വിപണിയിൽ താഴേക്ക് വീണ് കേരള ഓഹരി, നേരിട്ടത് 2018 ശേഷമുള്ള ഏറ്റവും വലിയ ഇടിവ്, കാരണം അറിയാം

വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ആദ്യ സെഷനിൽ തന്നെ ഏകദേശം 18 ശതമാനത്തിലധികം നഷ്ടമാണ് ബാങ്ക് ഓഹരി നേരിട്ടത്. നിലവിൽ 38 രൂപയിലും താഴെയാണ് ഓഹരിയുടെ വില. 2018 നു ശേഷം ബാങ്കിന് ഇത്രയും ഇടിവ് ഇതാദ്യമാണ്. മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിആർ ശേഷാദ്രി നിലവിലെ കാലാവധി പൂർത്തിയായ ശേഷം പുനർനിയമനത്തിന് ശ്രമിക്കില്ലെന്ന ബാങ്കിന്റെ പ്രഖ്യാപനത്തെ തുടർന്നാണ് നിക്ഷേപരർ ഓഹരിയെ കൈവിട്ടത്.

ബാങ്ക് പറയുന്നത്

സെപ്റ്റംബർ 30 നാണു ശേഷാദ്രിയുടെ മൂന്നു വർഷ കാലാവധി പൂർത്തിയാകുന്നത്. ആ കാലാവധി നീട്ടേണ്ടതില്ല എന്നാണ് 2026 ജനുവരി 29 ന് നടന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചത്. ശേഷാദ്രിയുടെ അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനം എന്നാണ് സൂചന. അതേസമയം ശേഷാദ്രിയുടെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ ബോർഡ് ആരംഭിച്ചതായി ബാങ്ക് കൂട്ടിച്ചേർത്തു.

അനുയോജ്യമായ സ്ഥാനാർത്ഥിയെ കണ്ടെത്തി ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) യിൽ നിന്നും ബാങ്കിന്റെ ഓഹരി ഉടമകളിൽ നിന്നും യഥാസമയം അനുമതി നേടുന്നത് ഉൾപ്പെടെ നിയമന പ്രക്രിയ പൂർത്തിയാക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് ബാങ്ക് വ്യക്തമാക്കി. കേരളത്തിലെ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രധാന സ്വകാര്യമേഖലാ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ്.

ഓഹരി വിപണിയിലെ പ്രകടനം

നിലവിൽ 38 രൂപ നിലവാരത്തിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയുടെ വില. ആറ് മാസത്തിനിടെ 26 ശതമാനം വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 46 ശതമാനമാണ് ഒരുവർഷത്തെ നേട്ടം. അഞ്ച് വർഷത്തിനിടെ 401 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. 46.84 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

18 ശതമാനം ഇടിഞ്ഞ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി

വരുമാനത്തിൽ വർദ്ധനവ്

ഡിസംബർ പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 9 ശതമാനം വർധിച്ച് 374.32 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 341.87 കോടി രൂപയായിരുന്നു. പ്രീ-പ്രൊവിഷനിംഗ് പ്രവർത്തന ലാഭം 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ 528.84 കോടി രൂപയിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 10 ശതമാനം വർധിച്ച് 584.33 കോടി രൂപയായി. പലിശേതര വരുമാനം 19 ശതമാനം വർധിച്ച് 485.93 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 409.22 കോടി രൂപയായിരുന്നു.

2025 ഡിസംബർ അവസാനത്തോടെ മൊത്ത വായ്പകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തികൾ (NPA) 2.67 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 4.30 ശതമാനമായിരുന്നു. അതേസമയം, അറ്റ ​​നിഷ്‌ക്രിയ ആസ്തികൾ (NPAs) വാർഷികാടിസ്ഥാനത്തിൽ 1.25 ശതമാനത്തിൽ നിന്ന് 80 ബേസിസ് പോയിന്റ് കുറഞ്ഞ് 0.45 ശതമാനമായി. ഡിസംബർ പാദത്തിൽ മൊത്ത വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധിച്ച് 9,798 കോടി രൂപ ഉയർന്ന് 96,764 കോടി രൂപയായി. റീട്ടെയിൽ നിക്ഷേപങ്ങൾ 13 ശതമാനം അഥവാ 13,142 കോടി രൂപ വർധിച്ച് 1,15,563 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,02,421 കോടി രൂപയായിരുന്നു.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X