മുംബൈ: ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വലിയ കോട്ടങ്ങളില്ലാതെ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരഞ്ഞതിനെത്തുടര്ന്ന് കാര്യമായ നേട്ടം കൈവരിക്കാന്‍ സെന്‍സെക്സിനും നിഫ്റ്റിക്കും ഇന്ന് സാധിച്ചില്ല. പ്രമുഖ ആഗോള സാമ്പത്തിക ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചതും ഉത്പാദന മേഖലയിലെ ഇഴച്ചിലും ചൊവാഴ്ച്ച നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണമായി. ഇന്ന് മുതല്‍ സെബിയുടെ പുതിയ 75 ശതമാനം മാര്‍ജിന്‍ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

രണ്ടാം കോവിഡ് തരംഗത്തെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് നീങ്ങിയതുകൊണ്ട് ഏപ്രില്‍ പാദത്തില്‍ രാജ്യം ഗൗരവമായ സാമ്പത്തിക തകര്‍ച്ച അഭിമുഖീകരിക്കും. ഈ പശ്ചാത്തലത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം 9.3 ശതമാനവും 2022-23 സാമ്പത്തിക വര്‍ഷം 7.9 ശതമാനവുമാണ് മൂഡീസ് ഇന്ത്യയുടെ വളര്‍ച്ച കണക്കാക്കുന്നത്. രാജ്യത്തെ ഉത്പാദന മേഖല കഴിഞ്ഞ 10 മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്ന വിവരവും വിപണിയില്‍ സ്വാധീനം ചെലുത്തി. മെയ് മാസം ഉത്പാദന മേഖലയിലെ പര്‍ച്ചേസിങ് മാനേജേഴ്സ് സൂചിക (പിഎംഐ) 55.5 പോയിന്റില്‍ നിന്നും 50.8 പോയിന്റായാണ് ചുരുങ്ങിയത്.
ഇന്ന് അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 2.5 പോയിന്റ് താഴ്ന്ന് 51,934 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 8 പോയിന്റ് താഴ്ന്ന് 15,575 എന്ന നിലയിലും തിരശ്ശീലയിട്ടു. ഇന്നത്തെ വ്യാപാരത്തിനിടെ നിഫ്റ്റി സൂചിക 15,660.75 എന്ന പുതിയ റെക്കോര്‍ഡ് കയ്യടക്കിയിരുന്നു. ഓഎന്‍ജിസി, അദാനി പോര്‍ട്സ്, ബജാജ് ഫൈനാന്‍സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഹിന്ദുസ്താന്‍ യുണിലെവര്‍, ടെക്ക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും മുന്നേറിയത്. 1 മുതല്‍ 4 ശതമാനം വരെ നേട്ടം ഈ ഓഹരികളില്‍ ദൃശ്യമായി. മറുഭാഗത്ത് ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക്ക് സിമന്റ്, എസ്ബിഐ ലൈഫ്, ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഫോസിസ് ഓഹരികള്‍ 2.3 ശതമാനം വരെയും താഴോട്ടു വീണു.
വിശാല വിപണികളിലും നിക്ഷേപകരുടെ കാര്യമായ പങ്കാളിത്തമുണ്ടായില്ല. ബിഎസ്ഇ മിഡ്ക്യാപ് 0.01 ശതമാനം മാത്രമേ ഉയര്‍ന്നുള്ളൂ. സ്മോള്‍ക്യാപ് സൂചിക 0.3 ശതമാനം ഇടറി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ മീഡിയ, ഫാര്‍മ, ഐടി എന്നിവരൊഴികെ മറ്റെല്ലാവരും നഷ്ടത്തിലാണ് ദിനം പിന്നിട്ടത്. നിഫ്റ്റി സ്വകാര്യ ബാങ്കാണ് കൂട്ടത്തില്‍ ഏറ്റവും തകര്‍ന്നത്. 1 ശതമാനം വീഴ്ച്ച സൂചികയില്‍ കാണാം. മറുഭാഗത്ത് നിഫ്റ്റി ഐടി 0.11 ശതമാനം നേട്ടം കണ്ടെത്തി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
