ഇഷ്ട മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അധിക റിസ്കില്ലാതെ ലാഭമുണ്ടാക്കാനുള്ള മാർഗമാണ് ഫ്രാഞ്ചൈസികൾ. കമ്പനികൾ തങ്ങളുടെ ബിസിനസ് മോഡൽ നടത്താനുള്ള അവകാശം ഫ്രാഞ്ചൈസികൾക്ക് കൈമാറുന്നതാണ് ഇവിടുത്തെ രീതി. ഫ്രാഞ്ചൈസി ഫീസും കമ്പനി നിഷ്കർഷിക്കുന്ന രീതിയിൽ നിക്ഷേപം നടത്താനുള്ള സാമ്പത്തികവും ഉണ്ടെങ്കിൽ ഫ്രാഞ്ചൈസികൾ ഏറ്റവും മികച്ച സാധ്യതയാണ്.
ശക്തമായ മാർക്കറ്റിംഗും ഉപഭോക്തൃ ശ്രംഖലയുമുള്ള മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത് ബിസിനസിന് മുതൽ കൂട്ടാണ്. മാതൃ കമ്പനിയുടെ മാർക്കറ്റിംഗിന്റെ ഗുണമുള്ളതിനാൽ വിജയസാധ്യത കൂടുതലാണ്.
മറ്റ് ബിസിനസുകളെ അപേക്ഷിച്ച് നിക്ഷേപവും കുറവാണ്. അതേസമയം മാതൃ സ്ഥാപനങ്ങൾക്ക് ബിസിനസിൽ ശക്തമായി സ്വാധീനം ഉണ്ടായിരിക്കും. ഇതോടൊപ്പം ബിസിനസിൽ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് കമ്പനിക്ക് കൈമാറേണ്ടതുമുണ്ട്. ഇക്കാര്യങ്ങൾ ആലോചിച്ച് വേണം ഫ്രാഞ്ചൈസി ആരംഭിക്കാൻ. കുറഞ്ഞ നിക്ഷേപത്തിൽ ആരംഭിക്കാൻ സാധിക്കുന്ന 4 മികച്ച ഫ്രാഞ്ചൈസി ആശയങ്ങൾ നോക്കാം.

അമൂൽ
ഇന്ത്യയിലെ ക്ഷീര സഹകരണ സംഘങ്ങളിലൊന്നാണ് അമൂൽ. വൈവിധ്യവത്കരിച്ച ഉത്പ്പന്നങ്ങൾക്ക് രാജ്യത്തെമ്പാടുമുള്ള വിപണി അമൂലിന് അവകാശപ്പെടാവുന്നതാണ്. രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികളാണ് അമൂലിൽ നിന്നും ലഭിക്കുന്നത്. പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകളും ഐസ്‌ക്രീം സ്‌കൂപ്പിംഗ് പാര്‍ലറുകളും. കട മുറിയും 2 ലക്ഷം രൂപയ്ക്കടുത്ത് നിക്ഷേപിക്കാനുമുള്ളൊരാള്‍ക്ക് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റുകള്‍ ആരംഭിക്കാവുന്നതാണ്.
പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റിലേക്ക് ആവശ്യമായ ഡീപ്പ് ഫ്രീസര്‍, വിസികൂളര്‍, മില്‍ക് കൂളര്‍, പിസ ഓവന്‍ എന്നിവയ്ക്കായി 80,000 രൂപയോളം ചെലവ് വരും. കിയോസ്‌ക് സ്റ്റാള്‍ എന്നിവ സ്ഥാപിക്കാനായി 2.5 ലക്ഷം മുതൽ 4 ലക്ഷം രൂപ ചെലവ് വരും. സെക്യൂരിറ്റി നിക്ഷേപമായി 1 ലക്ഷം രൂപ അമൂലിലേക്ക് അടയ്ക്കണം.
ഡോ. ലാൽ പാത്ത്‍ലാബ്സ് ഡയഗ്‌നോസ്റ്റിക് സെന്ററുകൾ
ഇന്ത്യയിലെ ഏറ്റവും മികച്ച ഡയഗ്‌നോസ്റ്റിക് ഹെൽത്ത് കെയർ ശൃംഖലയാണ് ഡോ. ലാൽ പാത്ത്‌ലാബ്‌സ്. ഓങ്കോളജി, പോഷകാഹാരം, ജനിതകശാസ്ത്രം, ബയോഫിസിക്സ്, ഫ്ലോ സൈറ്റോമെട്രി, സൈറ്റോജെനെറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ 1650-ലധികം ടെസ്റ്റുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഡയഗ്‌നോസ്റ്റിക് സെന്ററുകളുടെ ഫ്രാഞ്ചൈസി ആരംഭിക്കാൻ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മുറികൾ ആവശ്യമണ്.
3-5 ലക്ഷം രൂപ നിക്ഷേപവുമായി ഡയഗ്‌നോസ്റ്റിക് സെന്റർ ആരംഭിക്കാം. 3500 ലധികം ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. ഫ്രാഞ്ചൈസികൾ 25-30 ശതമാനം റോയൽറ്റി കമ്പനിക്ക് നൽകേണ്ടി വരും.
കഫേ കോഫി ഡേ
ഭക്ഷ്യ രംഗത്ത് ചുരുങ്ങിയ ചെലവിൽ പരിഗണിക്കാവുന്ന ഫ്രാഞ്ചൈസി മോഡലാണ് കഫേ കോഫി ഡേ. കഫേ കോഫി ഡേയുടെ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് നിക്ഷേപം ആവശ്യമായി വരുന്നത്. 1,000 മുതൽ 1,500 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലവും ആവശ്യമാണ്. തിരഞ്ഞെടുക്കുന്ന സ്ഥലത്തിന് മുൻഭാഗത്തായി 25 അടിയുടെ വിശാലമായ പാർക്കിംഗും ആവശ്യമാണ്. ഗ്രൗണ്ട് ഫ്ളോറിലെ സ്ഥലമാണ് ഔട്ട്ലെറ്റ് തുറക്കാൻ കമ്പനി താൽപര്യപ്പെടുന്നത്.
പതഞ്ജലി
ആയുർവേദ ഉത്പ്പന്നങ്ങളുടടെ വിജയത്തിന് ശേഷം സൗന്ദര്യ വർധക ഉത്പ്പന്നങ്ങൾ, ആരോഗ്യ സരംക്ഷണം, വ്യക്തിഗത പരിചകണം, ഭക്ഷ്യ വസ്തുക്കൾ എന്നീ മേഖലകളിലേക്കും പതഞ്ജലി ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. 47,000 ത്തിലധികം ഔട്ട്ലെറ്റുകൾ പതഞ്ജലിക്കുണ്ട്. ബിസിനസ് ഉയർന്ന് വരുന്ന ഘട്ടത്തിൽ ഫ്രാഞ്ചൈസി ഔട്ട്ലെറ്റ് ആരംഭിക്കുന്നത് മികച്ച ബിസിനസ് നേടാൻ സഹായിക്കും. നിലവിൽ പതഞ്ജലിയുടെ ഫ്രാഞ്ചൈസി തുറക്കാൻ ചുരുങ്ങിയത് 500 ചതുരശ്ര അടിയുള്ള സ്ഥലവും കുറഞ്ഞത് 7 ലക്ഷം രൂപയുടെ നിക്ഷേപവും ആവശ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
