ബാങ്കിംഗ് ഇടപാടുകൾ ഡിജിറ്റലാകുന്ന കാലത്ത് പണമിടപാടുകളിൽ വലിയൊരു സ്ഥാനം എടിഎമ്മുകൾ വഹിക്കുന്നുണ്ട്. ബാങ്കുകൾ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലും തിരക്കേറിയ ഇടങ്ങളിലും എടിഎം സ്ഥാപിക്കുമ്പോൾ രാജ്യത്ത് എടിഎം ക്ഷാമമുണ്ടെന്നാണ് കണക്ക്. ജനസംഖ്യയിലെ ഒരു ലക്ഷത്തിന് 22 എടിഎമ്മുകൾ മാത്രമാണ് രാജ്യത്തുടനീളമുള്ളത്. ഇന്ത്യയിൽ എടിഎമ്മുകൾക്കുള്ള ഉയർന്ന ഡിമാൻഡാണിത് കാണിക്കുന്നത്.
ചെറിയ പ്രദേശങ്ങൾ പോലും തിരക്കേറിയ ഇടങ്ങളായി മാറുന്ന കാലത്ത് ഈ ഡിമാന്റ് ഉയരും. ഇവിടെ ലാഭമുണ്ടാക്കാൻ സാധ്യതയുള്ള ബിസിനസ് ആശയം നോക്കുകയാണെങ്കിൽ എടിഎം ഫ്രാഞ്ചൈസി ബിസിനസ് ആരംഭിക്കാവുന്നതാണ്. കുറഞ്ഞ നിക്ഷേപങ്ങളോടെ ആരോഗ്യകരമായ വരുമാനം നൽകുന്ന ബിസിനസ് ആശയമാണിത്. നിരവധി കമ്പനികൾ ഈ രംഗത്ത് അവസരങ്ങൾ നൽകുന്നുണ്ട്. വിശദമായി നോക്കാം.

എടിഎം ഫ്രാഞ്ചൈസി
ബാങ്കിന്റെ ബ്രാൻഡിംഗ് ഇല്ലാത്ത വൈറ്റ് ലേബല്‍ എടിഎമ്മുകളാണ് എടിഎം ഫ്രാഞ്ചൈസിയുടെ ഭാഗമായി ആരംഭിക്കാൻ സാധിക്കുക. ബാങ്കുകളുടെ ബ്രാൻഡിംഗ് എടിഎമ്മിലുണ്ടാകില്ല ഉണ്ടാകില്ല. അതിനാൽ തന്നെ വ്യക്തികൾക്കും എടിഎം ആരംഭിക്കാം. 100 കോടി രൂപയുടെ ആസ്തിയുള്ള ബാങ്കിതര സ്ഥാപനങ്ങൾക്ക് വൈറ്റ് ലേബിൾ എടിഎം ആരംഭിക്കാം. ഇവ ഫ്രാഞ്ചൈസി വഴിയാണ് എടിഎം സ്ഥാപിക്കുന്നത്.
ടാറ്റ കമ്മ്യൂണിക്കേഷന്‍ പേയ്മെന്റ് സൊലൂഷ്യനാണ് ഇത്തരത്തില്‍ ആദ്യമായി വൈറ്റ് ലാബില്‍ എടിഎം ആരംഭിച്ചത്. ഇന്‍ഡികാഷ് എന്ന ബ്രാന്‍ഡിന് കീഴിൽ ഫ്രാഞ്ചൈസി സേവനം കമ്പനി നൽകുന്നു. ഇന്ന് ഇത്തരത്തിലുള്ള 15 ലധികം കമ്പനികൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ഏതെങ്കിലും കമ്പനികളുടെ ഫ്രാഞ്ചൈസി വഴി എടിഎം സ്ഥാപിക്കാം.
എങ്ങനെ ഇൻഡികാഷ് എടിഎം ഫ്രാഞ്ചൈസി സ്വന്തമാക്കാം
ഇന്‍ഡികാഷ് രണ്ട് തരത്തിലാണ് എടിഎം ഫ്രാഞ്ചൈസി അവതരിപ്പിക്കുന്നത്. ഫ്രാഞ്ചൈസി ബിസിനസ് ആരംഭിക്കുന്നതിന് നിലവിലുള്ള ഇൻഡിക്യാഷ് എടിഎം ലൊക്കേഷൻ തിരഞ്ഞെടുക്കാൻ കഴിയുന്ന ഓൺസൈറ്റ് മോഡലാണ് ആദ്യത്തേത്. രണ്ടാമത്തെ ഓഫ്സൈറ്റ് മോഡലിൽ ഫ്രാഞ്ചൈസി സ്ഥലം കണ്ടെത്തണം. 60-80 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്വയം ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ സ്ഥലത്ത് എടിഎം ആരംഭിക്കാം. തിരക്കുള്ള വാണിജ്യ ഇടങ്ങളാണ് ഓഫ്‌സൈറ്റ് മോഡലിൽ സ്വീകരിക്കുക. ഇത് മറ്റൊരു എടിഎമ്മില്‍ നിന്ന് 100 മീറ്ററെങ്കിലും മാറിയായിരിക്കണം.
സ്ഥലം ഷോർട്ട്‌ലിസ്റ്റ് ചെയ്തുകഴിഞ്ഞാൽ കമ്പനിയുമായി കരാറിലെത്താം. ആകെ 5 ലക്ഷത്തിന്റെ നിക്ഷേപം വേണം. ഇതിൽ 2 ലക്ഷം രൂപ ഫ്രാഞ്ചൈസി ബിസിനസ് അവസാനിപ്പിക്കുന്ന കാലത്ത് തിരികെ ലഭിക്കുന്ന സെക്യൂരിറ്റി നിക്ഷേപമാണ്. ഫ്രാഞ്ചൈസി എടിഎം ആരംഭിച്ചാൽ 1 വർഷത്തെ ലോക് ഇൻ പിരിയഡ് ഉണ്ട്. ഫസ്റ്റ് ലെവൽ മെയിന്റനൻസ്, ക്യാഷ് ലോഡിംഗ്, ക്യാഷ് ഹാൻഡ്‌ലിംഗ് തുടങ്ങിയ ദൈനംദിന എടിഎം പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇൻഡിക്യാഷ് ഉദ്യോഗസ്ഥർ ഓൺബോർഡിംഗ് പിന്തുണ നൽകും.
ശ്രദ്ധിക്കാം
എടിഎമ്മിനായി തിരഞ്ഞെടുത്ത സ്ഥലത്തിന്റെ വാടക, വൈദ്യുതി ബിൽ പേയ്‌മെന്റ്, ഹൗസ് കീപ്പിംഗ്, പരിപാലനവും അറ്റകുറ്റപ്പണിയും, ആവശ്യാനുസരണം ബ്രാൻഡിംഗ് പുതുക്കൽ തുടങ്ങിയവ ഫ്രാഞ്ചൈസിയുടെ ഉത്തരവാദിത്വമാണ്. ഇൻ ടൈം ക്യാഷ് ലോഡിംഗുകൾ, ഫസ്റ്റ് ലെവൽ മെയിന്റനൻസ് എന്നിങ്ങനെയുള്ള ദൈനംദിന പ്രവർത്തനങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
ആവശ്യമായ രേഖകൾ
എടിഎം ഫ്രാഞ്ചൈസി ആരംഭിക്കാൻ തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ ആവശ്യമാണ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി എന്നിവ തിരച്ചറിയൽ കാർഡ് ആയും റേഷൻ കാർഡ് മേൽവിലാസ രേഖയായും ഉപയോഗിക്കാം. ബാങ്ക് പാസ് ബുക്ക്, ഇ-മെയില്‍ ഐഡി, ജിഎസ്ടി നമ്പര്‍, സ്ഥലത്തിന്റെ രേഖകൾ എന്നിവയും അപേക്ഷയോടൊപ്പം വേണം. ഇന്‍ഡി കാഷ് എടിഎം ഫ്രാഞ്ചൈസിക്ക് വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.
വരുമാനം ഇങ്ങനെ
മിനിമം ഇടപാട് മാനദണ്ഡങ്ങളില്ലാതെ എല്ലാ ഇടപാടുകൾക്കും ഫ്രാഞ്ചൈസി മോഡലിൽ വരുമാനം ലഭിക്കും. ഇൻഡിക്യാഷ് ഫ്രാഞ്ചൈസിയിൽ ആദ്യ ദിവസം മുതൽ വരുമാനം ഉറപ്പിക്കാം. പ്രദേശത്തിന്റെ സാധ്യത ആശ്രയിച്ച് ഒരു എടിഎം ഫ്രാഞ്ചൈസി ഉടമയ്ക്ക് നിക്ഷേപത്തിൽ നിന്ന് 33 ശതമാനം മുതൽ 50 ശതമാനം വരെ സ്ഥിരമായ വരുമാനം നേടാനാകും. ഓരോ പണമിടപാടുകൾക്കും 8 രൂപ വരെയും പണമിടപാടില്ലാത്ത മറ്റു ഇടപാടുകൾക്ക് 2 വരെയും നേടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
