ഓഹരി വിപണി കുതിപ്പ് തുടരുകയാണ്. തിങ്കളാഴ്ച്ച സെന്‍സെക്സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയര്‍ച്ചയില്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഇരു സൂചികകളും ഒരു ശതമാനം വീതം നേട്ടം കുറിച്ചു. അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 617 പോയിന്റ് വര്‍ധിച്ച് 51,349 എന്ന നിലയിലാണ് ഇടപാടുകള്‍ക്ക് തിരശ്ശീലയിട്ടത്. എന്‍എസ്ഇ നിഫ്റ്റി സൂചിക 192 പോയിന്റ് വര്‍ധിച്ച് 15,116 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് സെന്‍സെക്സ് 51,000 പോയിന്റിന് മുകളിലും നിഫ്റ്റി 15,000 പോയിന്റിന് മുകളിലും ക്ലോസ് ചെയ്യുന്നത്. വിശാല വിപണിയിലും നേട്ടം ദൃശ്യമാണ്. നിഫ്റ്റി സ്മോള്‍ക്യാപ് 100, നിഫ്റ്റി മിഡ്ക്യാപ് 100 എന്നിവ 1.5 ശതമാനം വീതം മുന്നേറ്റം കയ്യടക്കി.

മേഖലാ സൂചികകളെടുത്താല്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക്, എഫ്എംസിജി സൂചികകള്‍ ഒഴികെ മറ്റെല്ലാം നേട്ടത്തില്‍ വ്യാപാരം മതിയാക്കി. കൂട്ടത്തില്‍ നിഫ്റ്റി ഓട്ടോ, ലോഹ സൂചികകള്‍ 3 ശതമാനത്തിലേറെ മുന്നേറ്റം കുറിച്ചത് കാണാം. നിഫ്റ്റിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ഹിന്‍ഡാല്‍കോ, ശ്രീ സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ കമ്പനികളാണ് പ്രധാന നേട്ടക്കാരായത്. നഷ്ടം നേരിട്ടവരുടെ പട്ടികയില്‍ ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്താന്‍ യുണിലെവര്‍, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഡിവിസ് ലബോറട്ടറീസ്, ബജാജ് ഫൈനാന്‍സ് എന്നീ കമ്പനികള്‍ പേരു ചേര്‍ക്കുന്നു. തിങ്കളാഴ്ച്ച ഓഹരി വിപണിയില്‍ നടന്ന സംഭവവികാസങ്ങളുടെ സംഗ്രഹം ചുവടെ കാണാം.
- ഓഹരി വിപണി ഒരിക്കല്‍ക്കൂടി റെക്കോര്‍ഡ് ക്ലോസ് രേഖപ്പെടുത്തി; ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 1 ശതമാനം വീതം നേട്ടം കുറിച്ചു.
- നിഫ്റ്റി 15,000 പോയിന്റിന് മുകളിലും സെന്‍സെക്സ് 51,000 പോയിന്റിന് മുകളിലും ക്ലോസ് ചെയ്യുന്നത് ഇതാദ്യം.
- ലോഹ, ഓട്ടോ, ഐടി സൂചികകള്‍ പ്രധാന നേട്ടക്കാരായി.
- നിഫ്റ്റിയില്‍ 41 കമ്പനികള്‍ ലാഭത്തില്‍ കച്ചവടം പൂര്‍ത്തിയാക്കി.
- മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോര്‍സ്, ഹിന്‍ഡാല്‍കോ എന്നിവര്‍ നിഫ്റ്റിയില്‍ വന്‍ മുന്നേറ്റം കുറിച്ചു.
- മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരികള്‍ 7 ശതമാനത്തിന് മുകളില്‍ തിളക്കം കൈവരിച്ചു.
- ടാറ്റ മോട്ടോര്‍സും 7 ശതമാനം നേട്ടം കയ്യടക്കി; കഴിഞ്ഞ 2 മാസം കൊണ്ട് 80 ശതമാനത്തിലേറെ വര്‍ധനവ് ഓഹരി കണ്ടിരിക്കുന്നു.
- ഐടി ഓഹരികളില്‍ ഇന്‍ഫോസിസും ടെക്ക് മഹീന്ദ്രയും പ്രധാന നേട്ടക്കാരായി.
- ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി നടത്തിയ പ്രസ്താവന ബിഇഎംഎല്‍, ഗാര്ഡന് റീച്ച്, മിശ്ര ദാത്തു കമ്പനികള്‍ക്ക് പുത്തനുണര്‍വേകി.
- എംഎസ്ടിസി, ഗ്രാഫൈറ്റ് ഇന്ത്യ, എന്‍സിസി അപ്പര്‍ സര്‍ക്യൂട്ട് തൊട്ടു.
- ഗുജ് ഗ്യാസ്, ജെ കെആര്‍ ഇന്ഡ്ഫ്രാ, എച്ച്ഇജി, വിആര്‍എല്‍ ലോജിസ്റ്റിക്സ് എന്നിവര്‍ മിഡ്ക്യാപില്‍ വന്‍ നേട്ടം കുറിച്ചു.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications