കൊച്ചി: കേരളത്തിലെ പൊതുവിപണിയില്‍ കോഴിയിറച്ചിയുടെ വില ദിവസേനെ കൂടിവരികയാണ്. ബലി പെരുന്നാള്‍ അടുപ്പിച്ചുള്ള ആഴ്ചയില്‍ കേരളത്തിലെ കോഴിയിറച്ചി വില 200 കടന്നിരുന്നു. സംസ്ഥാനത്തെ ചെറുകിടഫാമുകളില്‍ ഇറച്ചിക്കോഴി ഉത്പാദനം കുറഞ്ഞതോടെയാണ് വില കുത്തനെ ഉയരാന്‍ കാരണമായത്. തീറ്റ വില അടിക്കടിക്ക് ഉയരുന്നതോടെ കര്‍ഷകര്‍ക്ക് അതിന് ആനൂപാതികമായ വില ലഭിക്കാതെ വന്നതോടെയാണ് ഉത്പാദനം 70 ശതമാനം വരെ കുറച്ചത്. സംസ്ഥാനത്ത് ചെറുതും വലുതുമായ ആയിരത്തിലേറെ ഫാമുകളാണുള്ളത്.
എന്നാല്‍ പൊതുവിപണിയില്‍ ഇറച്ചിവില കൂടുന്നതോടെ സംസ്ഥാനത്തെ പൗള്‍ട്രീ വികസന കോര്പ്പറേഷന് കോഴിയിറച്ചിയുടെ വില കുത്തനെ കൂട്ടിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഇന്നലെ മുതല്‍ വില വര്‍ദ്ധിപ്പിക്കുകയായിരുന്നു. പൊതുമേഖലയ സ്ഥാപനമായ പൗള്‍ട്രീ വികസന കോര്പ്പറേഷന് വിതരണം ചെയ്യുന്ന വിവിധ ഇനം കോഴി ഇറച്ചിക്ക് 28 മുതല്‍ 34 രൂപ വരെയാണ് വര്‍ദ്ധിപ്പിച്ചത്. ഫ്രോസണ്‍ ചിക്കന്‍ 11 മുതല്‍ 15 വരെയും വര്‍ദ്ധിപ്പിച്ചു.

വിപണിയില്‍ കോഴിയിറച്ചിയുടെ വില ഇരട്ടിക്കുകയാണ്. കടകളില്‍ കിലോയ്ക്ക് 110 മുതല്‍ 120 വരെയാണ് നിലവില്‍ ഈടാക്കുന്ന വില. കോഴിയിറച്ചി വില കൂടാതെ പൗള്‍ട്രീ വികസന കോര്പ്പറേഷന് വില്‍പ്പന ശാലയില്‍ വിതരണം ചെയ്യുന്ന ചായയ്ക്കും ലഘുഭക്ഷണത്തിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, വില വര്‍ദ്ധിപ്പിച്ചിട്ടും എജന്‍സികളുടെ കമ്മിഷന് വില വര്‍ദ്ധിപ്പിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
ബ്രോയിലര്‍ ചിക്കന്‍ തൊലിയോടു കൂടിയത് 220.80 രൂപയാണ് പുതുക്കിയ വില, നേരത്തെ ഇത് 192 രൂപയായിരുന്നു. തൊലിയില്ലാത്തത് 224.25 രൂപ, നേരത്തെ 195 രൂപ. നാടന്‍ ചിക്കന്‍ 247, ബിരിയാണിക്കു വേണ്ടിയുള്ള ചിക്കന്‍ 262.20 നേരത്തെ 228 രൂപ, കറി കട്ട് 230 നേരത്തെ ഇത് 200 രൂപയായിരുന്നു. സ്പെഷല്‍ കറി കട്ട് 253. നേരത്തെ ഇത് 220 രൂപയായിരുന്നു. ജനത ചിക്കന്‍ 131.10 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത് നേരത്തെ ഇത് 114 രൂപയായിരുന്നു.
അതേസമയം, കേരളത്തില്‍ കോഴിവില വര്‍ദ്ധിക്കുന്നതിന് പിന്നില്‍ തമിഴ്നാടാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കേരളത്തിന് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും കേരളത്തില്‍ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് തമിഴ്നാട് ഇറച്ചിക്ക് പണ്ടുണ്ടായിരുന്ന ഡിമാന്‍ഡ് ഇപ്പോഴില്ല. എന്നാല്‍ കുഞ്ഞുങ്ങളുടെ ഉത്പാദനം ഇപ്പോഴും തമിഴ്നാട് കേന്ദ്രീകരിച്ചാണ് നടക്കുന്നത്. കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില തമഴ്നാട് ലോബി നിയന്ത്രിക്കുന്നത്.
ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് കഴിഞ്ഞ 17 രൂപയായിരുന്നു ആദ്യം ഈടാക്കിയിരുന്നത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് അത് 25 രൂപയായി. ലോക്ക് ഡൗണിന് മുമ്പ് 50 കിലോ തീറ്റയ്ക്ക് 1430 രൂപയായിരുന്നു. 25 രൂപയ്ക്ക് വാങ്ങുന്ന കോഴിയെ കേരളത്തിലെ കര്‍ഷകര്‍ ഏറ്റവും കുറഞ്ഞത് 40 ദിവസമെങ്കിലും പരിപാലിക്കേണ്ടിവരും. ഇതോടെ നല്ലൊരു തുക ഇതിന് വേണ്ടി ചെലവാക്കും. ഈ സാഹചര്യത്തില്‍ വില വര്‍ദ്ധിപ്പിക്കാനാവാതെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
