രാജ്യാന്തര വിപണിയില്‍ സോയ എണ്ണയ്ക്ക് വില കൂടുകയാണ്. കേന്ദ്ര സര്‍ക്കാരാകട്ടെ, കൃത്യസമയത്ത് സോയ എണ്ണയ്ക്കുള്ള കയറ്റുമതി നികുതി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇങ്ങനെയൊരു മാര്‍ക്കറ്റ് സാഹചര്യത്തില്‍ ഗംഭീര വളര്‍ച്ചാ സാധ്യതയാണ് ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്ത അജന്ത സോയക്ക് മുന്നിലുള്ളത്. നിക്ഷേപകര്‍ ഒന്നടങ്കം അജന്ത സോയയില്‍ നോട്ടമുറപ്പിച്ചും കഴിഞ്ഞു.
വ്യാഴാഴ്ച്ചയും 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടുകൊണ്ടാണ് അജന്ത സോയ ഓഹരികള്‍ വ്യാപാരം നിര്‍ത്തിയത്. കഴിഞ്ഞ നാലു വ്യാപാര ദിനങ്ങളില്‍ മൂന്നിലും കമ്പനി അപ്പര്‍ സര്‍ക്യൂട്ടിന് സാക്ഷിയായി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ടുമാത്രം 21 ശതമാനം ഉയര്‍ച്ച സ്റ്റോക്കില്‍ കാണാം.
വിഖ്യാത നിക്ഷേപക ഡോളി ഖന്നയ്ക്ക് അജന്ത സോയയില്‍ നിക്ഷേപമുണ്ട്. കമ്മോഡിറ്റി സ്റ്റോക്കായ അജന്ത സോയ ഇനിയും ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. സ്റ്റോക്ക് ഇപ്പോഴും ബുള്ളിഷ് ട്രെന്‍ഡിലാണ് പിടിമുറുക്കുന്നത്.
തിങ്കളാഴ്ച്ച 265 രൂപയില്‍ ബ്രേക്കൗട്ട് കണ്ടെത്തിയ അജന്ത സോയയുടെ ഇപ്പോഴത്തെ ഓഹരി വില 292.85 രൂപയാണ്. ഹ്രസ്വകാലം കൊണ്ട് അജന്ത സോയ 350 രൂപ നിലവാരത്തില്‍ ചുവടുവെയ്ക്കുമെന്ന് മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു.
ചൈനയില്‍ സോയ എണ്ണയ്ക്ക് ഡിമാന്‍ഡ് കുതിച്ചുയരുകയാണ്. അമേരിക്കയ്ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നും സോയ എണ്ണ ഇറക്കുമതി ചെയ്യുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അവസരത്തിലാണ് സോയ എണ്ണയ്ക്ക് കയറ്റുമതി നികുതി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും.
ഇതേസമയം, 'സൈക്കിളിക്കല്‍' ബിസിനസാണ് അജന്ത സോയയുടേത്. അതായത്, സാമ്പത്തിക അഭിവൃദ്ധിയുടെയും വിപുലീകരണത്തിന്റെ കാലത്ത് വരുമാനം ഗണ്യമായി ഉയരുകയും മാന്ദ്യത്തിന്റെയും സങ്കോചത്തിന്റെയും കാലത്ത് വരുമാനം കുത്തനെ ഇടിയുകയും ചെയ്യും. അതുകൊണ്ട് അജന്ത സോയ ഓഹരികള്‍ ദീര്‍ഘകാലം കൈവശം വെയ്ക്കുന്നത് ഉചിതമല്ല. നേട്ടം ലക്ഷ്യമിട്ട് ഹ്രസ്വകാലത്തേക്ക് മാത്രം വാങ്ങാവുന്ന സ്റ്റോക്കാണിത്.
പ്രോഫിറ്റ്മാര്‍ട്ട് സെക്യുരിറ്റീസിലെ റിസര്‍ച്ച് മേധാവി അവിനാഷ് ഗോരാക്ഷ്കര്‍ അജന്ത സോയയുടെ കുതിപ്പിനെ കുറിച്ച് പറയുന്നുണ്ട്. 'രാജ്യാന്തര വിപണിയില്‍ സോയ എണ്ണയ്ക്ക് വില കൂടിയ സാഹചര്യം അജന്ത സോയയുടെ വിറ്റുവരവ് വര്‍ധിപ്പിക്കുകയാണ്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവ് കമ്പനിക്ക് കാര്യമായി ഗുണം ചെയ്യും. ആഭ്യന്തര മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നതുകാരണം ഇന്ത്യയില്‍ നിന്നും സോയ എണ്ണ ഇറക്കുമതി ചെയ്യാന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്', അവിനാഷ് ഗോരാക്ഷ്കര്‍ വിവരിക്കുന്നു.
ഇപ്പോഴത്തെ മാര്‍ക്കറ്റ് സാഹചര്യം അജന്ത സോയക്ക് ബുള്ളിഷ് ട്രെന്‍ഡാണ് സമ്മാനിക്കുന്നത്. എന്നാലിത് കമ്മോഡിറ്റി സ്റ്റോക്കാണ്. 'സൈക്കിളിക്കല്‍' ബിസിനസാണ് കമ്പനിയുടേത്. ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കണം നിക്ഷേപകര്‍ അജന്ത സോയയില്‍ നിക്ഷേപം നടത്തേണ്ടത്. ഇക്കാലയളവില്‍ ലാഭമെടുത്ത് സ്റ്റോക്ക് എക്സിറ്റ് ചെയ്യുന്നതാണ് ഉചിതമെന്ന് ഇദ്ദേഹം പറയുന്നു. അജന്ത സോയ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാമെന്ന പക്ഷമാണ് ചോയിസ് ബ്രോക്കിങ്ങിന്റെ എക്സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയക്കും.
'പൊസിഷണല്‍ നിക്ഷേപകര്‍ക്ക് ഈ സ്റ്റോക്ക് ഇപ്പോള്‍ വാങ്ങാം. 265 രൂപയില്‍ ബ്രേക്കൗട്ട് കുറിച്ചിരിക്കുന്ന അജന്ത സോയ ടെക്നിക്കല്‍ ചാര്‍ട്ടില്‍ ശക്തമായ ബുള്ളിഷ് സൂചനയാണ് നല്‍കുന്നത്. ഹ്രസ്വകാലം കൊണ്ട് കമ്പനിയുടെ ഓഹരി വില 325 രൂപയും 350 രൂപയും കയ്യടക്കും. 260 രൂപയില്‍ സ്റ്റോപ്പ് കരുതാനും വിട്ടുപോകരുത്', സുമീത് ബഗാഡിയ നിര്‍ദേശിക്കുന്നു.
ഡിസംബര്‍ പാദത്തിലെ കണക്കുപ്രകാരം അജന്ത സോയയുടെ 1.11 ശതമാനം ഓഹരികളാണ് ഡോളി ഖന്നയുടെ കയ്യിലുള്ളത് (1,78,500 ഓഹരികള്‍). 2021 നവംബറില്‍ 147.72 രൂപ വിലയില്‍ കമ്പനിയുടെ 1.4 ലക്ഷം ഓഹരികള്‍ കൂടി ഡോളി ഖന്ന വാങ്ങുകയായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.
ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
