3 ആഴ്ചയ്ക്കുള്ളില്‍ 16% ലാഭം; ഈ 3 സ്‌റ്റോക്കുകള്‍ ശ്രദ്ധിച്ചോളൂ

ദശകങ്ങള്‍ക്കിടെയുള്ള റെക്കോഡ് നിരക്കില്‍ പണപ്പെരുപ്പം ഭീഷണിയായി തുടരുന്ന പശ്ചാത്തലത്തില്‍, അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ സുപ്രധാന യോഗം ഇന്നു ചേരാനിരിക്കെ ആഗോള വിപണികള്‍ വീണ്ടും ചാഞ്ചാട്ടത്തിന്റെ പാതയിലായി. അമേരിക്കന്‍ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും ആഭ്യന്തര വിപണികളില്‍ ചാഞ്ചാട്ടം അനുഭവപ്പെടാമെന്നാണ് സാങ്കേതിക സൂചകങ്ങളും സൂചിപ്പിക്കുന്നത്. ഇതിനിടെ 3 ആഴ്ചയ്ക്കുള്ളില്‍ 16 ശതമാനം വരെ നേട്ടം നല്‍കിയേക്കാവുന്ന മൂന്ന് ഓഹരികള്‍ നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനം എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസ് രംഗത്തെത്തി.

1). ഗ്രീന്‍പാനല്‍

1). ഗ്രീന്‍പാനല്‍

രാജ്യത്തെ ഭവന നിര്‍മാണ മേഖലയിലെ ഉണര്‍വും റിയല്‍ എസ്റ്റേറ്റ് വിപണി ഒരിടവേളയ്ക്കു ശേഷം വളര്‍ച്ച കൈവരിക്കുന്നതുമൊക്കെ ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസിന്റെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വലിയ 7 നഗരങ്ങളിലും റിയല്‍ എസ്റ്റേറ്റ് രംഗത്ത് വളര്‍ച്ചയും നിരവധി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതും കമ്പനിക്ക് ഗുണകരമാണ്. നിലവില്‍ പലിശ നിരക്കുകള്‍ താഴന്നു നില്‍ക്കുന്നതിനാല്‍ സമീപഭാവിയിലും ആവശ്യകത വര്‍ധിക്കാനെ സാധ്യതയുള്ളൂ. ഇതും ആഭ്യന്തര വിപണിയില്‍ ഇടത്തരം ഫൈബര്‍ ബോര്‍ഡിന്റേയും (MDF) പ്ലൈവുഡിന്റേയും വിഭാഗങ്ങളിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. നിലവിലുള്ള ഉത്പാദനശേഷി മുഴുവന്‍ പ്രയോജനപ്പെടുത്തുന്നതിനാല്‍ കമ്പിനയുടെ വിറ്റുവരവും വാര്‍ഷികാടിസ്ഥാനത്തില്‍ 25 ശതമാനം വര്‍ധിക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കടബാധ്യത കുറഞ്ഞിട്ടുള്ളതും ശ്രദ്ധേയമാണ്.

ലക്ഷ്യവില 480

ലക്ഷ്യവില 480

നിലവില്‍ 429.15 രൂപ നിലവാരത്തിലാണ് ഗ്രീന്‍പാനല്‍ ഇന്‍ഡസ്ട്രീസിന്റെ ( BSE : 542857, NSE : GREENPANEL ) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 480 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എസ്എംസി ഗ്ലോബല്‍സിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതിലൂടെ 12 ശതമാനം നേട്ടം 2 മുതല്‍ 3 ആഴ്ചയ്ക്കുള്ളില്‍ സ്വന്തമാക്കാം. ഇതിന് 385 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കുകയും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയിലെ ഓഹരിയുടെ കുറഞ്ഞ വില 94.25 രൂപയും കൂടിയ വില 431.90 രൂപയുമാണ്. നിലവിലെ പിഇ റേഷ്യോ 27.2 ആണ്. പ്രവര്‍ത്തനലാഭം കാണിക്കുന്നുണ്ടെങ്കിലും അടുത്തിടെയെങ്ങും ഓഹരിയുടമകള്‍ക്ക് ലാഭവിഹിതവും നല്‍കിയിട്ടില്ല. നിലവില്‍ 5,003 കോടി രൂപയാണ് ഗ്രീന്‍പാനലിന്റെ വിപണി മൂലധനം.

2). ബിര്‍ളാസോഫ്റ്റ്

2). ബിര്‍ളാസോഫ്റ്റ്

രാജ്യത്തെ പ്രമുഖ ബിസിനസ് സംരംഭകരിലൊന്നായ സികെ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടത്തരം ഐടി കമ്പനിയാണ് ബിര്‍ളസോഫ്റ്റ് . വാഹനം, ബാങ്കിംഗ്, വ്യവസായം, ധനകാര്യ സേവന മേഖല, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്‍കുന്നതിലാണ് ബിര്‍ളസോഫ്റ്റ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തിനു വേണ്ട സാങ്കേതിക ഉപദേശവും മേല്‍നോട്ടവും പൂര്‍ത്തീകരണവും വികസന പ്രവര്‍ത്തനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ലക്ഷ്യവില 550

ലക്ഷ്യവില 550

നിലവില്‍ 505.65 രൂപ നിലവാരത്തിലാണ് ബിര്‍ളാസോഫ്റ്റിന്റെ ( BSE : 532400, NSE : BSOFT ) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 561 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എസ്എംസി ഗ്ലോബല്‍ സെക്യുരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 11 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 465 രൂപയായി ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന ഓഹരി വില അടുത്തിടെ രേഖപ്പെടുത്തിയ 515.85 രൂപയും കുറഞ്ഞ വില കഴിഞ്ഞ ഡിസംബറില്‍ രേഖപ്പെടുത്തിയ 185 രൂപയുമാണ്.

3). ത്രിവേണി എന്‍ജിനീയറിങ്

3). ത്രിവേണി എന്‍ജിനീയറിങ്

വിവിധ മേഖലകളില്‍ സംരംഭങ്ങള്‍ ഉള്ളതും വളരെ വൈവിധ്യവത്കരിച്ച ബിസിനസ് പ്രവര്‍ത്തനങ്ങളുമുള്ള പ്രമുഖ കമ്പനിയാണ് ത്രിവേണി എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ ജില്ലയിലാണ് ഗ്രൂപ്പിന്റെ ആസ്ഥാനം. പഞ്ചസാര നിര്‍മാണം, ആവിയന്ത്രങ്ങള്‍, എഞ്ചിനീയറിംഗ് നിര്‍മ്മാണ പ്രവര്‍ത്തികളിലും അടക്കം കമ്പനിക്ക് ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. ഷാഗുന്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ ആണ് കമ്പനിയുടെ പഞ്ചസാര വിപണിയിലെത്തിക്കുന്നത്. ഗോതമ്പുപൊടി, മൈദ, ആട്ട, പൊഹ എന്നിങ്ങനെയുള്ള ഭക്ഷ്യ വസ്തുക്കളും കമ്പനി വിപണിയില്‍ ഇറക്കുന്നുണ്ട്. മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള വിവിധ യന്ത്ര സാമഗ്രികളും ഗിയര്‍ബോക്‌സ്, ടര്‍ബൈന്‍ എന്നിവ കമ്പനിയുടെ എന്‍ജിനീയറിങ് വിഭാഗവും നിര്‍മ്മിക്കുന്നു. കൂടാതെ ഊര്‍ജ്ജ മേഖലയിലും മദ്യ നിര്‍മ്മാണത്തിലും കമ്പനിക്ക് ബിസിനസ് പങ്കാളിത്തമുണ്ട്.

ലക്ഷ്യ വില 262

ലക്ഷ്യ വില 262

നിലവില്‍ 225 രൂപ നിലവാരത്തിലാണ് ത്രിവേണി എന്‍ജിനീയറിങ് ( BSE: 532356, NSE: TRIVENI ) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 262 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിന്റെ നിര്‍ദ്ദേശം. ഈ ട്രേഡിനുള്ള സ്റ്റോപ്പ് ലോസ് 195 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും അവര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ത്രിവേണി എന്‍ജിനീയറിങ് ഓഹരികളുടെ കുറഞ്ഞ വില 62.35 രൂപയും ഉയര്‍ന്ന വില നിലവാരം 235 രൂപയുമാണ്. നിലവില്‍ 5,447 കോടി രൂപ വിപണി മൂലധനം ഉള്ള കമ്പനിയാണിത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X