മുംബൈ: രാവിലെ നേട്ടം കണ്ടുകൊണ്ടായിരുന്നു വിപണിയുടെ തുടക്കം. എന്നാല്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഒരു മാസത്തേക്ക് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചതോടെ നിക്ഷേപകര്‍ അങ്കലാപ്പിലായി. വ്യാപകമായ ലാഭമെടുപ്പാണ് പിന്നെ നടന്നത്. ഫലമോ, രാവിലത്തെ നേട്ടങ്ങളെല്ലാം നിഷ്പ്രഭമായി.
ഒരുഘട്ടത്തില്‍ 400 പോയിന്റിലേറെ മുന്നേറിയ ബോംബെ സൂചിക അവസാന മണി മുഴങ്ങുമ്പോള്‍ 42 പോയിന്റ് മാത്രമേ ഉയരാന്‍ സാധിച്ചുള്ളൂ. സെന്‍സെക്സ് 49,201 എന്ന നിലയില്‍ വ്യാപാരം പൂര്‍ത്തിയാക്കി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയിലും ചിത്രം വ്യത്യസ്തമല്ല. 46 പോയിന്റ് നേട്ടത്തില്‍ 14,683 എന്ന നിലയിലാണ് നിഫ്റ്റി ഇടപാടുകള്‍ മതിയാക്കിയത്. ദിവസ വ്യാപാരത്തിനിടെ സെന്‍സെക്സ് 48,936 പോയിന്റ് വരെയും നിഫ്റ്റി 14,574 പോയിന്റ് വരെയും ഇടിയുകയുണ്ടായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, പവര്‍ ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ, എസ്ബിഐ, അള്‍ട്രാടെക്ക് സിമന്റ്, മാരുതി സുസുക്കി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളില്‍ കാര്യമായ ഇടിവ് സംഭവിച്ചു. മേല്‍പ്പറഞ്ഞ സ്റ്റോക്കുകള്‍ 2 ശതമാനം വരെ ഇന്ന് നഷ്ടം രേഖപ്പെടുത്തി. മറുഭാഗത്ത് ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്താന്‍ യുണിലെവര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ വിപണിയെ ബലപ്പെടുത്തി.
ചാഞ്ചാട്ടങ്ങള്‍ നിറഞ്ഞ ചൊവാഴ്ച്ച ഉയര്‍ന്ന നിലയിലാണ് വിശാല വിപണികള്‍ കച്ചവടം നടത്തിയത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചിക യഥാക്രമം 1 ശതമാനവും 0.8 ശതമാനവും വീതം മുന്നേറി. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളില്‍ നിഫ്റ്റി ഫാര്‍മയും (2 ശതമാനം) നിഫ്റ്റി എഫ്എംസിജിയും (1 ശതമാനം) നിഫ്റ്റി മെറ്റലും (1.5 ശതമാനം) ഇന്ന് കാര്യമായി തിളങ്ങി. നിഫ്റ്റി ഐടി സൂചികയില്‍ 0.25 ശതമാനം നേട്ടമാണ് വിപണി കണ്ടത്. ഇതേസമയം, റിസര്‍വ് ബാങ്കിന്റെ ധനനയസമിതി യോഗം മുന്‍നിര്‍ത്തി നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചികകള്‍ 0.4 ശതമാനം വീതം ഇന്ന് നഷ്ടം കുറിച്ചു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
