ഓഹരി വിപണി ഇന്ന്: വാങ്ങാൻ പറ്റിയ മികച്ച ഓഹരികൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് കേസുകളുടെ തുടർച്ചയായ കുതിച്ചുചാട്ടം മൂലം ഏഷ്യൻ വിപണികളിലെ സമ്മിശ്ര വ്യാപാരം നിരീക്ഷിച്ച് ബെഞ്ച്മാർക്ക് സൂചികകൾ ബുധനാഴ്ച തുറന്നു. രാവിലെ 9:18 ന് സെൻസെക്സ് 24 പോയിന്റ് ഉയർന്ന് 36,698 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി 6 പോയിന്റ് ഉയർന്ന് 10,805 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ഐടി, എഫ്എം‌സി‌ജി മേഖലകളിലെ നഷ്ടം ബാങ്കിംഗ്, ഓട്ടോ ഓഹരികളിലെ നേട്ടം നികത്തി.

ഓഹരികൾ

ഓഹരികൾ

ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ ബജാജ് ഫിനാൻസ്, എം ആൻഡ് എം, എസ്‌ബി‌ഐ എന്നിവയാണ് ഓപ്പണിംഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഇൻഫോസിസ്, എച്ച്സി‌എൽ ടെക്, മാരുതി, എച്ച് യു, ടി‌സി‌എസ് എന്നിവയാണ് നഷ്ടം നയിച്ചത്. ഇന്ന് നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ താഴെ പറയുന്നവയാണ്.

ഇന്ന് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച ഓഹരികൾ ഇവയാണ്ഇന്ന് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച ഓഹരികൾ ഇവയാണ്

റിലയൻസ് ഇൻഡസ്ട്രീസ്

റിലയൻസ് ഇൻഡസ്ട്രീസ്

ഫെയ്‌സ്ബുക്ക് ഇങ്കിന്റെ ഉടമസ്ഥതയിലുള്ള ജാദു ഹോൾഡിംഗ്സ് എൽ‌എൽ‌സി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ഡിജിറ്റൽ സർവീസസ് പ്ലാറ്റിഫോമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന് 43,574 കോടി രൂപ സബ്‌സ്‌ക്രിപ്‌ഷൻ നൽകി. ഇത് വിപണിയിൽ ഇന്ന് പ്രതീക്ഷ നൽകുന്ന കാര്യമാണ്.

തുടർച്ചയായ മൂന്നാം ആഴ്ച്ചയിലും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തുതുടർച്ചയായ മൂന്നാം ആഴ്ച്ചയിലും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു

യെസ് ബാങ്ക്

യെസ് ബാങ്ക്

ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) വഴി മൂലധനം സമാഹരിക്കാൻ ബോർഡ് അനുമതി നൽകിയതായി സ്വകാര്യ ബാങ്കായ യെസ് ബാങ്ക് അറിയിച്ചു. പ്രൈസ് ബാൻഡും ഡിസ്കൗണ്ടും ഉണ്ടെങ്കിൽ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ജൂലൈ 10 നകം അല്ലെങ്കിൽ അതിനുശേഷമുള്ള സിആർ‌സിയുടെ യോഗം ചേരുമെന്നും ബാങ്ക് അറിയിച്ചു. ഈ വർഷം 15,000 കോടി രൂപ സമാഹരിക്കാനാണ് ബാങ്കിന്റെ പദ്ധതി.

സിപ്ല

സിപ്ല

മരുന്ന് നിർമാതാക്കളായ സിപ്ല ലിമിറ്റഡിനായി ജനറിക് റെമ്ഡെസിവൈറിന്റെ ആദ്യ ബാച്ച് അയച്ചതായി ഇന്ത്യ സോവറിൻ ഫാർമ അറിയിച്ചു. രാജ്യത്ത് 22,000 പുതിയ കൊറോണ വൈറസ് കേസുകൾ ചൊവ്വാഴ്ച രേഖപ്പെടുത്തി. നിലവിലെ ശേഷിയിൽ, പ്രതിമാസം 50,000 മുതൽ 95,000 മരുന്നുകൾ വിതരണം ചെയ്യാൻ കഴിയുമെന്ന് കമ്പനി ചൊവ്വാഴ്ച ഇമെയിൽ ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

മാരുതി സുസുക്കി

മാരുതി സുസുക്കി

2020 ജൂണിൽ കമ്പനിയുടെ ഉത്പാദനം 50,742 യൂണിറ്റായി കുറഞ്ഞു, 2019 ജൂണിൽ 111,917 യൂണിറ്റായിരുന്നു. അതുകൊണ്ട് തന്നെ മാരുതിയുടെ ഓഹരികളിൽ ഇന്ന് ഇടിവ് പ്രതീക്ഷിക്കാം.

ഓഹരി നിക്ഷേപം: ഇന്ന് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച 10 ഓഹരികൾഓഹരി നിക്ഷേപം: ഇന്ന് വാങ്ങാൻ പറ്റിയ ഏറ്റവും മികച്ച 10 ഓഹരികൾ

ടൈറ്റൻ

ടൈറ്റൻ

2020 ജൂൺ അവസാനത്തോടെ കമ്പനി എല്ലാ ബിസിനസുകളിലുമുള്ള 83 ശതമാനം സ്റ്റോറുകളും വീണ്ടും തുറന്നിട്ടുണ്ടെന്ന് ക്യു 1 എഫ് വൈ 21 അപ്‌ഡേറ്റിൽ പറയുന്നു. ജ്വല്ലറി ബിസിനസിൽ നിന്നുള്ള വരുമാനം മെയ്, ജൂൺ മാസങ്ങളിൽ 20 ശതമാനത്തിൽ താഴെയായിരുന്നു, മുൻ വർഷത്തെ ഇതേ മാസങ്ങളെ അപേക്ഷിച്ച് 70 ശതമാനം കുറവാണ്.

English summary

Stock Market: Best Shares to Buy Today in India, July 8 2020 | ഓഹരി വിപണി ഇന്ന്: വാങ്ങാൻ പറ്റിയ മികച്ച ഓഹരികൾ ഇവയാണ്

The following are the key stocks that investors should take note of today. Read in malayalam.
Story first published: Wednesday, July 8, 2020, 10:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X