ആഭ്യന്തര ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റി 50-ഉം തുടർച്ചയായ മൂന്നാം ദിവസമാണ് നഷ്ടത്തിൽ അവസാനിപ്പിക്കുന്നത്. അതേ സമയം നിഫ്റ്റി 50 ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലകളിൽ നിന്ന് വേഗത്തിൽ കരകയറി തകർച്ചയുടെ ആഴം കുറച്ചു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. നിഫ്റ്റി ഐടി സൂചിക 2.58% ഇടിഞ്ഞപ്പോൾ നിഫ്റ്റി മീഡിയ സൂചിക 1.57% ഉയർന്നു. നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചിക ബെഞ്ച്മാർക്ക് സൂചികകളെക്കാൾ 0.75% ഉയർന്നു.
ആഭ്യന്തര വിപണി തുടർച്ചയായ മൂന്നാം ദിവസവും ഏകീകരണ പാറ്റേൺ തുടരുകയാണെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ റിസർച്ച് മേധാവി വിനോദ് നായർ പറഞ്ഞു. ആഗോള പിരിമുറുക്കങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഹ്രസ്വകാല പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത കുറയുന്നതുമാണ് ഇതിന് കാരണം. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ബുധനാഴ്ച ഓഹരി വിപണി അവധിയാണ്.

മിഡിൽ ഈസ്റ്റിലെ ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ തന്നെയാണ് വിപണിയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധനായ സാഗർ ദോഷിയും വ്യക്തമാക്കി. കഴിഞ്ഞ 3 വ്യാപാര ദിനങ്ങൾ കൊണ്ട് നിഫ്റ്റി 50 അതിൻ്റെ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് 3% വരെ ഇടിഞ്ഞു. അതേ സമയം ചാർട്ടുകൾ സൂചിപ്പിക്കുന്നത്, ചൊവ്വാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയായ 22,079 നിലനിർത്തുകയാണെങ്കിൽ, നിഫ്റ്റി 50 22,420 / 22,610 എന്ന നിലയിലേക്ക് അതിൻ്റെ ഉയർച്ച പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നാണ്. അതുകൊണ്ടു തന്നെ താഴെ സൂചിപ്പിച്ച രണ്ട് ഓഹരികൾ വ്യാഴാഴ്ച വാങ്ങിയാൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞേക്കാമെന്നാണ് സാഗർ ദോഷിയുടെ ശുപാർശ.
1. ആരതി ഇൻഡസ്ട്രീസ് ലിമിറ്റഡ്
സ്റ്റോപ്പ് ലോസ്: ₹ 720.00 | ടാർഗെറ്റ് വില: ₹ 805.00
747 രൂപയാണ് നിലവിൽ ആരതി ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓഹരി വില. ചൊവ്വാഴ്ച വിപണിയിൽ നിന്നും 1.60 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. 5.87 ശതമാനം നേട്ടമാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 16 ശതമാനം വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു.
52.89 ശതമാനം ലാഭമാണ് കമ്പനി കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വിപണിയിൽ നിന്നും നേടിയത്. ഒരു വർഷത്തിനിടെ 35 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.
മുൻനിര കമ്പനി
ആഗോള തലത്തില്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുടെ മുന്‍നിര ഇന്ത്യന്‍ നിര്‍മ്മാതാവാണ് ആരതി ഇന്‍ഡസ്ട്രീസ്. ആരതി നിര്‍മ്മിക്കുന്ന രാസവസ്തുക്കള്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്രോകെമിക്കല്‍സ്, പോളിമറുകള്‍, അഡിറ്റീവുകള്‍, പിഗ്മെന്‍റുകള്‍, ഡൈകള്‍ എന്നിവയ്ക്ക് വിദേശ വിപണികളിലടക്കം ആവശ്യക്കാര്‍ ഏറെയാണ്.

2. ഡൽഹിവേരി ലിമിറ്റഡ്
സ്റ്റോപ്പ് ലോസ്: ₹ 437.00 | ടാർഗെറ്റ് വില: ₹ 485.00
0.38 ശതമാനം ഇടിന് അവസാനി ട്രേഡിംഗ് ദിവസം ഡൽഹിവേരി ലിമിറ്റഡ് ഓഹരി നേരിട്ടിട്ടുണ്ട്. അതോടെ വില 454 രൂപയിലേക്കെത്തി. 1.92 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 6.77 ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിക്ക് സാധിച്ചു. 48 ശതമാനം നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഡൽഹിവേരി ലിമിറ്റഡ് ഓഹരി വിപണിയിൽ നിന്നും നേടിയത്.
ലോജിസ്റ്റിക് കമ്പനി
ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഡൽഹിവേരി ലിമിറ്റഡ്. ഇന്ത്യയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സമ്പൂർണ്ണ സംയോജിത ലോജിസ്റ്റിക് സേവന ദാതാവാണ് ഡൽഹിവേരി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications