പ്രധാന സൂചികകളായ നിഫ്റ്റിയില്‍ 200 പോയിന്റും സെന്‍സെക്സില്‍ 812 പോയിന്റും നഷ്ടം രേഖപ്പെടുത്തിയാണ് ഓഗസ്റ്റ് 26-ന് അവസാനിച്ച് വ്യാപാര ആഴ്ച കടന്നുപോയത്. എന്നാല്‍ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകള്‍ നേട്ടം കരസ്ഥമാക്കി. അതേസമയം ഈയാഴ്ചയില്‍ വ്യാപാരം പുനഃരാരംഭിക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രമായേക്കാവുന്ന 3 സ്മോള്‍ കാപ് ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
വെള്ളിയാഴ്ച നേട്ടത്തിലാണ് അവസാനിപ്പിച്ചതെങ്കിലും നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലാണ് രൂപപ്പെട്ടത്. 'ഹാംഗിങ് മാന്‍' പോലെയും 'ഈവനിങ് സ്റ്റാര്‍' പാറ്റേണിലും കണക്കാക്കപ്പെടുന്ന ആകൃതിയിലുമാണിത്. ഇത്തരം പാറ്റേണുകള്‍ തൊട്ടുമുന്നില്‍ തിരുത്തല്‍ നേരിടാം എന്നതിന്റെ ലക്ഷണമാണ്. ആഗോള ഘടകങ്ങള്‍ പ്രതികൂലമായി തുടരുന്നതിനാല്‍ സമീപഭാവിയിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം. നിലവില്‍ 17,300-ല്‍ സൂചികയ്ക്ക് ശക്തമായ സപ്പോര്‍ട്ട് ലഭിക്കുന്നുണ്ട്. ഇത് തകര്‍ന്നാല്‍ 17,000-ലേക്ക് വീഴാം. അതേസമയം 17,800 ഭേദിക്കാന്‍ സാധിച്ചാല്‍ മാത്രമേ പുതിയ കുതിപ്പിന് സാധ്യത തെളിയുകയുള്ളൂ.
സൂര്യ രോഷ്നി
രാജ്യത്തെ മുന്‍നിര സ്റ്റീല്‍ പൈപ്പ്, വൈദ്യുത വിളക്ക് നിര്‍മാതാക്കളാണ് സൂര്യ രോഷ്നി ലിമിറ്റഡ്. എല്‍ഇഡി ലൈറ്റ് നിര്‍മാണത്തില്‍ മുന്‍പന്തിയിലാണ്. 50-ലധികം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. അതേസമയം വെള്ളിയാഴ്ച 20 ശതമാനത്തോളം കുതിച്ചുയര്‍ന്ന് 458 രൂപയിലാണ് ഈ സ്മോള്‍ കാപ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരി ഇടപാടുകളുടെ എണ്ണത്തില്‍ 5 മടങ്ങ് വര്‍ധനയുണ്ടായിട്ടുണ്ട്.
കഴിഞ്ഞ 5 ദിവസത്തില്‍ സൂര്യ രോഷ്നി (BSE: 500336, NSE : SURYAROSNI) ഓഹരികള്‍ 28 ശതമാനം നേട്ടം കരസ്ഥമാക്കി. ഓഗസ്റ്റ് 25-ന് ചേര്‍ന്ന ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഭാവിയിലേക്കുള്ള ശക്തമായ ബിസിനസ് സാധ്യതകള്‍ കമ്പനി നേതൃത്വം മുന്നോട്ടുവെച്ചതാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.
എച്ച്പിഎല്‍ ഇലക്ട്രിക്
40 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ പ്രമുഖ വൈദ്യുതോപകരണ നിര്‍മാതാക്കളാണ് എച്ച്പിഎല്‍ ഇലക്ട്രിക് & പവര്‍ ലിമിറ്റഡ്. മീറ്ററിങ് സംവിധാനം, സ്വിച്ച്ഗിയര്സ്, എല്‍ഇഡി ലൈറ്റിങ്, വയര്‍സ് & കേബിള്‍സ്, സോളാര്‍ സംവിധാനങ്ങള്‍ തുടങ്ങിയ 5 മേഖലകളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധയൂന്നീയിരിക്കുന്നത്. വെള്ളിയാഴ്ച 20 ശതമാനത്തോളം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 77 രൂപയിലാണ് ഈ മൈക്രോ കാപ് ഓഹരി ക്ലോസ് ചെയ്തത്.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ അംഗീകൃത പട്ടികയില്‍ എച്ച്പിഎല്‍ ഇലക്ട്രിക് (BSE: 540136, NSE : HPL) ഇടംപിടിച്ചുവെന്ന വാര്‍ത്തയാണ് കുതിപ്പിനാധാരം. വരുന്നയാഴ്ചയും കുതിപ്പ് തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍.
മസഗോണ്‍ ഡോക്ക്
ഇന്ത്യന്‍ നാവിക സേനയ്ക്കു വേണ്ടി യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും പൊതുവായി എണ്ണ പര്യവേക്ഷണത്തിനു വേണ്ട അനുബന്ധ യാനങ്ങളും ചരക്ക്, യാത്രാ കപ്പലുകളുമൊക്കെ നിര്‍മിക്കുകയും അറ്റക്കുറ്റപ്പണി നടത്തുന്നതുമായ പ്രശസ്ത കപ്പല്‍ നിര്‍മാണ ശാലയാണ് മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്സ്. വെള്ളിയാഴ്ച പുതിയ ഉയരം കുറിച്ച ഈ പൊതു മേഖലാ ഓഹരി 12 ശതാനത്തിലധികം മുന്നേറി 354 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞയാഴ്ച ഇടപാടുകളുടെ എണ്ണത്തില്‍ 5 മടങ്ങ് വര്‍ധന രേഖപ്പെടുത്തി.
ഒരു മാസത്തിനിടെ 25 ശതമാനത്തിലേറെ നേട്ടവും മസഗോണ്‍ ഡോക്ക് (BSE: 543237, NSE : MAZDOCK) ഓഹരികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. വരുന്നയാഴ്ചയും നേട്ടം തുടര്‍ന്നേക്കുമെന്നാണ് അനുമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
