മുംബൈ: വായ്പാ നിരക്കുകള്‍ നിലനിര്‍ത്താനുള്ള റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ തീരുമാനത്തെ വിപണി ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകവെ ഏതു അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും സജ്ജമാണെന്ന് ശക്തികാന്ത ദാസ് ബുധനാഴ്ച്ച അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 10.5 ശതമാനമായും റിസര്‍വ് ബാങ്ക് പ്രവചിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ന് നിക്ഷേപകരുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചു.

ഫലമോ, ബോംബെ സൂചിക 700 പോയിന്റ് വരെ മുന്നേറി 49,900 വരെ തൊട്ടു. നിഫ്റ്റി സൂചികയിലും മുന്നേറ്റം ഇന്ന് കാര്യമായ മുന്നേറ്റം ദൃശ്യമായി. ദിവസ വ്യാപാരത്തിനിടെ നിഫ്റ്റി 200 പോയിന്റ് വരെ ചാടി 14,888 നില വരെയെത്തി. ബാങ്കിങ്, സാമ്പത്തികകാര്യ ഓഹരികളാണ് ബുധനാഴ്ച്ച തിളങ്ങിയത്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി സ്വകാര്യ ബാങ്ക്, നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികകള്‍ 1.5 മുതല്‍ 2 ശതമാനം വരെ നേട്ടം കയ്യടക്കിയത് കാണാം. നിഫ്റ്റി സാമ്പത്തികം, ഐടി, ഫാര്‍മ, മെറ്റല്‍, റിയല്‍റ്റി സൂചികകള്‍ക്ക് 1.5 ശതമാനം വരെ കുതിക്കാന്‍ സാധിച്ചു.
എന്തായാലും അവസാന മണി മുഴങ്ങുമ്പോള്‍ ബിഎസ്ഇ സെന്‍സെക്സ് സൂചിക 460 പോയിന്റ് കയറി 49,662 നിലയില്‍ ഇടപാടുകള്‍ മതിയാക്കി (0.9 ശതമാനം നേട്ടം). എന്‍എസ്ഇ നിഫ്റ്റി സൂചിക 135 പോയിന്റ് ഉയര്‍ന്ന് 14,819 നിലയിലും തിരശ്ശീലയിട്ടു. വിശാല വിപണികളില്‍ മിഡ്ക്യാപ്, ലാര്‍ജ്ക്യാപ് സൂചികകളെ സ്മോള്‍ക്യാപ് പിന്നിലാക്കി. ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 1.3 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.9 ശതമാനം നേട്ടത്തിലും ദിനം പൂര്‍ത്തിയാക്കി.
ആഗോള വിപണി
ചൈനീസ് ഓഹരികളിലെ തകര്‍ച്ച മുന്‍നിര്‍ത്തി ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ് കച്ചവടം മതിയാക്കിയത്. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും ഏഷ്യന്‍ വിപണികള്‍ താഴെയിറങ്ങി. ജപ്പാന് വെളിയിലുള്ള ഏഷ്യാ പസിഫിക് ഓഹരികളുടെ എംഎസ്സിഐ സൂചിക 0.1 ശതമാനമാണ് ഇടിഞ്ഞത്. ചൈനീസ്, ഹോങ്കോങ് വിപണികളിലെ നഷ്ടമാണ് ഇതിനുള്ള പ്രധാന കാരണവും. ചൈനയുടെ ബ്ലൂ ചിപ്പ് സൂചികയായ സിഎസ്ഐ 300 ഒരു ശതമാനത്തോളം വീണു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.8 ശതമാനവും തകര്‍ച്ച രേഖപ്പെടുത്തി. ജപ്പാന്റെ നിക്കെയ് സൂചിക താരതമ്യേന ഭേദപ്പെട്ട നില കയ്യടക്കി. ഓസ്ട്രേലിയന്‍ വിപണി 0.6 ശതമാനവും ദക്ഷിണ കൊറിയന്‍ സൂചികയായ കോസ്പി 0.3 ശതമാനവും മുന്നേറി. ന്യൂസിലാന്‍ഡ് വിപണിയിലും 0.7 ശതമാനം ഉണര്‍വ് കാണാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
