എപ്പോഴൊക്കെ വലിയ വീഴ്ചകളുണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ശക്തമായ തിരിച്ചുവരവ് നിഫ്റ്റി നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് നിക്ഷേപകർ വിശ്വാസം കൈവിടാത്തതും വീണ്ടും വീണ്ടും നിക്ഷേപത്തിന് തയ്യാറാക്കുന്നതും. നിലവിൽ ദൈനംദിന ചാർട്ടുകളിൽ സൂചിക 21,430 നും 22,126 ലെവലിനും ഇടയിൽ ഏകീകരിക്കുന്നു. ഈ ഏകീകരണം ഒരു ഹ്രസ്വകാല സൈഡ്‌വേ ട്രെൻഡ് കാണിക്കുകയും ചെയ്യുന്നുണ്ട്.
പ്രധാന സാങ്കേതിക സൂചകങ്ങൾ, പ്രത്യേകിച്ച് ആപേക്ഷിക ശക്തി സൂചിക (ആർ.എസ്.ഐ) പോസിറ്റീവ് ആയി തുടരുകയാണ്. അതോടൊപ്പം ആഴ്‌ചയിലേയും മാസത്തിലേയും ഇടവേളകളിൽ ലെവലുകൾ 60-ന് മുകളിൽ നിലനിർത്തുന്നു. അതേ സമയം ദിവസേനയുള്ള ആപേക്ഷിക ശക്തി സൂചിക 55-ന് അടുത്താണെന്നത് ഹ്രസ്വകാലത്തേക്ക് ഒരു ന്യൂട്രൽ ആക്കത്തെയാണ് സൂചിപ്പിക്കുന്നത്.

അടുത്ത 2-3 ആഴ്ച ഉയർന്ന നിലവാരം പുലർത്താൻ സാധ്യതയുള്ള മൂന്ന് നിഫ്റ്റി ഓഹരികൾ വിശദമായി പരിശോധിക്കാം.
1. ഏജിസ് ലോജിസ്റ്റിക്സ്
ലാസ്റ്റ് ട്രേഡ് പ്രൈസ്: 426.7 രൂപ
സ്റ്റോപ്പ്-ലോസ്: 395 രൂപ
ലക്ഷ്യം: 489 രൂപ
റിട്ടേൺ: 15 ശതമാനം
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ, ഗ്യാസ്, കെമിക്കൽ ലോജിസ്റ്റിക്സ് കമ്പനിയാണ് ഏജിസ് ലോജിസ്റ്റിക്സ്. ഏജിസ് ലോജിസ്റ്റിക്‌സ് നിലവിൽ അതിൻ്റെ ആജീവനാന്ത ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇത് വിപണിയിലെ ശക്തമായ ആക്കം പ്രതിഫലിപ്പിക്കുന്നു. അടുത്തിടെ ഇൻവെർട്ടഡ് ഹെഡ് ആൻഡ് ഷോൾഡേഴ്‌സ് ബുള്ളിഷ് ചാർട്ട് പാറ്റേണിൽ നിന്ന് സ്റ്റോക്ക് ബ്രോക്ക് ഔട്ടായി. വോളിയം 21 ആഴ്‌ചയിലെ ശരാശരിയെ മറികടക്കുകയും ചെയ്തു. ഇത് ഇത് നിക്ഷേപക പങ്കാളിത്തം വർദ്ധിച്ചത്തിന്റെ സൂചനയാണ്.
കൂടാതെ, 12-ആഴ്‌ചയിലെയും 26-ആഴ്‌ചയിലെയും എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജുകൾ ഉൾപ്പെടെ ആത്മവിശ്വാസത്തോടെ ഏജിസ് ലോജിസ്റ്റിക്‌സ് ട്രേഡ് ചെയ്യുന്നുണ്ട്.
വരും ദിവസങ്ങളിലും ഏജിസ് ലോജിസ്റ്റിക്‌സ് ഓഹരി 489 രൂപയിലേക്ക് മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. അതോടൊപ്പം ക്ലോസിംഗ് മൂല്യങ്ങളെ അടിസ്ഥാനമാക്കി സ്റ്റോപ്പ്-ലോസ് 395 രൂപയായി സജ്ജീകരിക്കാനും വിദഗ്ധർ നിർദ്ദേശിക്കുന്നു.
2. പഞ്ചാബ് നാഷണൽ ബാങ്ക്
ലാസ്റ്റ് ട്രേഡ് പ്രൈസ്: 129 രൂപ സ്റ്റോപ്പ്-ലോസ്: 117 രൂപ
ലക്ഷ്യം: 155 രൂപ
റിട്ടേൺ: 20 ശതമാനം
പഞ്ചാബ് നാഷണൽ ബാങ്ക്, അതിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് മുന്നോട്ട് പോകുന്നത്. അതേ സമയം തന്നെ സ്റ്റോക്ക് സ്ഥിരമായി ചാഞ്ചാട്ടം കാണിക്കുന്നുണ്ട് എന്ന കാര്യം ശ്രദ്ധിക്കണം. വോളിയത്തിൽ കാര്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. ഇത് 10-ആഴ്‌ചയിലെ ശരാശരിയെ മറികടക്കുകയും ചെയ്തു.
നിഫ്റ്റിക്കെതിരായ പിഎൻബിയുടെ റേഷ്യോ ചാർട്ട് അഥവാ അനുപാത ചാർട്ടിന് 2020ലെ സ്വിംഗിൽ നിന്ന് ഒരു ബ്രേക്ക്ഔട്ട് സംഭവിച്ചിരുന്നു. വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ തുടർച്ചയായ മികച്ച പ്രകടനത്തെയാണ് ഇത് സൂചിപ്പിക്കുന്നു.
ഓഹരി വില 155 രൂപ വരെ എത്താനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
ക്ലോസിംഗിനെ അടിസ്ഥാനമാക്കി സ്റ്റോപ്പ്-ലോസ് 117 രൂപയായി സജ്ജീകരിക്കാനും ശ്രദ്ധിക്കണം.
3. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ
ലാസ്റ്റ് ട്രേഡ് പ്രൈസ്: 575 രൂപ സ്റ്റോപ്പ്-ലോസ്: 527 രൂപ
ലക്ഷ്യം: 671 രൂപ
റിട്ടേൺ: 17 ശതമാനം
പെട്രോളിയം, പ്രകൃതി വാതക വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊതുമേഖലാ എണ്ണ കമ്പനികളിലൊണ് ഹിന്ദുസ്ഥാൻ പെട്രോളിയം. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒഎൻജിസിയുടെ ഉപസ്ഥാപനമാണിത്.
ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഓഹരി. എച്ച്പിസിഎൽ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 16 ശതമാനമാണ് ഉയർന്നത്. മൂന്ന് മാസത്തിനുള്ളിൽ 75 ശതമാനവും കഴിഞ്ഞ ഒരു വർഷങ്ങത്തിൽ ഓഹരി 73.59 ശതമാനം റിട്ടേണും നൽകി. മൂന്ന വർഷത്തിനിടെ 95 ശതമാനമാണ് ഓഹരി ഉയർന്നത്.
ഹിന്ദുസ്ഥാൻ പെട്രോളിയം ജനുവരി 25 നാണ് മൂന്നാം പാദഫലം പ്രഖ്യാപിച്ചത്. 2024 ഡിസംബർ പാദത്തിൽ കമ്പനി 529 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ പാദത്തിലെ 5,118 കോടി രൂപയുടെ അറ്റദായത്തിൽ നിന്ന് 89.6 ശതമാനം ഇടിവാണ് ഹിന്ദുസ്ഥാൻ പെട്രോളിയം രേഖപ്പെടുത്തിയത്.
671 രൂപയിലേക്ക് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഓഹരി വില എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലോസിംഗ് അടിസ്ഥാനത്തിൽ കർശനമായി സ്റ്റോപ്പ് ലോസ് 527 രൂപയായി സജ്ജീകരിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
