ദില്ലി: ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ് ലിമിറ്റഡിന് പശ്ചിമേഷ്യയിലും ആഫ്രിക്കയിലും 5ജി ഇടപാടുമായി ബന്ധപ്പെട്ട് ലഭിച്ചത് വന്‍ ഡീല്‍. മൊത്തം 100 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.
ഒപ്റ്റിക്കല്‍ ഫൈബറുകളിലും കേബളുകളിലും ഹൈപ്പര്‍-സ്കേല്‍ നെറ്റ് വര്‍ക്കിങ് ഡിസൈനുകളിലും എല്ലാം പ്രാഗല്ഭ്യം തെളിയിച്ചവരാണ് ടെലികോം ഉപകരണ നിര്‍മാതാക്കളായ സ്റ്റെര്‍ലൈറ്റ് ടെക്നോളജീസ്. 1988 ല്‍ അനില്‍ അഗര്‍വാള്‍ ആണ് കമ്പനി സ്ഥാപിച്ചത്. വിശദാംശങ്ങള്‍...
735 കോടി രൂപ
100 മില്യണ്‍ ഡോളര്‍ എന്നാല്‍ ഇന്ത്യന്‍ രൂപയില്‍ ഏതാണ്ട് 735 കോടി രൂപ വരും. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും 5ജി വയർഡലെസ് സേവനങ്ങള്‍ക്കാവശ്യമായ നെറ്റ് വര്‍ക്കും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് ഇവരുടെ ഉത്തരവദിത്തം.
റെക്കോര്‍ഡ്
പുതിയ ഇടപാടുകൂടി ആകുമ്പോള്‍, സ്റ്റെര്‍ലൈറ്റിന്റെ ഓര്ഡര്ബുക്കിലെ കണക്ക് 11,300 കോടി രൂപയാകും. ഇത് സ്റ്റെര്‍ലൈറ്റിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലേയും പ്രധാന ടെലികോം ഓപ്പറേറ്റര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതിനും സഹായിക്കും.
തുടക്കം മുതല്‍ ഒടുക്കം വരെ
5ജി വയര്‍ലെസ് സേവനങ്ങളുടെ കാര്യത്തില്‍ സ്റ്റെര്‍ലൈറ്റ് നല്കുന്ന സേവനങ്ങള്‍ ഗംഭീരമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡ്-ടു-എന്‍ഡ് സൊല്യൂഷന്‍സ് ആണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ചെലവുകുറഞ്ഞ രീതിയില്‍ 5ജി വയര്‍ലെസ് സേവന സൗകര്യങ്ങള്‍ ഒരുക്കാനും ഇവര്‍ക്ക് കഴിയും.
കളം മാറ്റം
അടിസ്ഥാനപരമായി സ്റ്റെര്‍ലൈറ്റ് കമ്പനി ഫിക്സഡ് ലൈന്‍ ഉപകരണങ്ങളുടെ നിര്‍മാതാക്കളാണ്. എന്നാല്‍ 5ജി സാധ്യത തെളിഞ്ഞതോടെയാണ് ഇവര്‍ വയര്‍ലെസ് മേഖലയിലേക്ക് കൂടി കാലെടുത്ത് വച്ചത്. അത് ഗുണകരമായി ഉപയോഗപ്പെടുത്താനും സ്റ്റെര്‍ലൈറ്റിന് കഴിഞ്ഞിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ട് മുമ്പ്
മൂന്ന് പതിറ്റാണ്ട് മുമ്പ്, 1988 ല്‍ ആണ് അനില്‍ അഗര്‍വാള്‍ സ്റ്റെര്‍ലൈറ്റ് സ്ഥാപിക്കുന്നത്. ഇന്ത്യ കൂടാതെ ഇറ്റലി, ചൈന, ബ്രസീല്‍ എന്നിവിടങ്ങളിലും ഇവര്‍ക്ക് നിര്‍മാണ യൂണിറ്റുകളുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
