ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പൊറിഞ്ചു വെളിയത്തിനെ അധികം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. സ്‌മോൾക്യാപ് കിംഗ് എന്നാണ് നിക്ഷേപകരുടെ ലോകത്ത് പൊറിഞ്ചു വെളിയത്ത് അറിയപ്പെടുന്നത് തന്നെ. ഇപ്പോഴിതാ തന്‍റെ പോർട്ട്ഫോളിയോയുടെ ഭാഗമായ ഒരു ഓഹരി വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് പ്രവചനം നടത്തിയിരിക്കുകയാണ് അദ്ദേഹം. ഏതാണ് ആ ഓഹരിയെന്നാണോ, മറ്റൊന്നുമല്ല നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളിലൊന്നായ ടാറ്റാ കമ്മ്യൂണിക്കേഷൻ.
എന്തായാലും ടാറ്റാ മ്മ്യൂണിക്കേഷൻ ഓഹരിയെക്കുറിച്ചുള്ള പൊറിഞ്ഞു വെളിയത്തിന്‍റെ നിരീക്ഷണത്തെക്കുറിച്ചും ഓഹരിയുടെ കൂടുതൽ വിശദാംശങ്ങളും നമുക്ക് പരിശോധിക്കാം.
അടുത്ത അഞ്ച് വർഷത്തേക്കുള്ള ഓഹരി
കഴിഞ്ഞ എട്ട് വർഷമായി പൊറിഞ്ചു വെളിയത്തിന്‍റെ പോർട്ട്ഫോളിയോയുടെ ഭാഗമാണ് ടാറ്റാ കമ്മ്യൂണിക്കേഷൻ ഓഹരി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 355 ശതമാനം വളർച്ചയാണ് ടാറ്റാ ഓഹരി നേടിയത്. ടാറ്റ കമ്മ്യൂണിക്കേഷനാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള ഓഹരിയെന്നും പൊറിഞ്ചു വെളിയത്ത് പറഞ്ഞു.
നിക്ഷേപകയായ രേഖ ജുൻജുൻവാലയും ടാറ്റ കമ്മ്യൂണിക്കേഷൻ്റെ ഒരു ഓഹരിയുടമയാണ്. കമ്പനിയുടെ 45,00,687 ഓഹരികൾ അല്ലെങ്കിൽ 1.58 ശതമാനം ഓഹരികൾ ജുൻജുൻവാലയുടെ കൈവശമുണ്ട്.

നിലവിലെ ഓഹരി വില
ബിഎസ്ഇയിൽ 1870 രൂപയാണ് ടാറ്റ കമ്മ്യൂണിക്കേഷൻസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 0.30 ശതമാനവും ഒരു മാസത്തിനിടെ 2.74 ശതമാനവും നേട്ടമുണ്ടാക്കാൻ ടാറ്റാ ഓഹരിക്ക് സാധിച്ചു. അതേസമയം കഴിഞ്ഞ ആറ് മാസത്തിലേറെയായി ഓഹരി 3.2 ശതമാനം നേട്ടത്തോടെ ഫ്ലാറ്റ് ആയി തുടരുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ടാറ്റ ഗ്രൂപ്പ് ഓഹരി നിക്ഷേപകരുടെ പണം ഇരട്ടിയാക്കി, പ്രസ്തുത കാലയളവിൽ 114 ശതമാനത്തിലധികം ഉയർന്നു.
അഞ്ച് വർഷത്തിനിടെ ടാറ്റ സ്റ്റോക്ക് 355 ശതമാനം റിട്ടേൺ നൽകി. 10 വർഷത്തിനിടയിൽ 683.3 ശതമാനം വരുമാനം നൽകാനും ടാറ്റാ കമ്മ്യൂണിക്കേഷൻ ഓഹരിക്ക് സാധിച്ചു. 2,085 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1515.50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ടാറ്റ കമ്മ്യൂണിക്കേഷന്‍
സോഫ്റ്റ്വയര്‍ അധിഷ്ഠിത ശൃംഖലകളുടെ പ്ലാറ്റ്‌ഫോമുകളായ ഈഥര്‍നെറ്റ്, എസ്ഡി-ഡബ്ല്യൂഎഎന്‍, കണ്ടന്റ് ഡെലിവറി നെറ്റ് വര്‍ക്ക് (CDNs), ഇന്‍റര്‍നെറ്റ്, മള്‍ട്ടിപ്രോട്ടോക്കോള്‍ ലേബല്‍ സ്വിച്ചിങ് എന്നീ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍. 2002-ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്കരിച്ച വിഎസ്എന്‍എല്‍ ആണ് 2007-ല്‍ പേര് മാറ്റി ടാറ്റ കമ്മ്യൂണിക്കേഷനായത്.

190-ലേറെ രാജ്യങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. 53,246.55 കോടി രൂപയാണ് ടാറ്റാ മ്മ്യൂണിക്കേഷൻ്റെ വിപണി മൂല്യം.
ഡിവിഡൻ്റ് 2024
ഈ വർഷം ഏപ്രിലിൽ കമ്പനി 10 രൂപ മുഖവിലയുള്ള ഓരോ സ്റ്റോക്കിനും 167 ശതമാനം അന്തിമ ലാഭവിഹിതം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജൂലൈ 1-ആണ് റെക്കോഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.
വരുമാനത്തിൽ വർധനവ്
ടാറ്റ കമ്മ്യൂണിക്കേഷൻസിൻ്റെ ഏകീകൃത ലാഭം മാർച്ച് പാദത്തിൽ 321.2 കോടി രൂപയായിരുന്നു. കമ്പനിയുടെ ഏകീകൃത വരുമാനം 5,633.3 കോടി രൂപയിൽ നിന്ന് 5,691.7 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ഏകീകൃത ഇബിഐടിഡിഎ മുൻ പാദത്തിലെ 1,134.3 കോടി രൂപയിൽ നിന്ന് 1,056.3 കോടി രൂപയായി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
