മുംബൈ: തിങ്കളാഴ്ച്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്. രാവിലെ 52,000 നിലവാരം ആദ്യമായി പിന്നിട്ട ബിഎസ്ഇ സെന്‍സെക്സ് സൂചിക വ്യാപാര ഇടപാടുകള്‍ മതിയാക്കുമ്പോള് 610 പോയിന്റ് ഉയര്‍ന്ന് 52,154.13 എന്ന എക്കാലത്തേയും ഉയര്‍ന്ന നില രേഖപ്പെടുത്തി (1.18 ശതമാനം നേട്ടം). 15,300 നിലവാരം തൊടാന്‍ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയ്ക്കും സാധിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ നിഫ്റ്റി സൂചിക 151 പോയിന്റ് മുന്നേറി 15,314.70 എന്ന നിലയ്ക്ക് തിരശ്ശീലയിട്ടു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹൗസിങ് ഡെവലപ്പ്മെന്റ് ഫൈനാന്‍സ് കോര്പ്പറേഷന്, ഭാരതി എയര്‍ടെല്‍, ടൈറ്റന് കമ്പനി, ആക്സിസ് ബാങ്ക് ഓഹരികളാണ് സെന്‍സെക്സില്‍ ഇന്ന് തിളങ്ങിയത്. കൂട്ടത്തില്‍ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഐആര്‍എഫ്സി ഓഹരികള്‍ 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയും കയ്യടക്കി. മേഖലാ സൂചികകളെല്ലാം നേട്ടത്തിലാണ് തിങ്കളാഴ്ച്ച വ്യാപാരം നടത്തിയത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി റിയല്‍റ്റി സൂചികകള്‍ 52 ആഴ്ച്ചയിലെ ഏറ്റവും ഉയര്‍ന്ന നില രേഖപ്പെടുത്തി. ഓഹരി വിപണിയിലെ ഇന്നത്തെ സുപ്രധാന സംഭവങ്ങള്‍ ചുവടെ അറിയാം.
- ബാങ്ക്, സാമ്പത്തിക ഓഹരികള്‍ സെന്‍സെക്സ്, നിഫ്റ്റി സൂചികകളുടെ കുതിപ്പിന് വഴിയൊരുക്കി.
- സാമ്പത്തിക ഓഹരികളാണ് വിപണിയെ മുന്നില്‍ നിന്നും നയിച്ചത്.
- സെന്‍സെക്സില്‍ 30 ഓഹരികളില്‍ 20 ഉം നേട്ടത്തില്‍ വ്യപാരം പൂര്‍ത്തിയാക്കി.
- വിപണിയെ സഹായിച്ചവര്‍: ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, എസ്ബിഐ.
- പ്രധാന നേട്ടക്കാര്‍: ആക്സിസ് ബാങ്ക് (6.22 ശതമാനം), ഐസിഐസിഐ ബാങ്ക് (4.12 ശതമാനം), എസ്ബിഐ (4.02 ശതമാനം).
- വലിയ നഷ്ടം സംഭവിച്ചവര്‍: ഡിആര്‍എല്‍ (-1.79 ശതമാനം), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (-1.29 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (-1.03 ശതമാനം).
- മേഖലാ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ബിഎസ്ഇ ബാങ്കക്സ് 3.31 ശതമാനം നേട്ടം കൊയ്തു.
- 0.62 ശതമാനം തകര്‍ച്ച ബിഎസ്ഇ ഐടി രേഖപ്പെടുത്തി.
- വില്‍പ്പനയില്‍ മുന്നില്‍: എസ്ബിഐ, ബജാജ് ഫൈനാന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
