സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷാ പെൻഷന്റെ വിതരണം ഇന്നുമുതൽ ആരംഭിക്കുമെന്ന് സർക്കാർ. ക്ഷേമനിധി പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. പുതുക്കിയ പെൻഷൻ തുകയായ 1400 രൂപവീതമാണ് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരായവർക്ക് ഇത്തവണ ലഭിക്കുക. ഉയർന്ന പെൻഷൻ ലഭിക്കുന്നവർക്ക് പഴയ നിരക്കിൽ തന്നെ പെൻഷൻ തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണ് സാമൂഹ്യ സുരക്ഷ പെൻഷനുള്ളത്.
സാമൂഹ്യസുരക്ഷാ പെൻഷനായി 606.63 കോടി രൂപയും ക്ഷേമ പെൻഷനായി 85.35 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സാമൂഹ്യസുരക്ഷാ പെൻഷന് 48,53,733 പേരും ക്ഷേമ പെൻഷന് 6,19,610 പേരും അർഹരാണ്. കൊവിഡ് പശ്ചാത്തലത്തിൽ മുൻകരുതലുകൾ പാലിച്ചാകും പെൻഷൻ വിതരണം.

സാമൂഹ്യ സുരക്ഷാ പെൻഷൻ രണ്ടാംഘട്ട പെൻഷൻ വിതരണത്തിനായി 145. 58 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ആദ്യ ഘട്ടത്തിൽ 2019 ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തിൽ 2019 ഡിസംബർ, 2020 ജനുവരി, ഫെബ്രുവരി, മാർച്ച്, മാസങ്ങളിലെ പെൻഷനും ഏപ്രിൽ മാസത്തിലെ പെൻഷൻ അഡ്വാൻസായുമാണ് നൽകിയത്.
സാമൂഹിക ക്ഷേമ പെൻഷൻ വിതരണത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ സർക്കരിന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണെന്ന് അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് കാലത്ത് 35 ലക്ഷം പേർക്ക് 600 രൂപ നിരക്കിൽ നൽകിയിരുന്ന പെൻഷൻ 1000യും പിന്നീട് 1200, 1300ആയും വർധിപ്പിക്കാൻ എൽഡിഎഫ് സർക്കാരിനായെന്ന് അദ്ദേഹം വ്യക്തമാക്കി. കുടിശ്ശികയില്ലാതെ പെൻഷൻ വിതരണം ചെയ്യാൻ സാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications