ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തി. പുതിയ നിരക്ക് ഇന്ന് മുതൽ അതായത് ഡിസംബർ 27 മുതൽ പ്രാബല്യത്തിൽ വരും.
ഒരു വർഷം, 2 വർഷത്തിൽ താഴെ, 2 മുതൽ 3 വർഷം വരെ, 5 വർഷം മുതൽ പത്ത് വർഷം വരെ കാലാവധി ഒഴികെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർദ്ധിപ്പിച്ചത്. ഇതിന് മുൻപ് 2023 ഫെബ്രുവരിയിലാണ് ബാങ്ക് അവസാനമായി എഫ്ഡി നിരക്കുകൾ പരിഷ്കരിച്ചത്.

50 പോയിന്റ് കൂടി
ഏഴ് ദിവസം മുതൽ നാൽപ്പത്തിയഞ്ച് ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് എസ്ബിഐ 50 ബേസിസ് പോയിന്റ് (ബിപിഎസ്) വർദ്ധിപ്പിച്ചു. ഇതോടെ ഈ നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നേടാം. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ ബേസിസ് പോയിന്റിൽ 25 പോയിന്റാണ്
വർദ്ധിപ്പിച്ചത്. ഇതോടെ 46 ദിവസം മുതൽ 179 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ ലഭിക്കും.
180 ദിവസം മുതൽ 210 ദിവസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 5.75 ശതമാനം പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 211 ദിവസം മുതൽ 1 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 6 ശതമാനം പലിശ നേടാം. 3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള എഫ് ഡികൾക്ക് 6.75ശതമാനം പലിശയും നൽകും.
ഏറ്റവും പുതിയ നിരക്കുകൾ
1. 7 ദിവസം മുതൽ 45 ദിവസം വരെ - 3.50%
2. 46 ദിവസം മുതൽ 179 ദിവസം വരെ - 4.75%
3. 180 ദിവസം മുതൽ 210 ദിവസം വരെ - 5.75%
4. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 6%
5. 1 വർഷം മുതൽ 2 വർഷം വരെ - 6.80%
6. 2 വർഷം മുതൽ 3 വർഷം വരെ - 7.00%
7. 3 വർഷം മുതൽ 5 വർഷം വരെ - 6.75%
8. 5 വർഷം മുതൽ 10 വർഷം വരെ 6.50%
മുതിർന്ന പൗരന്മാർക്ക് കൂടുതൽ നേടാം
മുതിർന്ന പൗരന്മാരുടെ സ്ഥിരനിക്ഷേപത്തിന് കൂടുതൽ പലിശ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ (ബിപിഎസ്) അധികമായി നിക്ഷേത്തിന് നേടാം. വർദ്ധനവിന് ശേഷം, ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4 മുതൽ 7.5 ശതമാനം വരെ പലിശ നിരക്കുകൾ എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്കുകൾ
1. 7 ദിവസം മുതൽ 45 ദിവസം വരെ - 4%
2. 46 ദിവസം മുതൽ 179 ദിവസം വരെ - 5.25%
3. 180 ദിവസം മുതൽ 210 ദിവസം വരെ - 6.25%
4. 211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 6.5%
5. 1 വർഷം മുതൽ 2 വർഷം വരെ - 7.30%
6. 2 വർഷം മുതൽ 3 വർഷം വരെ - 7.50%
7. 3 വർഷം മുതൽ 5 വർഷം വരെ - 7.25
8. 5 വർഷം മുതൽ 10 വർഷം വരെ - 7.5%
2023 ഡിസംബറിൽ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തുന്ന അഞ്ചാമത്തെ ബാങ്കായി എസ്ബിഐ മാറി. ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡിസിബി ബാങ്ക് എന്നിവയും ഈ മാസം അവരുടെ ടേം ഡെപ്പോസിറ്റുകളുടെ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു.
2 കോടി രൂപ മുതൽ 10 കോടി രൂപവരെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇന്ത്യ വർദ്ധിപ്പിച്ചത്. 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 5.25 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 91 മുതൽ 179 ദിവസം വരെയുള്ള നിക്ഷേപത്തിന് 6 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതൽ 210 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 6.25 ശതമാനം പലിശ ലഭിക്കും.
500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനമാണ് ഫെഡറൽ ബാങ്ക് നൽകുന്ന പുതിയ പലിശ. മുതിർന്ന പൗരന്മാർക്ക് 500 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 8.15 ശതമാനം പലിശ നേടാം. 21 മാസം മുതൽ മൂന്ന് വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 7.80 ശതമാനം പലിശ നേടാം.
ബാങ്ക് രണ്ട് കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഡിസിബി ബാങ്ക് ഉയർത്തിയത്. സാധാരണ നിക്ഷേപകർക്ക് 8 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനം പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications