ബാങ്കിംഗ് രംഗവുമായി ബന്ധപ്പെട്ട തട്ടിപ്പ് പരാതികളും കേസുകളും അടുത്ത കാലത്തായി രാജ്യത്ത് വ്യാപകമാണ്. ആയിരക്കണക്കിന് കോടികള്‍ തട്ടിപ്പ് നടത്തി വ്യവസായ ഭീമന്മാര് വരെ രാജ്യം വിടുന്നത് ഒരു വശത്ത്. മറുവശത്ത് ബാങ്കിംഗ് ഉപഭോക്താക്കളെ കെണിയിലാക്കി പറ്റിക്കുന്നവര്‍. എന്തായും ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കണം എന്നുളള മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
42 കോടി ഉപഭോക്താക്കളുളള ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ പേരും പറഞ്ഞ് തട്ടിപ്പിലൂടെ പണം തട്ടുന്നവരെ സൂക്ഷിക്കാനാണ് തങ്ങളുടെ കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കലോട് എസ്ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്ബിഐ ഇടപാടുകാരായ ആളുകള്‍ തങ്ങളുടെ വ്യക്തിവിവരങ്ങള്‍ മറ്റാരുമായും പങ്കുവെയ്ക്കരുത് എന്ന് ബാങ്ക് വ്യക്തമാക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഉപഭോക്താക്കള്‍ക്കുളള മുന്നറിയിപ്പും നിര്‍ദേശങ്ങളും പങ്കുവെച്ചിരിക്കുന്നത്. പണം ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെങ്കിലും സ്വകാര്യ വിവരങ്ങള്‍ മറ്റൊരാളുമായി പങ്കുവെയ്ക്കാതെ സ്വകാര്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
പാന്‍ കാര്‍ഡ് നമ്പര്‍, ഐഎന്‍ബി ക്രഡന്ഷ്യല്സ്, മൊബൈല്‍ നമ്പര്‍, യുപിഐ പിന്, എടിഎം കാര്‍ഡ് നമ്പര്‍, എടിഎം പിന്, യുപിഐ വിപിഎ എന്നിവ മറ്റൊരാളുമായി പങ്കുവെയ്ക്കുന്നതിന് മുന്‍പ് രണ്ടാമതൊന്ന് ചിന്തിക്കണം. എന്തെങ്കിലും തട്ടിപ്പ് സംശയിക്കുകയാണ് എങ്കില്‍ സര്‍ക്കാരിന്റെ സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കണമെന്നും എസ്ബിഐ പറയുന്നു. നേരത്തെ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് ഇമെയിലുകള്‍ അയക്കുന്നതിനെ കുറിച്ചും എസ്ബിഐ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
