107 കോടിയുടെ ഇടപാട്, തിങ്കളാഴ്ച ഈ പ്രതിരോധ ഓഹരിയെ ശ്രദ്ധിക്കണം, കത്തിക്കയറും

വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി അസ്ഥിരമായിരുന്നു. ആദ്യ സെഷനുകളിൽ മികച്ച നേട്ടമുണ്ടാക്കിയ സൂചികകൾ എന്നാൽ പിന്നീട് താഴേക്ക് വീണു. നിഫ്റ്റി 50 സൂചിക 12 പോയിന്‍റ് ഉയർന്ന് 24,346 ൽ അവസാനിച്ചു. സെൻസെക്സ് 259 പോയിന്‍റ് നേട്ടത്തോടെ 80,501ലാണ് അവസാനിച്ചത്. മീഡിയ, ഊർജ്ജം, ഐടി, എണ്ണ, വാതകം എന്നിവ 0.3-0.7% നേട്ടം കൈവരിച്ചു. മറുവശത്ത്, വൈദ്യുതി, ലോഹം, ടെലികോം, ഫാർമ, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ 0.5 മുതൽ 2% വരെ നഷ്ടം രേഖപ്പെടുത്തി.ഇന്ത്യ-പാക് യുദ്ധ സാഹചര്യം, കമ്പനികളുടെ പാദഫലങ്ങൾ തുടങ്ങിയവയെല്ലാം ഓഹരി വിപണിയുടെ വികാരത്തെ സ്വാധീനിക്കുന്നുണ്ട്.

തിങ്കളാഴ്ച ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്ന മൾട്ടിബാഗർ പ്രതിരോധ ഓഹരിയാണാ അപ്പോളോ മൈക്രോ സിസ്റ്റംസ്. എന്താണ് അതിന്‍റെ കാരണമെന്നും ഓഹരിയുടെ പ്രകടനം എങ്ങനെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

107 കോടിയുടെ ഇടപാട്

ഐഡിഎൽ എക്സ്പ്ലോസീവ്സ് ലിമിറ്റഡിനെ 107 കോടി രൂപയ്ക്ക് പൂർണമായും ഏറ്റെടുക്കാൻ അപ്പോളോ മൈക്രോ സിസ്റ്റംസിന്‍റെ അനുബന്ധ സ്ഥാപനമായ അപ്പോളോ ഡിഫൻസ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്. 2025 മെയ് 2-നാണ് ഈ പ്രഖ്യാപനം നടത്തിയത്. റെഗുലേറ്ററി, കോർപ്പറേറ്റ് അംഗീകാരങ്ങൾക്ക് വിധേയമായി, രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഇടപാട് പൂർത്തിയാകും. പീരങ്കികൾ, മിസൈലുകൾ, പ്രതിരോധ സ്ഫോടകവസ്തുക്കളുടെ മേഖലയിലെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് ഈ ഏറ്റെടുക്കൽ ഉദ്ദേശിക്കുന്നതെന്ന് കമ്പനി എക്സ്ചേഞ്ച് ഫയലിംഗിൽ സൂചിപ്പിച്ചു.

ഈ ഇടപാടോടെ, അപ്പോളോ ഗ്രൂപ്പ് ഒരു ടയർ-I ഒഇഎം വെപ്പൺ സിസ്റ്റംസ് വിതരണക്കാരനാകുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. 136.04 രൂപ വിലയുള്ള 78.65 ലക്ഷം ഇക്വിറ്റി ഓഹരികളാണ് ഏറ്റെടുക്കലിൽ ഉൾപ്പെടുന്നത് . പൂർത്തിയാകുമ്പോൾ, ഐഡിഎൽ എക്സ്പ്ലോസീവ്സിന്റെ 100% ഉടമസ്ഥാവകാശവും അപ്പോളോ ഡിഫൻസിന് ലഭിക്കും.

1500% ലാഭം, ഈ ഓഹരി വളർച്ച തുടരും

സ്ഫോടകവസ്തുക്കളുടെ നിർമ്മാണത്തിൽ പങ്കാളിത്തം

ഹിന്ദുജ ഗ്രൂപ്പിന്‍റെ കീഴിലുള്ള ജിഒസിഎൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായാണ് ഐഡിഎൽ എക്സ്പ്ലോസീവ്സ് ലിമിറ്റഡ് പ്രവർത്തിക്കുന്നത്. ഖനന, അടിസ്ഥാന സൗകര്യ സംരംഭങ്ങളിൽ ഉപയോഗിക്കുന്ന ബൾക്ക് സ്ഫോടകവസ്തുക്കളുടെ ഉൽപ്പാദനത്തിലും വിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 623 കോടി വരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്പോളോ മൈക്രോ സിസ്റ്റംസ് ഓഹരി വില

എൻഎസ്ഇയിൽ 115 രൂപ എന്നതാണ് അപ്പോളോ മൈക്രോ സിസ്റ്റംസിന്‍റെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.7 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 15.67 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തെ പ്രകടനം പരിശോധിച്ചാലും ഓഹരി നേട്ടിത്തിലാണ് അവസാനിച്ചതെന്ന് കാണാം. അഞ്ച് വർഷത്തിനിടെ അപ്പോളോ മൈക്രോ സിസ്റ്റംസിന്‍റെ ഓഹരി വില 1500 ശതമാനം വർദ്ധനവോടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകി.

അപ്പോളോ മൈക്രോ സിസ്റ്റംസ്

1985ൽ ആരംഭിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു പ്രതിരോധ കമ്പനിയാണ് അപ്പോളോ മൈക്രോ സിസ്റ്റംസ്. എയ്‌റോസ്‌പേസ്, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകൾക്കായി ഇലക്ട്രോണിക്‌സ്, ഇലക്‌ട്രോ മെക്കാനിക്കൽ സൊല്യൂഷനുകൾ നൽകുന്നതിൽ പ്രധാന കമ്പനിയാണ് അപ്പോളോ മൈക്രോ സിസ്റ്റംസ്. ടോർപ്പിഡോ-ഹോമിംഗ് സിസ്റ്റങ്ങൾ, അണ്ടർവാട്ടർ മൈനുകൾ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് നടത്തുന്ന ​ഗവേഷണങ്ങളും മറ്റും കമ്പനിയുടെ ഭാ​ഗമാണ്.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X