മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പകളുടെ പ്രോസസ്സിംഗ് ഫീസില്‍ 100 ശതമാനം ഇളവ് നല്കുന്ന മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലുള്ള പ്രോസസ്സിംഗ് ഫീസായ 0.40 ശതമാനത്തില്‍ നിന്ന് ഇത് ഗണ്യമായ കുറവാണ്. ആഗസ്റ്റ് 31 വരെയാണ് മണ്‍സൂണ്‍ ധമാക്ക ഓഫര്‍ ലഭ്യമാകുക. ഈ പരിമിത കാലയളവില്‍ ലഭിക്കുന്ന ഓഫറിലൂടെ ഗണ്യമായി ഹോം ലോണ്‍ ഉപഭോക്താവ് നേടും.
പ്രോസസിംഗ് ഫീ കൂടാതെ യോനോ ആപ്പ് വഴി അപേക്ഷിക്കുന്ന ഒരു ഹോം ലോണിന് 5 ബിപിഎസ് (0.05 ശതമാനം) ഇളവും ഈ ഓഫറിന് കീഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ഹോം ലോണ്‍ വായ്പയെടുക്കുന്നവര്‍ക്ക് 5 ബിപിഎസ് ഇളവ് ലഭിക്കുമെന്ന് എസ്ബിഐ പ്രഖ്യാപിച്ചു.

ഞങ്ങളുടെ വരാനിരിക്കുന്ന ഭവന വായ്പാ ഉപഭോക്താക്കള്‍ക്ക് മണ്‍സൂണ്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ബാങ്ക് എംഡി സിഎസ് ഷെട്ടി പറഞ്ഞു. പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാല്‍, പ്രോസസ്സിംഗ് ഫീസ് ഇളവ് വാഗ്ദാനം ചെയ്യുന്നത് വീട് വാങ്ങുന്നവരെ എളുപ്പത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മികച്ച ഒരു ബാങ്കര്‍ ആകാനും അതുവഴി ഓരോ ഇന്ത്യക്കാരനും രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാകാനും ഞങ്ങള്‍ ശ്രമിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
കാലാകാലങ്ങളില്‍ വിവിധ ഓഫറുകള്‍ കൊണ്ടുവന്ന് ഉപഭോക്തൃ വികാരങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതില്‍ എസ്ബിഐ എല്ലായ്പ്പോഴും മുന്‍പന്തിയിലാണ്. എസ്ബിഐ ഹോം ലോണ്‍ പലിശ നിരക്ക് 6.70 ശതമാനത്തില്‍ നിന്ന് ആരംഭിക്കുന്നതിനാല്‍ ഒരു വീട് വാങ്ങാന്‍ ഇതിലും മികച്ച ബാങ്കും സമയവും ഉണ്ടാകില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
