മുംബൈ: വെള്ളിയാഴ്ച്ച വന്‍ത്തകര്‍ച്ചയില്‍ നിന്നും അതിവിദഗ്ധമായി വിപണി കരകയറി. ഇന്നത്തെ വ്യാപാരത്തിനിടെ 1 ശതമാനത്തിലേറെ കൂപ്പുകുത്തിയ സെന്‍സെക്സും നിഫ്റ്റിയും വി മാതൃകയിലുള്ള ശക്തമായ തിരിച്ചുവരവാണ് ഒടുവില്‍ നടത്തിയത്. സാമ്പത്തിക, ലോഹ ഓഹരികള്‍ ഇന്ന് സൂചികകളില്‍ സമ്മര്‍ദ്ദം ചെലുത്തി. മറുഭാഗത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസും എഫ്എംസിജി, സ്വാകാര്യ ബാങ്ക് ഓഹരികളും സംയുക്തമായി വലിയ തകര്‍ച്ചയെ ചെറുത്തുനിന്നു.
വ്യാപാരത്തിനിടെ 722 പോയിന്റ് വരെയും കൂപ്പുകുത്തിയ ബോംബെ സൂചിക 21 പോയിന്റ് നേട്ടത്തിലാണ് ദിനം പിന്നിട്ടത് (0.04 ശതമാനം ഉണര്‍വ്). സെന്‍സെക്സ് 52,344 പോയിന്റുമായി വാരാന്ത്യത്തിലേക്ക് കടന്നു. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 15,451 പോയിന്റ് വരെയും വീണ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ, അവസാനം 8 പോയിന്റ് നഷ്ടത്തില്‍ 15,683 എന്ന നിലയ്ക്ക് കാര്യങ്ങള്‍ തിരിച്ചുപിടിച്ചു (0.05 ശതമാനം ഇടിവ്).
വിശാല വിപണികളില്‍ തിരുത്തല്‍ കൂടുതല്‍ ശക്തമായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.70 ശതമാനവും സ്മോള്‍ക്യാപ് 0.89 ശതമാനവും നഷ്ടത്തിലാണ് വെള്ളിയാഴ്ച്ച പൂര്‍ത്തിയാക്കിയത്. ലാര്‍ജ് ക്യാപില്‍ ഓഎന്‍ജിസി, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യുപിഎല്‍, എന്‍ടിപിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, നെസ്ലെ ഇന്ത്യ ഓഹരികള്‍ ഇന്ന് കനത്ത നഷ്ടം ഏറ്റുവാങ്ങി.
ഹിന്ദുസ്താന്‍ യുണിലെവര്‍, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികള്‍ 2.95 ശതമാനം മുതല്‍ 1.41 ശതമാനം വരെ സെന്‍സെക്സില്‍ നേട്ടം കുറിച്ചതും കാണാം.
മഹാനഗര്‍ ഗ്യാസ്, അശോക് ലെയ്ലാന്‍ഡ്, സെയില്‍, കാനറ ബാങ്ക്, മാക്സ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ഗ്രാഫൈറ്റ് ഇന്ത്യ, എച്ച്ഇജി, ഹിന്ദുസ്താന്‍ കോപ്പര്‍, ആഫിള് ഇന്ത്യ, വോക്ക്ഹാര്‍ട്ട് ഫാര്‍മ ഓഹരികള്‍ മിഡ്ക്യാപിലും സ്മോള്ക്യാപിലുമായി വെള്ളിയാഴ്ച്ച തകര്‍ന്നടിഞ്ഞു.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക് 2 ശതമാനത്തോളം പിന്നില്‍പ്പോയി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ലോഹം, നിഫ്റ്റി റിയല്‍റ്റി സൂചികകളും 1 ശതമാനം വീതം തകര്‍ച്ച കുറിച്ചു. മറുഭാഗത്ത് നിഫ്റ്റി എഫ്എംസിജി 0.29 ശതമാനം നേട്ടവുമായാണ് വ്യാപാരം നിര്‍ത്തിയത്.
ആഗോള വിപണികള്‍
2023 മുതല്‍ പലിശ നിരക്കു കൂട്ടുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം ആഗോള വിപണികളില്‍ ഇന്നും ഓളം തല്ലി. ജപ്പാന് വെളിയിലുള്ള എംഎസ്സിഐയുടെ ഏഷ്യാ പസിഫിക് സൂചിക വലിയ പരിക്കുകളില്ലാതെ വെള്ളിയാഴ്ച്ച പിന്നിട്ടു. കഴിഞ്ഞ നാലു ദിവസവും നഷ്ടത്തിലാണ് സൂചിക ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്.
ജപ്പാന്റെ നിക്കെയ് സൂചികയും ചൈനീസ് ബ്ലൂ ചിപ്പ് ഓഹരികളും നേരിയ നേട്ടത്തില്‍ ദിനം പൂര്‍ത്തിയാക്കി. യൂറോപ്പില്‍ ബാങ്ക്, ഊര്‍ജ്ജ ഓഹരികളില്‍ വന്‍ത്തകര്‍ച്ച സംഭവിച്ചു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപനം യൂറോപ്യന്‍ വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുകയാണ്. വിശാലമായ യൂറോപ്യന്‍ സ്റ്റോക്സ് 600 സൂചിക 0.2 ശതമാനവും ജര്‍മനിയുടെ ഡാക്സ് സൂചിക 0.3 ശതമാനവും വീതം വെള്ളിയാഴ്ച്ച വീണു.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
