കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വന്നിരാശകളില് ഒന്നാണ് ബ്രൈറ്റ്കോം ഗ്രൂപ്പ്.
മുന്‍വര്‍ഷത്തെ ഗംഭീരമായ പ്രകടനം കണ്ടാണ് ബ്രൈറ്റ്കോം ഗ്രൂപ്പ് ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടിയത്. 4 രൂപയില്‍ നിന്നും 117 രൂപയിലേക്കുള്ള കമ്പനിയുടെ ഉയര്‍ച്ചയില്‍ എതിരാളികള്‍ പോലും പകച്ചുപോയി.

എന്നാല്‍ വിപണിയില്‍ വിജയഗാഥ തുടരാന്‍ ബ്രൈറ്റ്കോം ഗ്രൂപ്പിന് കഴിഞ്ഞില്ല. 2022 ഏപ്രിലില്‍ 103.50 രൂപ വരെയ്ക്കും കയറിയ ശേഷം ഭീകരമായ വീഴ്ച്ചയ്ക്ക് കമ്പനി ഇരയായി. 2023 മാര്‍ച്ചില്‍ 12 രൂപയിലേക്ക് ചുരുങ്ങുന്ന ബ്രൈറ്റ്കോം ഗ്രൂപ്പിനെയാണ് നിക്ഷേപകര്‍ കണ്ടത്.
ഇപ്പോള്‍ ബ്രൈറ്റ്കോം ഗ്രൂപ്പ് ഓഹരികളെ കുറിച്ച് പറയാന്‍ ഒരു കാരണമുണ്ട്. വെള്ളിയാഴ്ച്ച 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കയ്യടക്കിയാണ് കമ്പനി ഓഹരി വ്യാപാരം നിര്‍ത്തിയത്.
ഇന്നലെ മാത്രം 2.94 കോടി ബ്രൈറ്റ്കോം ഗ്രൂപ്പ് ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ശരാശരി വോളിയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ നാലിരട്ടി വരുമിത്. വെള്ളിയാഴ്ച്ച നടന്ന ഇടപാടുകളുടെ ആകെ മൂല്യം 39.08 കോടി രൂപയാണ്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 2,954.24 കോടി രൂപയായും വര്‍ധിച്ചു.
ഏപ്രില്‍ മൂന്ന്, അതായത് തിങ്കളാഴ്ച്ച ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ ബോര്‍ഡ് യോഗം നടക്കാനിരിക്കുകയാണ്. ഓഹരി വാങ്ങല്‍ കരാര്‍ റദ്ദാക്കിയതിനാല്‍ വൂച്ചി മീഡിയ ഗ്രൂപ്പിന്റെ ഓഹരിയുടമകള്‍ക്ക് അനുവദിച്ച ഓഹരികളുടെ ലോക്ക് ഇന്‍ കാലാവധി വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
ഒരുവര്‍ഷം മുന്‍പ് ഏവരും ഉറ്റുനോക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയായ ബ്രൈറ്റ്കോം ഗ്രൂപ്പ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 86.26 ശതമാനം വിലയിടിവാണ് നേരിടുന്നത്. നടപ്പു വര്‍ഷം മാത്രം 49.78 ശതമാനം വിലത്തകര്‍ച്ച ഓഹരികള്‍ കണ്ടു.
ഓഹരി വിപണിയിലെ ഭീകരമായ വീഴ്ച്ച മുന്‍നിര്‍ത്തി ബ്രൈറ്റ്കോം ഗ്രൂപ്പ് ചെയര്‍മാനും സിഇഓയുമായ സുരേഷ് റെഡ്ഢി പ്രത്യേക പ്രസ്താവന പുറത്തിറക്കുകയുണ്ടായി.

വിപണിയിലെ സമീപകാല ചാഞ്ചാട്ടം കാരണം ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ ഭാവിയില്‍ നിക്ഷേപകര്‍ക്ക് അനിശ്ചിതത്വമുണ്ട്. എന്നാല്‍ അശങ്കപ്പെടേണ്ടതായി ഒന്നുമില്ല. അടിസ്ഥാനപരമായി ശക്തമാണ് കമ്പനി. സാമ്പത്തിക നില ഭദ്രം. അതുകൊണ്ട് ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ ഭാവി ശോഭനമായി തുടരുന്നു. ഓരോ പാദവും ലാഭത്തിനൊപ്പം വരുമാനും സുസ്ഥിരമായി വളരുകയാണെന്ന് പ്രസ്താവന പറയുന്നു.
2022 ഡിസംബര്‍ പാദം 543.93 കോടി രൂപയുടെ അറ്റാദായമാണ് ബ്രൈറ്റ്കോം ഗ്രൂപ്പ് കണ്ടെത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ 46 ശതമാനം ലാഭവളര്‍ച്ച കമ്പനി രേഖപ്പെടുത്തുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 42 ശതമാനം വര്‍ധനവോടെ 2,865.17 കോടി രൂപയിലേക്കുമെത്തി.
ടെക്നിക്കല്‍ ചിത്രം പരിശോധിച്ചാല്‍ 5, 20, 50, 100, 200 ദിന മൂവിങ് ആവറേജുകള്‍ക്ക് കീഴെയാണ് ബ്രൈറ്റ്കോം ഓഹരികളുടെ ഇപ്പോഴത്തെ നില്‍പ്പ്. 14 ദിന റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡക്സ് 29.80 യൂണിറ്റ് രേഖപ്പെടുത്തുന്നു. 30 -ന് താഴെയെങ്കില്‍ അമിതമായി വില്ക്കപ്പെട്ട നിലയും 70 -ന് മുകളിലെങ്കില്‍ അമിതമായി വാങ്ങപ്പെട്ട നിലയുമാണ് RSI ചിത്രം പറഞ്ഞുവെയ്ക്കാറ്. പിഇ (പ്രൈസ്-ടു-ഇക്വിറ്റി) അനുപാതം 513.90. പിബി (പ്രൈസ്-ടു-ബുക്ക്) മൂല്യം 1.72.
ബ്രൈറ്റ്കോം ഗ്രൂപ്പ് ഓഹരികള്‍ വാങ്ങാമോ?
പ്രതിദിന ചാര്‍ട്ടില്‍ അമിതമായി വില്ക്കപ്പെട്ട നിലയിലാണ് ഓഹരികള്‍ ഉള്ളത്. 14.75 രൂപയെന്ന പ്രതിരോധം കടക്കുംവരെ ബ്രൈറ്റ്കോം ഗ്രൂപ്പ് ഓഹരികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ഉചിതം, ടിപ്സ്2ട്രേഡിലെ അനലിസ്റ്റ് എആര്‍ രാമചന്ദ്രന് പറയുന്നു.
ട്രെന്ഡ്ലൈന് നല്കുന്ന വിവരം പ്രകാരം സ്റ്റോക്കിലെ ഒരു വര്‍ഷത്തെ ബീറ്റ മൂല്യം 0.83 ആണ്. ഉയര്‍ന്ന ചാഞ്ചാട്ടമാണിത് സൂചിപ്പിക്കുന്നത്.
സാമ്പത്തിക ഇടപാടുകളെ ചൊല്ലി സെബി സംശയം പ്രകടിപ്പിച്ചതാണ് ബ്രൈറ്റ്കോം ഗ്രൂപ്പിന്റെ തകര്‍ച്ചയ്ക്ക് ആധാരം. പിന്നാലെ കമ്പനിയുടെ സാമ്പത്തിക വിവരങ്ങള്‍ വിശദമായി പരിശോധിക്കാന്‍ ഡെലോയിറ്റ് ടൂഷെ തൊമാഷു ഇന്ത്യാ എല്‍എല്‍പിയെ സെബി ഏല്‍പ്പിക്കുകയുണ്ടായി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications