സ്ഥിരമായ ആദായം നല്കുന്നവയാണ് റെക്കറിംഗ് ഡെപ്പോസിറ്റുകള്‍. ഓരോ മാസവും ഗഢുക്കളായി നിങ്ങള്‍ക്കിതില്‍ പണം നിക്ഷേപം നടത്തുകയും ചെയ്യാം. അതിനാലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, പോസ്റ്റ് ഓഫീസും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍
സ്ഥിരമായ ആദായം നല്കുന്നവയാണ് റെക്കറിംഗ് ഡെപ്പോസിറ്റുകള്‍. ഓരോ മാസവും ഗഢുക്കളായി നിങ്ങള്‍ക്കിതില്‍ പണം നിക്ഷേപം നടത്തുകയും ചെയ്യാം. അതിനാലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും, പോസ്റ്റ് ഓഫീസും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് റെക്കറിംഗ് ഡെപ്പോസിറ്റുകളില്‍ നിക്ഷേപം നടത്തുവാന്‍ അവസരം നല്‍കുന്നത്. ഇതില്‍ അവിടെ റെക്കറിംഗ് നിക്ഷേപം നടത്തിയാലാണ് കൂടുതല്‍ ആദായം ലഭിക്കുക എന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

സാധാരണ നിക്ഷേപകര്‍ക്കായി 4.9 ശതമാനം മുതല്‍ 5.4 ശതമാനം വരെ പലിശ നിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അതേ സമയം മുതിര്‍ന്ന പൗരന്മാര്ക്കാണെങ്കില് 50 ബേസിസ് പോയിന്റുകള്‍ അധിക പലിശ നിരക്കും ലഭിക്കും. 2021 ജനുവരി 8 മുതല്‍ പ്രാബല്യത്തില്‍ വന്ന നിരക്കാണിത്.
1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് എസ്ബിഐ റെക്കറിംഗ് നിക്ഷേപങ്ങളുടെ മെച്യൂരിറ്റി കാലാവധി. ഉപയോക്താവിന് 100 രൂപ മുതല്‍ നിക്ഷേപം നടത്തിക്കൊണ്ട് എസ്ബിഐയില്‍ റെക്കറിംഗ് നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 4.9 ശതമാനമാണ് പലിശ നിരക്ക് ലഭിക്കുക. 2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.1 ശതമാനവും, 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെയുള്ള റെക്കറിംഗ് നിക്ഷേപങ്ങള്‍ക്ക് 5.3 ശതമാനം പലിശ നിരക്കും ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.4 ശതമാനമാണ് പലിശ നിരക്ക്.
100 രൂപയെന്ന വളരെ ചെറിയൊരു തുക മാറ്റിവച്ചു കൊണ്ട് ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ അക്കൗണ്ട് ബാലന്‍സ് തുകയില്‍ നിന്നും 50 ശതമാനം വരെ പിന്‍വലിക്കുവാനും നിക്ഷേപകര്‍ക്ക് സാധിക്കും.
ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളിലും സേവിംഗ്സ് അക്കൗണ്ടുകളിലും നിക്ഷേപകന് അയാളുടെ താത്പര്യ പ്രകാരമുള്ള നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കുവാന്‍ സാധിക്കും. എന്നാല്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടില്‍ നിക്ഷേപ കാലാവധി 5 വര്‍ഷത്തേക്കാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
2021 ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരെ പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.8 ശതമാനമാണ്. എല്ലാ സാമ്പത്തീക വര്‍ഷത്തിലും ഓരോ പാദത്തിന്റെയും ആരംഭത്തില്‍ കേന്ദ്ര സര്‍ക്കാരാണ് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത്. നിലവിലെ 5.8 ശതമാനം പലിശ നിരക്കില്‍ ഓരോ മാസവും 10,000 രൂപ വീതം പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 10 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് 16 ലക്ഷം രൂപ തിരികെ ലഭിക്കും.
പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളില്‍ നിന്നും പരമാവധി ആദായം നേടുന്നതിനായി നിക്ഷേപം കൃത്യമായി നടത്തേണ്ടതുണ്ട്. അതായത് ഒരു മാസം പോലും നിക്ഷേപം നടത്തുന്നതില്‍ വീഴ്ച വരുത്തരുത്. ഈ നിക്ഷേപ പദ്ധതിയില്‍ നിന്നും പരമാവധി ആദായം നേടുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമുള്ള സുപ്രധാന കാര്യമാണിത്. അക്കൗണ്ട് ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അക്കൗണ്ട് ബാലന്‍സ് തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കുവാന്‍ സാധിക്കുമെന്നതും ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയുടെ സവിശേഷതയാണ്.
ഒരു വ്യക്തിയ്ക്ക് തനിച്ചും മൂന്ന് വ്യക്തികള്‍ക്ക് സംയുക്തമായും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കൂട്ടികള്‍ക്കും സ്വന്തം പേരില്‍ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്. പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ഒരു വ്യക്തിയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാനും ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ സാധിക്കും.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
