ബാങ്ക്, ഓട്ടോ, ഐടി ഓഹരികളിലെ നേട്ടത്തിൽ ഓഹരി വിപണി ഇന്ന് ഉയ‍ർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക്, ഓട്ടോ, ഐടി ഓഹരികളിലെ നേട്ടത്തിൽ ഇന്ത്യൻ സൂചിക ബുധനാഴ്ച ഉയർന്നു. ഇൻ‌ഡെക്സ് ഹെവി‌വെയ്റ്റ്സ് ആർ‌ഐ‌എൽ, ഇൻ‌ഫോസിസ്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എന്നിവയാണ് ബെഞ്ച്മാർക്കുകളിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ ഓഹരികൾ. സെൻസെക്സ് 230 പോയിന്റ് ഉയർന്ന് 30,074 ൽ എത്തി. നിഫ്റ്റി 77 പോയിന്റ് ഉയർന്ന് 11,550 എന്ന നിലയിലെത്തി. മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ യഥാക്രമം 0.5 ശതമാനവും ഒരു ശതമാനവും ഉയർന്നു.

അടുത്തിടെ, കൊവിഡ്-19 ചികിത്സകളെക്കുറിച്ചുള്ള പുരോ​ഗതി ഇന്ത്യൻ വിപണികൾ ഉയരാൻ കാരണമായി. നിഫ്റ്റി 50 സൂചികയിൽ ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോ‍, സീ, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയാണ് മുൻനിര നേട്ടങ്ങൾ നേടിയത്. ഭാരതി എയർടെൽ, അൾട്രാടെക്, ഏഷ്യൻ പെയിന്റ്സ്, മാരുതി, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. മേഖല സൂചികകളിൽ നിഫ്റ്റി ഓട്ടോയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്.

ഓഹരി വിപണിയിൽ ഈ ആഴ്ച്ച തുടക്കം നേട്ടത്തിൽ, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റംഓഹരി വിപണിയിൽ ഈ ആഴ്ച്ച തുടക്കം നേട്ടത്തിൽ, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം

ബാങ്ക്, ഓട്ടോ, ഐടി ഓഹരികളിലെ നേട്ടത്തിൽ ഓഹരി വിപണി ഇന്ന് ഉയ‍ർന്നു

ടാറ്റ മോട്ടോഴ്‌സിന്റെയും ഇരുചക്രവാഹന ഓഹരികളുടെയും നിരക്ക് 1.5 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇരുചക്ര വാഹനങ്ങളായ ഹീറോ മോട്ടോ‍‌‍ർ, ടിവിഎസ് മോട്ടോർ, ബജാജ് ഓട്ടോ എന്നിവ 2 മുതൽ 6.5 ശതമാനം ഉയർന്നു. ജിഎംഎസ്ടി കൗൺസിൽ ഇരുചക്ര വാഹന വിഭാഗത്തിൽ നിരക്ക് പരിഷ്കരണം പരിഗണിക്കുമെന്ന് ധനകാര്യമന്ത്രി നി‍‍ർമ്മല സീതാരാമൻ വ്യക്തമാക്കിയതിനെ തുട‍ർന്നാണിത്. അതേസമയം, മൂന്ന് വർഷത്തിനുള്ളിൽ കടം പൂജ്യത്തേക്കാൾ കുറയ്ക്കാൻ കമ്പനി നിർദ്ദേശിച്ചതിനെ തുടർന്ന് ടാറ്റ മോട്ടോഴ്‌സ് 9 ശതമാനം ഉയർന്നു.

കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ ബാങ്കിംഗ് സൂചിക 1.4 ശതമാനം ഉയർന്നു. നിഫ്റ്റി ഐടി, നിഫ്റ്റി മെറ്റൽ സൂചികകളും ഒരു ശതമാനം വീതം ഉയർന്നു.

ഫിനാൻഷ്യൽസ്, ഐഷർ മോട്ടോഴ്‌സ് ഓഹരികളുടെ മുന്നേറ്റത്തിൽ ഓഹരി വിപണിയിൽ ഇന്ന് നേട്ടംഫിനാൻഷ്യൽസ്, ഐഷർ മോട്ടോഴ്‌സ് ഓഹരികളുടെ മുന്നേറ്റത്തിൽ ഓഹരി വിപണിയിൽ ഇന്ന് നേട്ടം

English summary

Stock market: Bank, Auto and IT stocks led gains today | ബാങ്ക്, ഓട്ടോ, ഐടി ഓഹരികളിലെ നേട്ടത്തിൽ ഓഹരി വിപണി ഇന്ന് ഉയ‍ർന്നു

Bank, auto and IT stocks gained on Wednesday. Read in malayalam.
Story first published: Wednesday, August 26, 2020, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X