മുംബൈ: ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ലോഹ, ബാങ്കിങ് ഓഹരികളിലെ ഇടിവ് മുന്‍നിര്‍ത്തി ഇന്ത്യന്‍ സൂചികകള്‍ വലിയ നഷ്ടത്തിലാണ് വ്യാഴാഴ്ച്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. ബിഎസ്ഇ സെന്‍സെക്സ് സൂചിക 598.57 പോയിന്റ് ഇടറി 50,846.08 എന്ന നിലയില്‍ തിരിച്ചെത്തി (1.16 ശതമാനം ഇടിവ്). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ നിന്നും 164.85 പോയിന്റാണ് ചോര്‍ന്നത്. 15,080.75 എന്ന നിലയില്‍ നിഫ്റ്റി ഇടപാടുകള്‍ മതിയാക്കി (1.08 ശതമാനം ഇടിവ്). വിശാല വിപണികള്‍ ബെഞ്ച്മാര്‍ക്ക് സൂചികകളെ ഇന്ന് പിന്നിലാക്കി. നിഫ്റ്റി സ്മോള്‍ക്യാപ് 100 സൂചിക 1.17 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.49 ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വ്യവസായങ്ങളുടെ വില സൂചിക പരിശോധിച്ചാല്‍ നിഫ്റ്റി ലോഹ സൂചിക 2 ശതമാനത്തിലേറെ താഴോട്ടു പോയി. നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ഐടി, നിഫ്റ്റി ഓട്ടോ ഓഹരികളും നഷ്ടത്തിലാണ് ഇന്ന് ചുവടുവെച്ചത്. നിഫ്റ്റി മീഡിയ, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ മാത്രമേ ഇന്ന് മുന്നേറിയുള്ളൂ. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്സി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ് കമ്പനികള്‍ നിഫ്റ്റിയില്‍ നഷ്ടം നേരിടുന്നവരുടെ പട്ടികയില്‍ മുന്നിലുണ്ട്. അള്‍ട്രാടെക്ക് സിമന്റ്, അദാനി പോര്‍ട്സ്, ശ്രീ സിമന്റ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് ഓഹരികളാണ് ഇന്ന് നേട്ടത്തില്‍ കാലുറപ്പിച്ചത്. വിപണിയിലെ ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ ചുവടെ കാണാം.
- അമേരിക്കന്‍ ബോണ്ട് വരുമാനം ഉയര്‍ന്ന സാഹചര്യം ഇന്ത്യന്‍ വിപണിക്ക് ക്ഷീണം ചെയ്തു; സെന്‍സെക്സും നിഫ്റ്റിയും 1 ശതമാനം വീതം ഇടറി.
- മിഡ്ക്യാപ് സൂചിക നേട്ടം കൊയ്തു.
- എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ ഓഹരികള്‍ നിഫ്റ്റി ബാങ്ക് സൂചികയെ പിന്നോട്ടു വലിച്ചു; ഇടിവ് 1.6 ശതമാനം.
- നിഫ്റ്റിയില്‍ ലോഹ സൂചിക 2 ശതമാനത്തിലേറെ വീണു.
- സെന്‍സെക്സില്‍ 599 പോയിന്റ് ചോര്‍ന്നു; പുതിയ നില 50,846.
- നിഫ്റ്റിയില്‍ 165 പോയിന്റ് ചോര്‍ന്നു; പുതിയ നില 15,081.
- നിഫ്റ്റി ബാങ്ക് സൂചിക 561 പോയിന്റ് ഇടിഞ്ഞു; പുതിയ നില 35,803; മിഡ്ക്യാപ് സൂചിക 120 പോയിന്റ് കൂടി 24,608 രേഖപ്പെടുത്തി.
- വിലവര്‍ധനവ് വരുമെന്ന വാര്‍ത്ത മുന്‍നിര്‍ത്തി സിമന്റ് ഓഹരികള്‍ കുതിച്ചു; അള്‍ട്രാടെക്കും ശ്രീ സിമന്റും നിഫ്റ്റിയും മുന്നേറി.
- ഗംഗാവരം പോര്ടിലെ 31 ശതമാനം ഓഹരി പങ്കാളിത്തം വാങ്ങിയ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്സ് ഓഹരികള്‍ 3 ശതമാനം ഉയര്‍ന്നു.
- ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോര്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവര്‍ വലിയ നഷ്ടം നേരിട്ടു.
- റാണെ മദ്രാസ്, ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ്, അദാനി പവര്‍, ഗ്ലാന്‍ഡ് ഫാര്‍മ ഓഹരികള്‍ മിഡ്ക്യാപില്‍ നേട്ടം കൊയ്തു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications