ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പയുടെ പലിശ വീണ്ടും കുറച്ചു. പലിശ നിരക്കില്‍ നിന്ന് 30 ബേസിക്ക് പോയിന്റാണ് എസ്ബിഐ ഇപ്പോള്‍ കുറച്ചിരിക്കുന്നത്. കൂടാതെ പ്രോസസിംഗ് ഫീസ് പൂര്‍ണമായും ഒഴിവാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകള്‍ക്ക് 6.80 ശതമാനം പലിശ നിരക്കും 30 ലക്ഷത്തിന് കൂടുതലുള്ള ഭവന വായ്പയ്ക്ക് 6.95 ശതമാനമാണ് പലിശനിരക്ക്. രാജ്യത്തെ എട്ട് മെട്രോ നഗരങ്ങളില്‍ അഞ്ച് കോടി രൂപവരെയുള്ള വായ്പകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ വായ്പ എടുത്തവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ വനിതാ വായ്പക്കാര്‍ക്ക് 5 ബേസിക് പോയിന്റ് ഇളവ് ലഭിക്കുമെന്നും ഡിജിറ്റല്‍ സോഴ്സിംഗ് വഴി വായ്പയെടുക്കുന്നവര്‍ക്ക് 5 ബേസിക് പോയിന്റ്സ് ഇളവ് ലഭിക്കുമെന്നും എസ്ബിഐ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 21 വരെ വരാനിരിക്കുന്ന ഭവനവായ്പ ഉപഭോക്താക്കള്‍ക്കാണ് ഈ ഇളവുകള്‍. ബാങ്കിന്റെ പുതിയ തീരുമാനം ആത്മവിശ്വാസത്തോടെ വീട് വാങ്ങല്‍ തീരുമാനം എടുക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നെന്ന് എസ്ബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
