മുംബൈ: വ്യാഴാഴ്ച്ചയും വന്‍ നഷ്ടത്തില്‍ വിപണി വ്യാപാരം പൂര്‍ത്തിയാക്കി. ഒരു ഘട്ടത്തില്‍ 647 പോയിന്റ് വരെ തിരിച്ചുപിടിക്കാന്‍ സെന്‍സെക്സിന് സാധിച്ചെങ്കിലും അവസാന മണിക്കൂറില്‍ വിപണിയെ 'കരടി വിഴുങ്ങുകയായിരുന്നു'. 30 ഓഹരികള്‍ അടങ്ങിയ ബിഎസ്ഇ സെന്‍സെക്സ് സൂചിക ഇന്ന് 740 പോയിന്റ് നഷ്ടത്തില്‍ 48,440 എന്ന നിലയില്‍ ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടു (1.5 ശതമാനം തകര്‍ച്ച). എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയില്‍ നിന്നും 201 പോയിന്റാണ് വ്യാഴാഴ്ച്ച ചോര്‍ന്നത്; ക്ലോസിങ് ബെല്‍ 14,348 പോയിന്റ് (1.4 ശതമാനം തകര്‍ച്ച).

സെന്‍സെക്സില്‍ മാരുതി സുസുക്കി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്താന്‍ യുണിലെവര്‍, ബജാജ് ഫൈനാന്‍സ്, ഓഎന്‍ജിസി, അള്‍ട്രാടെക്ക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കനത്ത പ്രഹരം ഏറ്റുവാങ്ങി. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഹീറോ മോട്ടോകോര്‍പ്പ്, കോള്‍ ഇന്ത്യ, ഐഷര്‍ മോട്ടോര്‍സ്, ബ്രിട്ടാണിയ ഓഹരികളാണ് നിഫ്റ്റിയില്‍ കാര്യമായി ഇടറിയത്. മേല്‍പ്പറഞ്ഞ സ്റ്റോക്കുകൡ 3 മുതല്‍ 4 ശതമാനം വരെ തകര്‍ച്ച ദൃശ്യം. നേട്ടക്കാരുടെ പട്ടികയില്‍ ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, എച്ച്ഡിഎഫ്സി, ഡോക്ടര്‍ റെഡ്ഢീസ് ലാബ്സ് ഓഹരികളാണ് കടന്നുകയറിയത്. 0.35 മുതല്‍ 3 ശതമാനം വരെ നേട്ടം ഇക്കൂട്ടര്‍ കയ്യടക്കി.
ബെഞ്ച്മാര്‍ക്ക് സൂചികകളെക്കാളും കഷ്ടമാണ് വിശാല വിപണികളുടെ കാര്യം. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.22 ശതമാനവും സ്മോള്‍ക്യാപ് സൂചിക 1.85 ശതമാനവും നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 684 സ്റ്റോക്കുകള്‍ മാത്രമേ നേട്ടത്തില്‍ ചുവടുവെച്ചുള്ളൂ. 2,224 സ്റ്റോക്കുകള്‍ നഷ്ടത്തില്‍ ദിനം പൂര്‍ത്തിയാക്കി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചിക പരിശോധിച്ചാല്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 2.5 ശതമാനം പിന്നോട്ടു പോയി. ഇതോടെ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് സൂചിക 5.5 ശതമാനത്തിലേറെയാണ് തകര്‍ച്ച കുറിക്കുന്നത്. നിഫ്റ്റി റിയല്‍റ്റി, നിഫ്റ്റി മീഡിയ, നിഫ്റ്റി ഓട്ടോ ഓഹരികളും ഇന്ന് 2 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. കൂട്ടത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക മാത്രമാണ് നേട്ടത്തില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചത് (0.02 ശതമാനം).
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
