2 ലക്ഷം- 6 ലക്ഷം വരെ ചെലവിൽ ബ്രാൻഡഡ് ഫ്രാഞ്ചൈസി; അമൂലിന്റെ ഫ്രാഞ്ചൈസി തുടങ്ങുന്നത് എങ്ങനെ

സംരംഭങ്ങൾ ആരംഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് രണ്ടാമതൊന്ന് ചിന്തിക്കാതെ തിരഞ്ഞെടുക്കാവുന്നൊരു മാർ​ഗമാണ് ഫ്രാഞ്ചൈസികൾ. വിപണിയിൽ പേരെടുത്ത ബ്രാൻഡുകളുടെ ഫ്രാഞ്ചൈസികൾ ആരംഭിക്കാനായാൽ മികച്ച ലാഭമുണ്ടാക്കാൻ സാധിക്കും. മികച്ച കമ്പനികളുടെ ഫ്രാഞ്ചൈസി ലഭിക്കാൻ വലിയ തുക നിക്ഷേപിക്കണമെന്നതാണ് മറ്റൊരു കാര്യം. കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാൻ സാധിക്കുന്ന ബ്രാൻഡഡ് ഫ്രാഞ്ചൈസിയാണ് അമൂലിന്റേത്. എങ്ങനെ അമൂൽ ഫ്രാഞ്ചൈസി ആരംഭിക്കാമെന്ന് നോക്കാം.

അമൂല്‍ ഫ്രാഞ്ചൈസി ബിസിനസ് സാധ്യത

മില്‍ക്ക് ബിസിനസില്‍ വലിയ വിപണി സാധ്യതയാണ് അമൂല്‍ നല്‍കുന്നത്. ബട്ടര്‍ വിപണിയില്‍ 85 ശതമാനവും ചീസ് വിപണിയില്‍ 67 ശതമാനവും കയ്യടക്കി വെയ്ക്കുന്നത് അമൂലാണ്. വിപണിയിൽ മികച്ച മുന്നേറ്റമുള്ള ഉത്പ്പന്നങ്ങളുടെ നീണ്ട നിരയും ലോകമെമ്പാടുമുള്ള പ്രശസ്തിയും അമൂല്‍ ഉത്പ്പന്നങ്ങളുടെ പ്രത്യേകതയാണ്. ഇതിനാൽ അമൂൽ ഫ്രാഞ്ചൈസി നഷ്ട സാധ്യത കുറയ്ക്കുന്നു.

2 തരത്തിൽ അമൂൽ ഫ്രാഞ്ചൈസികൾ അനുവദിക്കുന്നുണ്ട്. അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റ്/ അമൂല്‍ കിയോസ്‌ക്, അമൂല്‍ ഐസ് ക്രീം സ്പൂപ്പിംഗ് പാര്‍ലര്‍ എന്നിവയാണിവ. ഓരോന്നും ആരംഭിക്കാൻ ആവശ്യമായ ചെലവും പ്രത്യേകതകളും നോക്കാം. 

2 ലക്ഷം- 6 ലക്ഷം വരെ ചെലവിൽ ബ്രാൻഡഡ് ഫ്രാഞ്ചൈസി; അമൂലിന്റെ ഫ്രാഞ്ചൈസി തുടങ്ങുന്നത് എങ്ങനെ

അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റ്/ അമൂല്‍ കിയോസ്‌ക്

2 ലക്ഷത്തിന്റെ കുറഞ്ഞ മൂലധനത്തില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അമൂല്‍ ഔട്ട്‌ലെറ്റ് രീതിയാണ് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റ്. 25,000 രൂപയുടെ സെക്യൂരിറ്റി നല്‍കണം. ഈ തുക തിരികെ ലഭിക്കും. കെട്ടിടം നവീകരണത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി 75,000 രൂപ മുതല്‍ 1 ലക്ഷം രൂപവരെ ആവശ്യമായി വരും. ചുരുങ്ങിയത് 100-150 ചതുരശ്ര അടി സ്ഥലത്ത് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റ് ആരംഭിക്കാം. പാല്‍, പാലുത്പ്പന്നങ്ങള്‍, ഐസ്‌ക്രീം എന്നിവയാണ് അമൂൽ പ്രിഫേർഡ് ഔട്ട്ലെറ്റിൽ വില്പന നടത്താൻ സാധിക്കുക. ഫ്രീസര്‍ ആവശ്യമാണ്. 

അമൂല്‍ ഐസ്ക്രീം സ്പൂപ്പിംഗ് പാര്‍ലര്‍

6 ലക്ഷം രൂപ നിക്ഷേപത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെ ആരംഭിക്കാന്‍ സാധിക്കുന്ന ഫ്രാഞ്ചൈസി രൂപമാണ് അമൂല്‍ ഐസ് ക്രീം സ്പൂപ്പിംഗ് പാര്‍ലര്‍. 50,000 രൂപയാണ് ബ്രാന്‍ഡ് സെക്യൂരിറ്റിയായി നല്‍കേണ്ടത്. 4 ലക്ഷം രൂപ പാര്‍ലര്‍ ഒരുക്കാനും 1.50 ലക്ഷം രൂപ മറ്റു അടിസ്ഥാന കാര്യങ്ങൾക്കും കരുതണം. 300 ചതുരശ്ര അടി സ്ഥലമാണ് ഐസ്ക്രീം സ്പൂപ്പിം​ഗ് പാർലറിന് ആവശ്യം.

റെസിപി അടിസ്ഥാനമാക്കിയുള്ള ഐസ് ക്രീമുകള്‍, ഷെയ്ക്, സാന്‍ഡ് വിച്ച്, പിസി, ചസ് സ്ലൈസ് ബര്‍ഗര്‍, ഹോട്ട് ചോക്ലേറ്റ് ഡ്രിംഗ്‌സ്, പ്രീ പാക്ക്ഡ് ഐസ്ത്രീം തുടങ്ങിയ വില്പന നടത്താം. ഡീപ് ഫ്രീസര്‍, പിസ ഓവന്‍, മിക്‌സര്‍ ഗ്രൈന്റര്‍ തുടങ്ങിയവ ആവശ്യമാണ്.

എങ്ങനെ ഫ്രാഞ്ചൈസി എടുക്കാം

(022) 68526666 എന്ന നമ്പറില്‍ വിളിച്ചോ retail.amul.coop എന്ന ഇമെയില്‍ വഴിയോ വിവരങ്ങള്‍ തിരക്കാം. www.amul.com എന്നതാണ് അമൂലിന്റെ ഔദ്യേ​ഗിക വെബ്‌സെറ്റ്.

അമൂലിന്റെ പിന്തുണ

കുറഞ്ഞ നിക്ഷേപത്തിൽ വലിയൊരു ബിസനസ് സാധ്യതയാണ് അമൂല്‍ ഫ്രാഞ്ചൈസി ഒരുക്കുന്നത്. മികച്ച റീട്ടെയില്‍ മാര്‍ജിന്‍, ഓഫറുകള്‍, ഉപകരണങ്ങള്‍ വാങ്ങാനുള്ള പിന്തുണ, ഉദ്ഘാടനത്തിനുള്ള സൗകര്യം, ഫ്രീ ബ്രാന്‍ഡിം​ഗ് എന്നിവ അമൂലിന്റെ ഭാ​ഗത്ത് നിന്ന് ലഭിക്കും. അമൂല്‍ സെയില്‍സ്, വിതരണ ടീമുമായുള്ള മികച്ച ബന്ധം ബിസിനസ് വളര്‍ത്താന്‍ സഹായിക്കും.

ഫ്രാഞ്ചൈസികളുടെ ബിസിനസ് സാധ്യതള്‍ പഠിക്കാനും ബിസന്സ് പ്ലാന്‍ തയ്യാറാക്കാനും അമൂല്‍ സഹായിക്കും. ഫ്രാഞ്ചൈസി നവീകരണത്തിനും അമൂല്‍ സഹായം ലഭിക്കും. പ്രദേശിക പ്രമോഷനും അമൂല്‍ ഔട്ട്ലേറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും. എല്ലാ ഉത്പ്പന്നങ്ങളും ഫ്രാഞ്ചൈസികളില്‍ അമൂല്‍ തന്നെ വിതരണം ചെയ്യുന്നതാണ്. ഉപകരണങ്ങളില്‍ സബ്സിഡിയും അമൂല്‍ ബ്രാന്‍ഡിംഗും അധിക പര്‍ച്ചേസ് ഡിസ്‌ക്കൗണ്ടും ലഭിക്കും.

ലാഭം എത്ര

റീട്ടെയില്‍ വിപണിയില്‍ വില്പന നടത്തുന്ന ഉത്പ്പന്നങ്ങള്‍ക്കുള്ള മാര്‍ജിന്‍ വ്യത്യാസം വരും. പാലില്‍ 2.50 ശതമാനവും പാലുത്പ്പന്നങ്ങളില്‍ 10 ശതമാനം കമ്മീഷനും ലഭിക്കും. ഐസ്‌ക്രീമുകളില്‍ 20 ശതമാനം കമ്മീഷന്‍ അമൂല്‍ നല്‍കുന്നുണ്ട്. മറ്റുള്ള റെസിപി അടിസ്ഥാനമാക്കിയുള്ള ഉത്പ്പന്നങ്ങള്‍ക്ക് 50 ശതമാനം കമ്മീഷനും ലഭിക്കും. ഫ്രാഞ്ചൈസി സ്ഥാപിക്കുന്ന സ്ഥലത്തിന് അനുസരിച്ച് 5-10 ലക്ഷം രൂപ വരെ മാസത്തില്‍ വില്പന പ്രതീക്ഷിക്കാം.
ഫ്രാഞ്ചൈസി വരുമാനം അമൂലുമായി പങ്കിടേണ്ടതില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X