6 മാസം കൊണ്ട് ഉയരാന്‍ കഴിയുന്ന 3 സ്‌റ്റോക്കുകള്‍; എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് പറയുന്നു

അടുത്ത 6 മാസം കൊണ്ട് ഓഹരി വില ഉയരാന്‍ സാധ്യതയുള്ള സ്‌റ്റോക്കുകള്‍ ഏതെല്ലാം? ഇതിനുത്തരവുമായി രംഗത്തുവരികയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്. മൂന്നു സ്‌റ്റോക്കുകളാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ 'ടോപ്പ് പിക്ക്' പട്ടികയിലുള്ളത്.

ഓട്ടോ അനുബന്ധ മേഖലയില്‍ നിന്ന് സ്റ്റീല്‍ സ്ട്രിപ്പ്‌സ് വീല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ നിന്ന് അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ്, എഫ്എംസിജി മേഖലയില്‍ നിന്ന് അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍ എന്നിവര്‍ക്ക് ബ്രോക്കറേജ് സ്ഥാപനം 'പച്ചക്കൊടി' വീശുന്നുണ്ട്. ഈ സ്റ്റോക്കുകള്‍ക്ക് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില, സ്റ്റോപ്പ് ലോസ് തുടങ്ങിയ വിവരങ്ങള്‍ ചുവടെ അറിയാം.

1. അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ്

1. അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ്

എന്‍സൈമുകളുടെയും പ്രോബയോട്ടിക്കുകളുടെയും ഉത്പാദനത്തിന് പേരുകേട്ട ഇന്ത്യന്‍ കമ്പനിയാണ് അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ്. ആരോഗ്യം, പോഷകാഹാരം എന്നീ മേഖലകളില്‍ എന്‍ൈസമുകളും പ്രോബയോട്ടിക്കുകളും ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

'ബഹുരാഷ്ട്ര കമ്പനികളായ നോവോസൈംസ്, ഡിഎസ്എം ന്യൂട്രീഷണല്‍ പ്രോഡക്ട്‌സ്, ബിഎഎസ്എഫ് തുടങ്ങിയവരാണ് എന്‍സൈം വ്യവസായം നിയന്ത്രിക്കുന്നത്. ഇതേസമയം, ക്രിയാത്മകതയും അത്യാധുനിക സാങ്കേതികവിദ്യയും മുറുക്കെപ്പിടിച്ച് അഡ്വാന്‍സ്ഡ് എന്‍സൈം പോലുള്ള ചെറുകമ്പനികള്‍ ഈ രംഗത്ത് ശ്രദ്ധ നേടുന്നുണ്ട്. ഇക്കാരണത്താല്‍ നിക്ഷേപകര്‍ അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസിലേക്ക് ഇപ്പോഴെ കണ്ണെത്തിക്കുന്നത് നല്ലതായിരിക്കും. 380-385 രൂപ വില നിലവാരത്തില്‍ ഈ കമ്പനിയുടെ ഓഹരികള്‍ വാങ്ങാന്‍ ആരംഭിക്കാം; ഓരോ വീഴ്ചയിലും നിക്ഷേപകര്‍ കൂടുതല്‍ സ്റ്റോക്ക് വാങ്ങുന്നതില്‍ തെറ്റില്ല', എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് അറിയിക്കുന്നു.

ടാർഗറ്റ് വില

അടുത്ത രണ്ടു പാദം കൊണ്ട് അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസിന്റെ ഓഹരി വില 458.5 രൂപ (ബുള്‍ ടാര്‍ഗറ്റ്) വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. 422.5 രൂപയുടെ ബേസ് ടാര്‍ഗറ്റും ബ്രോക്കറേജ് നിര്‍ദേശിക്കുന്നുണ്ട്. 332.5 രൂപയാണ് നിക്ഷേപകര്‍ കരുതേണ്ട സ്റ്റോപ്പ് ലോസും.

വ്യാഴാഴ്ച്ച നേരിയ തകര്‍ച്ചയിലാണ് കമ്പനി ഓഹരി വിപണിയില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. 0.36 ശതമാനം ഇടിവോടെ 389.50 രൂപ എന്ന നിലയിലാണ് അഡ്വാന്‍സ്ഡ് എന്‍സൈമിന്റെ ഇപ്പോഴത്തെ നില്‍പ്പ് (സെപ്തംബര്‍ 30). കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 0.26 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 1.31 ശതമാനവും നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചത് കാണാം.

വിലചരിത്രം

6 മാസം കൊണ്ട് 10.31 ശതമാനം വളര്‍ച്ചയും അഡ്വാന്‍സ്ഡ് എന്‍സൈം ടെക്‌നോളജീസ് കുറിക്കുന്നുണ്ട്. ഏപ്രിലില്‍ 353.10 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഈ വര്‍ഷം മാത്രം 15.68 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ജനുവരി 1 -ന് 336.70 രൂപയായിരുന്നു അഡ്വാന്‍സ്ഡ് എന്‍സൈമിന്റെ ഓഹരി വില.

 
2. അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍

2. അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ആയുര്‍വേദിക്, നോണ്‍ പ്രിസ്‌ക്രിപ്ഷന്‍ മരുന്ന് ബ്രാന്‍ഡാണ് അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് (എഎച്ച്‌സിഎല്‍). വിപണിയില്‍ മറ്റു എഫ്എംസിജി കമ്പനികള്‍ക്ക് ലഭിക്കുന്ന പോലുള്ള വാല്യുവേഷന്‍ അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയറിന് കിട്ടില്ലെന്നാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസിന്റെ പക്ഷം. കാരണം ഒരു ബ്രാന്‍ഡായി മാത്രം പ്രവര്‍ത്തിക്കുന്ന അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍ കേവലം ഒരു സെഗ്മന്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വാല്യുവേഷൻ

ഇതേസമയം, പുതിയ കാലത്ത് ബ്രാന്‍ഡില്‍ വൈവിധ്യം അവതരിപ്പിക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ഒരുപരിധി വരെ ഇതു വിജയം കാണുന്നുമുണ്ട്. എന്തായാലും അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയറില്‍ അപ്‌വാര്‍ഡ് വാല്യുവേഷന് സാധ്യതയുണ്ടെന്നും സ്റ്റോക്കില്‍ റീറേറ്റിങ് നടക്കുമെന്നും പ്രവചിക്കുകയാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്.

'820-830 രൂപ പ്രൈസ് റേഞ്ചില്‍ നിക്ഷേപകര്‍ക്ക് ഈ സ്റ്റോക്ക് വാങ്ങാം. 732 രൂപ വരെയുള്ള ഓരോ വീഴ്ചയിലും സ്‌റ്റോക്ക് വാങ്ങുന്നത് തുടരുന്നതിലും തെറ്റില്ല. അടുത്ത രണ്ടു പാദം കൊണ്ടു 900 രൂപ ബേസ് ടാര്‍ഗറ്റും 970 രൂപ ബുള്‍ ടാര്‍ഗറ്റും അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയറില്‍ പ്രതീക്ഷിക്കാം', ബ്രോക്കറേജ് സ്ഥാപനം അറിയിക്കുന്നു.

വിലനിലവാരം

വ്യാഴാഴ്ച്ച 831.10 രൂപ എന്ന നിലയിലാണ് അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത് (സെപ്തംബര്‍ 30). കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 0.81 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 17.90 ശതമാനവും നേട്ടം കുറിക്കാന്‍ കമ്പനിക്ക് സാധിച്ചത് കാണാം. 6 മാസം കൊണ്ട് 44.36 ശതമാനം വളര്‍ച്ചയും അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയര്‍ കുറിക്കുന്നുണ്ട്. ഏപ്രിലില്‍ 575.70 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഈ വര്‍ഷം മാത്രം 65.31 ശതമാനം നേട്ടം കമ്പനി നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കി. ജനുവരി 1 -ന് 502.75 രൂപയായിരുന്നു അമൃതാഞ്ജന്‍ ഹെല്‍ത്ത്‌കെയറിന്റെ ഓഹരി വില.

3. സ്റ്റീല്‍ സ്ട്രിപ്പ്‌സ് വീല്‍സ്

3. സ്റ്റീല്‍ സ്ട്രിപ്പ്‌സ് വീല്‍സ്

നിലവില്‍ ഓഹരി വിഭജനത്തിന് തയ്യാറെടുക്കുകയാണ് ഓട്ടോ അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റീല്‍ സ്ട്രീപ്പ്‌സ് വീല്‍സ്. സ്‌റ്റോക്കിന്റെ മുഖവില 10 രൂപയില്‍ നിന്ന് 5 രൂപയായി വിഭജിക്കാന്‍ കമ്പനി ബോര്‍ഡ് സമിതി അനുവാദം നല്‍കിയിട്ടുണ്ട്. ഓഹരി വിഭജനം എന്നു നടക്കുമെന്ന കാര്യം സ്റ്റീല്‍ സ്ട്രിപ്പ്‌സ് വീല്‍സ് വൈകാതെ അറിയിക്കും.

 
രണ്ടു പാദം കൊണ്ട്

ഈ അവസരത്തില്‍ കമ്പനിയുടെ ഓഹരികള്‍ 1,710-1,740 വിലനിലവാരത്തില്‍ വാങ്ങാമെന്നാണ് നിക്ഷേപകര്‍ക്ക് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നല്‍കുന്ന നിര്‍ദേശം. 1,510-1,530 രൂപ വരെയുള്ള വീഴ്ചകളിലെല്ലാം ഓഹരി വാങ്ങല്‍ തുടരാം. 1,877 രൂപയാണ് ബ്രോക്കറേജ് നിര്‍ദേശിക്കുന്ന ബേസ് ടാര്‍ഗറ്റ്. അടുത്ത രണ്ടു പാദം കൊണ്ട് 2,056 രൂപയെന്ന ബുള്‍ ടാര്‍ഗറ്റ് കുറിക്കാനും കമ്പനിക്ക് സാധിച്ചേക്കുമെന്ന പ്രവചനം എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് നടത്തുന്നുണ്ട്.

നിക്ഷേപകർക്ക് തിരിച്ചുകിട്ടിയത്

വ്യാഴാഴ്ച്ച 0.20 ശതമാനം ഇടിവിലാണ് സ്റ്റീല്‍ സ്ട്രിപ്പ്‌സ് വീല്‍സ് ലിമിറ്റഡ് വ്യാപാരം അവസാനിപ്പിച്ചത് (സെപ്തംബര്‍ 30). 1,742 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 1,707 രൂപയില്‍ തിരശ്ശീലയിട്ടു. കഴിഞ്ഞ 5 ദിവസത്തെ ചിത്രത്തില്‍ 1.88 ശതമാനവും 1 മാസത്തെ ചിത്രത്തില്‍ 8.93 ശതമാനം തകര്‍ച്ചയും കമ്പനി കുറിക്കുന്നുണ്ട്. ഇതേസമയം, 6 മാസം കൊണ്ട് നിക്ഷേപകര്‍ക്ക് 137 ശതമാനം നേട്ടം തിരിച്ചുനല്‍കിയ സ്റ്റോക്കാണിത്. ഏപ്രിലില്‍ 720 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഈ വര്‍ഷം മാത്രം 227.61 ശതമാനം നേട്ടവും സ്റ്റീല്‍ സ്ട്രിപ്പ്‌സ് വീല്‍സ് കാഴ്ചവെക്കുന്നുണ്ട്. ജനുവരി 1 -ന് 521.05 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X