെടിക്കുള്ള മരുന്ന് ഇനിയും സ്റ്റോക്കില്‍ മിച്ചമുണ്ട്. കാരണം സ്റ്റെര്‍ലൈറ്റ് ടെക്നോളജീസിന്റെ പ്രതിദിന ചാര്‍ട്ടില്‍ കാളകളുടെ പൂണ്ടുവിളയാട്ടം കാണാം.
വെള്ളിയാഴ്ച്ച നിര്‍ണായകമായ ട്രെന്ഡ്ലൈന് പ്രതിരോധം ഭേദിക്കാന്‍ സ്റ്റോക്കിന് കഴിഞ്ഞു. 2022 സെപ്തംബര്‍ പകുതി തൊട്ട് ത്രികോണ പാറ്റേണില്‍ കുടുങ്ങിക്കിടന്ന ഓഹരിവില നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ ബ്രേക്കൗട്ട് രേഖപ്പെടുത്തുന്നത്.

Chart Source: Investing.com
സ്റ്റെര്‍ലൈറ്റ് ടെക്നോളജീസില്‍ കണ്ണെത്തിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. വാരാന്ത്യം ഇടപാടുകള്‍ നിര്‍ത്തുമ്പോള്‍ ശക്തമായ വോളിയം പിന്തുണ സ്റ്റോക്ക് കയ്യടക്കുന്നു. നിലവില്‍ 85 ലക്ഷത്തിലേറെയാണ് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസിലെ വോളിയം. പത്തുദിവസത്തെ ശരാശരി വോളിയം 9 ലക്ഷമാണെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം.
വെള്ളിയാഴ്ച്ച ഉയര്‍ച്ചയോടെ പ്രതിവാര ചാര്‍ട്ടിലും സമാനമായ ബ്രേക്കൗട്ട് രൂപംകൊള്ളുന്നുണ്ട്. ഇപ്പോഴത്തെ റാലിയില്‍ സ്റ്റെര്‍ലൈറ്റ് ടെക്നോളജീസിന്റെ ഓഹരി വില 220 രൂപ വരെ എത്താം. നിലവിലെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ വളര്‍ച്ചാ സാധ്യത 15 ശതമാനം. ഇതേസമയം, തിരുത്തല്‍ നടക്കുകയാണെങ്കില്‍ 168.40 രൂപയില്‍ സ്റ്റോപ്പ് ലോസും കരുതാം.
നടപ്പുവര്‍ഷം ഇതുവരെയുള്ള ചിത്രം പരിശോധിച്ചാല്‍ 34 ശതമാനം വിലിയിടിവാണ് സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് പറഞ്ഞുവെയ്ക്കുന്നത്. ജനുവരി 3 -ന് 284 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില 128 രൂപ വരെയ്ക്കും താഴുന്നതിന് നിക്ഷേപകര്‍ ഈ വര്‍ഷം സാക്ഷിയായി. എന്തായാലും സ്റ്റോക്കിലെ പുത്തന്‍ ബ്രേക്കൗട്ട് ഹ്രസ്വകാലാടിസ്ഥാനത്തില്‍ ട്രേഡര്‍മാര്‍ക്ക് സാധ്യതയൊരുക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
