മുംബൈ: നഷ്ടങ്ങള്‍ മായ്ച്ചു; വെള്ളിയാഴ്ച്ച വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. യുഎസ് ട്രഷറി വരുമാനം ക്രമപ്പെട്ടതും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുമെന്ന മൂഡീസിന്റെ പ്രചവനവും വിപണിയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്നു. രാവിലെ ആഗോള വിപണികളിലെ തകര്‍ച്ച പ്രമാണിച്ച് നഷ്ടത്തിലാണ് സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ 11 മണിയോടെ ചിത്രം മാറി. 1.74 ശതമാനത്തില്‍ നിന്നും 1.5 ശതമാനത്തിലേക്ക് അമേരിക്കയുടെ ട്രഷറി വരുമാനം നിജപ്പെട്ടതോടെ വിപണി നേട്ടത്തില്‍ ചുവടുവെച്ചു. നടപ്പു വര്‍ഷം ഇന്ത്യയുടെ സമ്പദ്ഘടന 12 ശതമാനം വളരുമെന്ന മൂഡീസിന്റെ പ്രചവനവും ഇന്ന് നിക്ഷേപകരുടെ ആത്മവിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ട്.

കഴിഞ്ഞ 6 ദിവസത്തിനിടെ ഇന്നാദ്യമായാണ് വിപണി നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. എഫ്എംസിജി, മെറ്റല്‍ കമ്പനികളുടെ കുതിപ്പ് വിപണിയുടെ മുന്നേറ്റത്തിന് അടിത്തറ പാകി. നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റല്‍ സൂചികകള്‍ 2 ശതമാനം വീതമാണ് നേട്ടം കുറിച്ചത്. നിഫ്റ്റി ഫാര്‍മ, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകള്‍ 1 ശതമാനം വീതവും ഉയര്‍ന്നു. ഇതേസമയം, നിഫ്റ്റി റിയല്‍റ്റി സൂചിക മാത്രമാണ് ഇന്ന് തകര്‍ച്ച രേഖപ്പെടുത്തിയത് (0.7 ശതമാനം നഷ്ടം).
വെള്ളിയാഴ്ച്ച അവസാന മണി മുഴങ്ങുമ്പോള്‍ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 186 പോയിന്റ് ചാടി 14,744 നില കയ്യടക്കി (1.28 ശതമാനം നേട്ടം). ബിഎസ്ഇ സെന്‍സെക്സ് സൂചിക 642 പോയിന്റ് ഉയര്‍ന്ന് 49,858 നില കുറിച്ചു (1.3 ശതമാനം നേട്ടം). ദിവസ വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ സെന്‍സെക്സ് 50,003 പോയിന്റും നിഫ്റ്റി 14,788 പോയിന്റും കയ്യടക്കിയിരുന്നു. ഹിന്ദുസ്താന്‍ യുണിലെവര്‍, പവര്‍ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്സ്, ഗെയില്‍, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളാണ് ഇന്ന് നിഫ്റ്റിയില്‍ വലിയ മുന്നേറ്റം നടത്തിയത്. മറുഭാഗത്ത് എല്‍ ആന്‍ഡ് ടി, കോള്‍ ഇന്ത്യ, ടെക്ക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റന്, ഓഎന്‍ജിസി ഓഹരികള്‍ നഷ്ടത്തില്‍ ഇടപാടുകള്‍ മതിയാക്കി. വിപണിയുടെ ഇന്നത്തെ സംഗ്രഹം ചുവടെ കാണാം.
നിഫ്റ്റി ബാങ്ക് സൂചിക 0.9 ശതമാനം ഉയര്‍ന്ന് 34,161 പോയിന്റിലെത്തി; ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും മുന്നേറ്റില് നിര്‍ണായകമായി.
മിഡ്ക്യാപ് സൂചികയില്‍ പിഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ടാറ്റ കെമിക്കല്‍സ്, ഇന്‍ഫോ എഡ്ജ് ഇന്ത്യ ഓഹരികള്‍ തിളങ്ങി.
നിഫ്റ്റിയില്‍ റിലയന്‍സും എഫ്എംസിജി സ്റ്റോക്കുകളും വന്‍ നേട്ടം കുറിച്ചു.
ഹിന്ദുസ്താന്‍ യുണിലെവര്‍ കഴിഞ്ഞ ഏഴാഴ്ച്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.
തുടര്‍ച്ചയായ രണ്ടാം ദിനവും ഐടിസി ഓഹരികള്‍ കുതിച്ചു.
നിഫ്റ്റിയില്‍ നാല്‍പ്പതിലേറെ സ്റ്റോക്കുകള്‍ നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കി.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
