വ്യാഴാഴ്ച്ച 8 ശതമാനം കയറ്റം. മാര്‍ച്ച് പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫൈനാന്‍സ് ഓഹരികള്‍ വിപണിയില്‍ കുതിക്കുകയാണ്.
രാവിലെ 795 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനിയുടെ ഓഹരി വില 844.90 രൂപയിലേക്ക് ചാടിക്കയറാന്‍ ഏറെ സമയമെടുത്തില്ല. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ കമ്പനി രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലനിലവാരമാണിത്.

മാര്‍ച്ചില്‍ അവസാനിച്ച പാദം മികച്ച സാമ്പത്തിക ഫലം കയ്യടക്കാന്‍ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫൈനാന്സിന് കഴിഞ്ഞു.
പ്രശസ്തമായ മുരുഗപ്പ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 65 ശതമാനം വായ്പാ വളര്‍ച്ചയാണ് ജനുവരി - മാര്‍ച്ച് കാലയളവില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞപാദം മാത്രം 21,020 കോടി രൂപയുടെ വായ്പ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫൈനാന്‍സ് അനുവദിച്ചു.
വാര്‍ഷിക ചിത്രം പരിശോധിച്ചാല്‍ 87 ശതമാനമാണ് കമ്പനിയുടെ വായ്പാ വളര്‍ച്ച (66,532 കോടി രൂപ). നാലാം പാദം ഭവനവായ്പാ വിഭാഗത്തില്‍ 156 ശതമാനം ഉയര്‍ച്ച ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് കണ്ടു (1,405 കോടി രൂപ). വാര്‍ഷികാടിസ്ഥാനത്തില്‍ 102 ശതമാനം കുതിപ്പും കമ്പനിയുടെ ഭവനവായ്പാ വിഭാഗം കയ്യടക്കി (3,830 കോടി രൂപ).

മാര്‍ച്ച് പാദം വാഹന വായ്പാ വിഭാഗത്തില്‍ 39 ശതമാനം ഉയര്‍ച്ച കമ്പനി അറിയിക്കുന്നുണ്ട് (12,190 കോടി രൂപ). വാര്‍ഷികാടിസ്ഥാനത്തില്‍ വാഹന വായ്പാ വിഭാഗം കണ്ടെത്തിയ വളര്‍ച്ച 56 ശതമാനമാണെന്ന കാര്യം പ്രത്യേകം പരാമര്‍ശിക്കണം (39,699 കോടി രൂപ).
മാര്‍ച്ച് പാദം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് അനുവദിച്ച വായ്പയിലും കാര്യമായ വര്‍ധനവ് ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫൈനാന്‍സ് രേഖപ്പെടുത്തുന്നു. ജനുവരി - മാര്‍ച്ച് കാലയളവില്‍ വിവിധ സംരംഭങ്ങള്‍ക്കായി 2,104 കോടി രൂപയുടെ വായ്പാ ബിസിനസാണ് കമ്പനിക്ക് ലഭിച്ചത്. ഈ വിഭാഗത്തില്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച 232 ശതമാനം!
ശക്തമായ ലിക്വിഡിറ്റി പൊസിഷന്‍ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫൈനാന്സിനുണ്ട്. മാര്‍ച്ച് 23 വരെയുള്ള കണക്കുപ്രകാരം 5,222 കോടി രൂപയാണ് കമ്പനിയുടെ കാഷ് ബാലന്‍സ് (ഗവണ്മെന്റ് സെക്യുരിറ്റീകളില് നിക്ഷേപിച്ച 1,500 കോടി രൂപയും 1,600 കോടി രൂപയുടെ ട്രഷറി ബില്ലുകളും ഇതില്‍പ്പെടും).
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications