മുംബൈ: വെള്ളിയാഴ്ച്ച ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ സൂചികകള്‍ 3 ശതമാനത്തിന് മുകളിലാണ് ദിവസ വ്യാപാരത്തിനിടെ നഷ്ടം രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,800 പോയിന്റിലേറെയും എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 500 പോയിന്റിലേറെയും ഇടറി.
അവസാന മണിക്കൂറില്‍ ചിത്രം കൂടുതല്‍ രൂക്ഷമാവുന്നതാണ് കണ്ടത്. സെന്‍സെക്സ് 3.80 ശതമാനം തകര്‍ച്ചയില്‍ വ്യാപാരം മതിയാക്കി. 1,939.32 പോയിന്റ് നഷ്ടത്തില്‍ 49,100 എന്ന ദാരുണമായ നിലയിലേക്കാണ് സെന്‍സെക്സിന്റെ പിന്‍വാങ്ങല്‍. നിഫ്റ്റിയില്‍ നിന്ന് 568.20 പോയിന്റ് ചോര്‍ന്നു; സൂചിക 14,529 എന്ന നിലയിലേക്ക് തിരിച്ചെത്തി (3.76 ശതമാനം തകര്‍ച്ച).
ദിനംപ്രതി റെക്കോര്‍ഡ് തിരുത്തി മുന്നേറുകയായിരുന്ന ഇന്ത്യന്‍ വിപണിക്കേറ്റ ആഘാതത്തില്‍ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ നഷ്ടം 4.6 ലക്ഷം കോടിയില്‍പ്പരം രൂപ. വിപണിയിലെ അസ്വാഭാവിക മുന്നേറ്റത്തിന് തിരുത്തലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നത്തെ വീഴ്ച്ചയുടെ ആഘാതം നിക്ഷേപകരെ പരിഭ്രാന്തിയില്‍ ആഴ്ത്തുന്നുണ്ട്.
സെന്‍സെക്സില്‍ എല്ലാ ഓഹരികളും നഷ്ടത്തിലാണ് ഇടപാടുകള്‍ നടത്തിയത്. കൂട്ടത്തില്‍ ഓഎന്‍ജിസി ഓഹരികള്‍ 7 ശതമാനം ഇടറി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളും വലിയ നഷ്ടം നേരിട്ടു. എല്ലാ വ്യവസായങ്ങളുമായി ബന്ധപ്പെട്ട വില സൂചികകളും വെള്ളിയാഴ്ച്ച വന്‍ തകര്‍ച്ചയ്ക്ക് വിധേയമായി. നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികകളില്‍ കാര്യമായ നഷ്ടം സംഭവിച്ചു.
തകര്‍ച്ചയ്ക്ക് പിന്നില്‍
1. യുഎസ് ട്രഷറി ബോണ്ട് നേട്ടങ്ങളുടെ ഉയര്‍ച്ചയാണ് വിപണിയുടെ വീഴ്ച്ചയ്ക്കുള്ള കാരണങ്ങളിലൊന്ന്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് അമേരിക്കന്‍ ബോണ്ടുകള്‍ തുടരുന്നത്. പണപ്പെരുപ്പം ഉയരുമെന്ന ആശങ്ക ബോണ്ടുകളുടെ നേട്ടത്തിന് വഴിയൊരുക്കുന്നു. ഇന്ത്യയിലും 10 വര്‍ഷം കാലദൈര്‍ഘ്യമുള്ള സര്‍ക്കാര്‍ ബോണ്ടുകള്‍ 6.18 ശതമാനം അധിക നേട്ടം വ്യാഴാഴ്ച്ച രേഖപ്പെടുത്തി. ബോണ്ട് നേട്ടങ്ങള്‍ ഉയരുമ്പോള്‍ വിപണി ഇടിയാറ് പതിവാണ്.
2. സിറിയയില്‍ അമേരിക്ക ആരംഭിച്ചിരിക്കുന്ന വ്യോമാക്രമണവും വിപണിയില്‍ ആശങ്ക വിതറുന്നുണ്ട്. ഈ മാസമാദ്യം ഇറാഖില്‍ നടന്ന റോക്കറ്റ് ആക്രമണത്തിന് മറുപടിയാണ് അമേരിക്ക ഇപ്പോള്‍ നടത്തുന്നതെന്ന് പെന്റഗണ്‍ പ്രതികരിച്ചു. ബൈഡന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ആദ്യ അമേരിക്കന്‍ വ്യോമാക്രമണമാണിത്.
3. ആഗോള വിപണികളിലെ ഇടിവും ഇന്ത്യന്‍ വിപണിയുടെ വീഴ്ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. യുഎസ് ബോണ്ടുകളുടെ നേട്ടം കുത്തനെ ഉയര്‍ന്നതോടെ വ്യാഴാഴ്ച്ച വാള്‍സ്ട്രീറ്റ് സൂചികകള്‍ തകര്‍ന്നടിഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ന് ഏഷ്യന്‍ വിപണികളിലെല്ലാം ദൃശ്യമായി. ഓസ്ട്രേലിയയുടെ എഎസ്എക്സ് 200 സൂചിക 2 ശതമാനത്തിന് മുകളില്‍ ഇടറി. ജപ്പാന്റെ നിക്കെയ് സൂചിക 1.8 ശതമാനവും ഹോംകോങ്ങിന്റെ ഹാങ് സെങ് സൂചിക 1.69 ശതമാനവും തകര്‍ച്ച രേഖപ്പെടുത്തി.
4. മൂന്നാം പാദത്തിലെ ജിഡിപി കണക്കുകള്‍ ഇന്ന് വരാനിരിക്കുകയാണ്. കോവിഡ് വരുത്തിയ ക്ഷീണം രണ്ടാം പാദത്തോടെ അവസാനിച്ചോ അതോ മൂന്നാം പാദത്തിലും തുടര്‍ന്നിരുന്നോ എന്നറിയാന്‍ നിക്ഷേപകര്‍ക്ക് ആകംക്ഷയുണ്ട്. സാമ്പത്തിക വിദഗ്ധര്‍ രണ്ടു തട്ടിലാണ് ഇക്കാര്യത്തില്‍. 2 ശതമാനം വരെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് ഇടിയുമെന്ന് ഒരുവിഭാഗം പ്രവചിക്കുന്നു. മറുപക്ഷം 1.8 ശതമാനം വളര്‍ച്ചയാണ് മുറുക്കെപ്പിടിക്കുന്നത്.
6. മുന്‍നിര ഓഹരികളില്‍ വില്‍പ്പന സമ്മര്ദ്ദമുണ്ടായും സെന്‍സെക്സ്, നിഫ്റ്റി സൂചികകളുടെ വീഴ്ച്ചയ്ക്ക് ആധാരമായി. എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്സിസ് ബാങ്ക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ബജാജ് ഫൈനാന്‍സ്, എസ്ബിഐ, ഇന്‍ഫോസിസ് മുതലായ 'ബ്ലൂ ചിപ്പ്' ഓഹരികള്‍ 1.5 ശതമാനത്തിനും 3.5 ശതമാനത്തിനും ഇടയിലാണ് തുടക്കത്തിലെ നഷ്ടം രേഖപ്പെടുത്തിയത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
